മലപ്പുറത്ത് ചായയിൽ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ കുത്തി വീഴ്ത്തി യുവാവ്; അക്രമത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)


Advertisement

മലപ്പുറം: ചായയില്‍ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ യുവാവ് കുത്തി വീഴ്ത്തി. മലപ്പുറം ജില്ലയിലെ താനൂര്‍ ടൗണിലെ ടി.എ റെസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement

പ്രതിയായ തങ്ങള്‍ കുഞ്ഞിമാക്കാനകത്ത് സുബൈറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Advertisement

ചായ കുടിക്കാനെത്തിയ സുബൈര്‍ ചായയില്‍ മധുരം കുറവാണെന്ന് പറഞ്ഞ് ഹോട്ടലുടമയായ മനാഫുമായി വഴക്കിട്ടു. തുടര്‍ന്ന് ഹോട്ടലില്‍നിന്ന് മടങ്ങിയ ഇയാള്‍ അല്പസമയത്തിന് ശേഷം കത്തിയുമായി വന്ന് ഹോട്ടലുടമയെ കുത്തുകയായിരുന്നു. മനാഫിനെ പ്രതി പലതവണ കുത്തിയെന്നാണ് വിവരം.

Advertisement

ഇതില്‍ ഒരു മുറിവ് ആഴത്തിലുള്ളതാണ്.ഗുരുതരമായി പരിക്കേറ്റ മനാഫിനെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ഇവിടെനിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

വീഡിയോ കാണാം: