‘നാൽപ്പത് വർഷമായി ഇവിടെ താമസിക്കുന്നു, ഇതുവരെ ഇത്തരത്തിൽ വെള്ളം കയറിയിട്ടില്ല; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവരും ഇന്ന് രാത്രി വീട്ടിൽ നിന്ന് മാറണം, എത്ര നാളിങ്ങനെ മറ്റു വീടുകളെ ആശ്രയിക്കാനാവും’; മരളൂരില് വീണ്ടും വീടുകള് വെള്ളക്കെട്ടില്
കൊയിലാണ്ടി: വീണ്ടും വെള്ളക്കെട്ടിലായി മരളൂര്. ദേശീയപാത ബൈപ്പാസ് നിര്മ്മാണ പ്രവൃത്തികളുടെ ഭാഗമായി തോട് മണ്ണിട്ട് നികത്തിയതിനാല് വെള്ളത്തിന്റെ ഒഴുക്ക് തടസപെട്ടാണ് വെള്ളകെട്ടുണ്ടായത്. തോരാതെ മഴ പെയ്തതോടെ ഇത് പറമ്പു കഴിഞ്ഞു വീടിനകത്തേക്ക് കേറിയ നിലയിലാണ്. പ്രദേശത്തെ രണ്ട് വീടുകളിലാണ് പ്രധാനമായും വെള്ളമുയർന്നത്. ഇത് വഴിയുള്ള സഞ്ചാരവും ബുദ്ധിമുട്ടായ നിലയിലാണ്. മരളൂര് പുതുക്കുടി താഴ പ്രദേശത്താണ് സംഭവം.
എംപ്ലോയബിലിറ്റി സെന്ററിലൂടെ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (29/06/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. കൊടിയത്തൂരിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചു ഞാറ്റുവേലയോടനുബന്ധിച്ച് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കൊടിയത്തൂരിൽ ഞാറ്റുവേല ചന്തയും കർഷകസഭയും ആരംഭിച്ചു. മികച്ചയിനം ഫലവൃക്ഷ തൈകൾ, നടീൽ വസ്തുക്കൾ, തെങ്ങിൻ തൈകൾ, പച്ചക്കറിതൈകൾ എന്നിവ മിതമായ നിരക്കിൽ ചന്തയിൽ ലഭിക്കും. ഞാറ്റുവേലചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ കൊണ്ടുള്ള മരണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വേണം അതീവ ജാഗ്രത
കോഴിക്കോട്: മഴ ആരംഭിച്ചതോടെ ഭീതിയുണർത്തി പ്രകൃതി ദുരന്തങ്ങളും വർദ്ധിക്കുകയാണ്. സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനെ നിസ്സാരമായി കാണാതെ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തൊട്ടാകെ ഇടിമിന്നൽ മൂലമുള്ള മരണങ്ങൾ വർധിക്കുന്നു, കൂടുതലും ഗ്രാമപ്രദേശങ്ങളിൽ ആണ് അപകടം സംഭവിക്കുന്നത്. മൺസൂൺ ആരംഭിച്ചതോടെ, ബിഹാറിൽ മാത്രം ഇടിമിന്നലേറ്റ്
ജില്ലയിലെ വിവിധ സ്കൂളുകളില് അധ്യാപക ഒഴിവുകൾ
നടുവണ്ണൂര്: അവിടനല്ലൂര് ഗവ. ഹയര്സെക്കന്ഡറി സ്കൂള് പ്ലസ്ടു വിഭാഗത്തില് ഇംഗ്ലീഷ്, മലയാളം, ബോട്ടണി, സോഷ്യോളജി, ഇക്കണോമിക്സ് വിഷയങ്ങളില് അതിഥി അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ് 28-ന് രാവിലെ 10.30-ന് സ്കൂള് ഓഫീസില്. കോഴിക്കോട്: നടക്കാവ് ഗവ. വൊക്കേഷണല് എച്ച്.എസ്.എസില് ഹൈസ്കൂളില് മലയാളം അധ്യാപക ഒഴിവിലേക്ക് തിങ്കളാഴ്ച 10 മണിക്ക് സ്കൂള് ഓഫീസില് അഭിമുഖം നടക്കും. നന്മണ്ട:
വ്യോമ സേനയിലേക്കുള്ള അഗ്നിപഥ് രജിസ്ട്രേഷന് ആരംഭം; ഇക്കൊല്ലം അവസരം 3,000 പേർക്ക്
കോഴിക്കോട്: സൈനികസേവനത്തിനുള്ള ഹ്രസ്വകാല പദ്ധതിയായ അഗ്നിപഥിലെ ഈ വർഷത്തെ അഗ്നിവീർ റിക്രൂട്ട്മെന്റിന് ആരംഭം. വ്യോമസേനയിലേക്കുള്ള അഗ്നിപഥ് രജിസ്ട്രഷനാണ് ഇന്ന് രാവിലെ പത്തു മണിയോടെ ആരംഭിച്ചത്. ഓൺലൈനായാണ് രജിസ്ട്രേഷൻ നടക്കുക. agnipathvayu.cdac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. ഇന്ന് രാവിലെ പത്തു മണി മുതൽ ജൂലൈ അഞ്ചാം തീയതി അഞ്ചു മണി വരെയാണ് അപേക്ഷകൾ സ്വീകരിക്കുക.