Category: പൊതുവാര്‍ത്തകൾ
സ്വര്‍ണ്ണവില വീണ്ടും പുതിയ റെക്കോര്‍ഡില്‍; ഗ്രാമിന് 9000 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണ വില ഇന്ന് പുതിയ സര്‍വ്വകാല ഉയരം തൊട്ടു. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 72,120 രൂപയാണ് വില. രാജ്യാന്തര വില പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു സംസ്ഥാനത്തെ വെള്ളി വിലയില്‍ ഇന്ന് താഴ്ച്ചയുണ്ട്. വീണ്ടും കത്തിക്കയറി സംസ്ഥാനത്തെ സ്വര്‍ണ്ണ വില. ഇന്ന് പവന് 560 രൂപയും, ഗ്രാമിന് 70 രൂപയുമാണ് വില കൂടിയത്.
വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധം; മനുഷ്യച്ചങ്ങല തീര്‍ത്ത് എളാട്ടേരി അരുണ്‍ ലൈബ്രറി
ചേമഞ്ചേരി: വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ എളാട്ടേരി അരുണ്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ലൈബ്രറി പ്രസിഡന്റ് എന്‍. എം . നാരായണന്‍ അധ്യക്ഷത വഹിച്ച പരിപാടി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണു പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു
പട്ടാപകൽ പെൺകുട്ടിയെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; വയോധികൻ പിടിയിൽ
പാലക്കാട്: പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വയോധികൻ കസ്റ്റഡിയിൽ. തച്ചമ്പാറ സ്വദേശി മുരിങ്ങാക്കോടൻ മൊയ്തുട്ടി (85)യെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏല്‍പ്പിക്കുകയായിരുന്നു. രാവിലെ 11 മണിയോടെ തച്ചമ്പാറയിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ പ്രതി വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ കുതറിയോടിയ പെൺകുട്ടി നാട്ടുകാരെ
കബനിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
വയനാട്: കബനിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പുൽപ്പള്ളി പെരിക്കല്ലൂർ കരിമ്പിൻകൊല്ലി ജിതിൻ ആണ് മുങ്ങി മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. പെരിക്കല്ലൂർ പമ്പ് ഹൗസിന് സമീപത്ത് പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Description: A young man drowned while bathing in the Kabani River
കരളിനെ സംരക്ഷിക്കാം, ആരോഗ്യം ഉറപ്പാക്കാം; ജില്ലാതല ആശുപത്രികളിൽ ഫാറ്റി ലിവർ ക്ലിനിക്കുകൾ സജ്ജം
തിരുവനന്തപുരം: ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കരൾ രോഗങ്ങൾ പ്രത്യേകിച്ച് ഫാറ്റി ലിവർ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. ഇതിനായി ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമായി മലപ്പുറം തിരൂർ ജില്ലാ ആശുപത്രിയിൽ
വളർത്തുനായ അടുത്ത വീട്ടിലേക്ക് പോയതിനെ ചൊല്ലി തർക്കം; അയൽവാസിയെ വെട്ടിക്കൊന്നു
തൃശൂർ: യുവാവിനെ അയൽവാസി വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജു ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസി അന്തോണി അറസ്റ്റിലായി. ഷിജുവിന്റെ വീട്ടിൽ ഉണ്ടായിരുന്ന നായ അന്തോണിയുടെ വീട്ടിൽ പോയതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്നാണ് അന്തോണി ഷിജുവിനെ വെട്ടിക്കൊന്നത്.
താമരശേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ നാലാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു
p1] താമരശ്ശേരി: വെളിമണ്ണയിൽ ഒമ്പതു വയസുകാരൻ പുഴയില്‍ മുങ്ങിമരിച്ചു. നാലാം ക്ലാസ് വിദ്യാർഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് (ഒമ്പത്) ആണ് മരിച്ചത്. വെളിമണ്ണ യു.പി സ്കൂള്‍ വിദ്യാർഥിയാണ്. കുട്ടി പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിപ്പോയെന്നാണ് സംശയം. കളിക്കാൻ പോയ കുട്ടി രാത്രിയായിട്ടും വീട്ടില്‍ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് വെളിമണ്ണ കടവില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
പിടിതരാതെ പൊന്ന് കുതിക്കുന്നു; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആഭരണ പ്രേമികളുടെയും കല്യാണപാർട്ടികളുടേയും നെഞ്ചിടിപ്പ് കൂട്ടി സ്വർണ വില കുതിക്കുന്നു. ഇന്നും സ്വർണ വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 105 രൂപയാണ് കൂടി 8,920 രൂപയുമായി. പവന് ഇന്ന് 840 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 71,360 രൂപയായി. 70,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്. ഒരാഴ്ചക്കിടെ 2,860 രൂപയാണ്
കോഴിക്കോട് പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കിയ കേസ്; കുറ്റക്കാരായ സ്കൂൾ വിദ്യാർഥികളെ ശനിയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കും
കോഴിക്കോട്: പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ കുറ്റക്കാരായ സ്കൂൾ വിദ്യാർഥികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കും. ശനിയാഴ്ചയാണ് ബോർഡിന് മുന്നിൽ ഹാജരാക്കുക. ഇതിനായി കുട്ടികളുടെ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകിയതായി ഫറോക്ക് എസിപി എ എം സിദ്ദിഖ് അറിയിച്ചു. ചൊവാഴ്ച സിഡബ്ല്യുസിക്ക് മുന്നിൽ വിദ്യാർത്ഥികളെ ഹാജരാക്കാനായിരുന്നു ധാരണയെങ്കിലും കേസിൻറെ പ്രാധാന്യം കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. ഒരാഴ്ച
റോക്കറ്റ് വേഗത്തില്‍ കുതിച്ച് സ്വര്‍ണ്ണവില; പവന് 760 രൂപ വര്‍ധിച്ച് വീണ്ടും 70,000 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുതിച്ചുയര്‍ന്നു. പവന് 760 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില വീണ്ടും 70,000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,520 രൂപയാണ്. ഇന്നലെ പവന് 280 രൂപയോളം കുറഞ്ഞ് സ്വര്‍ണവില 70,000 ത്തിന് താഴെയെത്തിരുന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷമാണു ഇന്ന് സ്വര്‍ണവില ഉയര്‍ന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3264 ഡോളറിലാണ്. കഴിഞ്ഞ