Category: അറിയിപ്പുകള്‍

Total 1225 Posts

കുറഞ്ഞിട്ടില്ല, പേമാരി തുടരും; കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ മഴ തുടരാൻ സാധ്യത. അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നു മുതൽ ആറാം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതേ തുടർന്നാണ് കേരളത്തിൽ മഴയ്ക്ക് സാധ്യത. ഇന്നു

ചുമട്ടുതൊഴിലാളികള്‍ ജൂലൈ 31 നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം; വിശദമായി അറിയാം

കോഴിക്കോട്: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡില്‍ നിലവില്‍ അംശദായം അടച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ തൊഴിലാളികളും ജൂലൈ 31നകം എഐഐഎസ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ചെയര്‍മാന്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ നടത്തിയവര്‍ ഡാറ്റ അപ്‌ഡേറ്റ് ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണം. ആധാര്‍ കാര്‍ഡ്, 6(എ) കാര്‍ഡ്, 26(എ) കാര്‍ഡ് പകര്‍പ്പ്, വയസ്സ് തെളിയിക്കുന്നതിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നഗരസഭ/പഞ്ചായത്തില്‍ നിന്നുള്ള ജനന

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കൊയിലാണ്ടി ക്യാമ്പസില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാം; സ്‌പോട്ട് അഡ്മിഷന്‍ അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കൊയിലാണ്ടി ക്യാമ്പസില്‍ 2025-26 അധ്യായന വര്‍ഷം സംസ്‌കൃത സാഹിത്യം, സംസ്‌കൃത വേദാന്തം, സംസ്‌കൃത ജനറല്‍, ഹിന്ദി, ഉറുദു എന്നീ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകള്‍ ഉള്‍പ്പെടെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം നടത്തുന്നു. പ്ലസ് ടു യോഗ്യത നേടിയവര്‍ സര്‍ട്ടിഫിക്കറ്റുകള്‍

വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം; അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ മക്കള്‍ക്ക് പഠന സഹായം. ഒന്നാം ക്ലാസ്, എല്‍കെജി ക്ലാസുകളില്‍ അഡ്മിഷന്‍ എടുത്ത കുട്ടികള്‍ക്ക് പഠനസഹായമായി 750 രൂപ നല്‍കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അര്‍ഹരായ കോഴിക്കോട്, വയനാട് ജില്ലകളിലെ അംഗങ്ങള്‍ unorganisedwssb.org ലൂടെ അപേക്ഷ നല്‍കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട് ഉൾപ്പടെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ ശക്തമാകാനുളള സാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രതാ നി‍ർദേശമുണ്ട്. മണിക്കൂറിൽ

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി ക്യാമ്പസില്‍ സ്പോട്ട് അഡ്മിഷൻ; വിശദമായി അറിയാം

കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി ക്യാമ്പസില്‍ എംഎ സംസ്കൃതസാഹിത്യം, സംസ്കൃത വേദാന്തം, സംസ്കൃത ജനറൽ, മലയാളം, ഉറുദു, എന്നീ എംഎ പ്രോഗ്രാമുകളിൽ എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് സംവരണംചെയ്ത സീറ്റുകൾ ഉൾപ്പെടെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നടത്തുന്നു. യോഗ്യതനേടിയവർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം 30-ന്‌ മുമ്പായി പ്രാദേശികകേന്ദ്രത്തിൽ നേരിട്ടെത്തി അപേക്ഷ

മാഹി കമ്മ്യൂണിറ്റി കോളേജിൽ ബിരുദ പ്രവേശനം; വിശദമായി നോക്കാം

മാഹി: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല മാഹി കേന്ദ്രത്തിലുള്ള കമ്മ്യൂണിറ്റി കോളേജിൽ ബിരുദ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ബി.കോം (ഹോണേർസ്/ മൂന്നു വർഷം). ഫാഷൻ ടെക്നോളജി, ഓഫിസ് അഡ്മിനിസ്ട്രേഷൻ ആന്റ് സെക്രട്ടേറിയൽ അസിസ്റ്റൻസ്, ജേണലിസം ആന്റ് മാസ്: കമ്മ്യൂണിക്കേഷൻ എന്നീ മൂന്നു വർഷ തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകളിലേക്ക് ജൂലൈ 10 വരെ

ശക്തമായ മഴ; കക്കയം ഡാമിൽ റെഡ് അലര്ട്ട്

കക്കയം: കക്കയം ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു. ഡാമില് ജലനിരപ്പ് ഉയര്ന്ന് 757.50 മീറ്ററില് എത്തിയതിനെ തുടർന്നാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. ദിവസങ്ങളായി മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. ഇതെ തുടർന്നാണ് ജലനിരപ്പ് ഉയർന്നത്. ഡാമിലെ അധികജലം പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര് അറിയിച്ചു. അതിനാൽ പുഴയോരത്ത് താമസിക്കുന്നവരും ഇവിടെ മീൻ പിടിക്കാനെത്തുന്നവരും ജാഗ്രത പാലിക്കണം.

മഴ തുടരും; കോഴിക്കോട് ഇന്ന് യല്ലോ അലർട്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ മഴ ശക്തമായേക്കും. കാസര്‍ഗോഡ്, കണ്ണൂർ, കോഴിക്കോട്,മലപ്പുറം,ആലപ്പുഴ, എറണാകുളം, തൃശൂര്‍, ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത

വളയം ​ഗവ. ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; വിശദമായി നോക്കാം

വളയം: വളയം ​ഗവ. ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്മാൻ (സിവിൽ), ഇലക്ട്രീഷൻ എന്നീ രണ്ട് വർഷത്തെ എൻ എസ് ക്യൂ എഫ് ട്രേഡുകളിലേക്കാണ് പ്രവേശനം. എസ് എസ് എൽ സിയാണ് യോ​ഗ്യത. ജൂൺ 30 വരെ ഐടിഐ പ്രവശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0496 2461263 എന്ന നമ്പറിൽ ബന്ധപ്പെടുക.