Category: പേരാമ്പ്ര

Total 1093 Posts

എരവട്ടൂരിൽ മെത്തഫിറ്റമിനുമായി യുവാവ് പിടിയില്‍

പേരാമ്പ്ര: മെത്തഫിറ്റമിനുമായി പേരാമ്പ്രയില്‍ യുവാവ് പിടിയില്‍. എരവട്ടൂർ പുത്തലത്തുകണ്ടിമീത്തൽ വീട്ടിൽവിഷ്ണുലാൽ (29) ആണ് പിടിയിലായത്‌. ഇയാളില്‍ നിന്നും 30.595 ഗ്രാം മെത്തഫിറ്റമിന്‍ എക്‌സൈസ് പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ പേരാമ്പ്രയിൽ നിന്നും ചേനായിക്ക് പോകുന്ന റോഡിൽ ലേണേഴ്സ് തീയേറ്റർസ് എരവട്ടൂർ എന്ന കെട്ടിടത്തിന് സമീപത്ത് വെച്ചാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്‌. കോഴിക്കോട് ഇ.ഐ ആന്റ്

കൂത്താളി പഞ്ചായത്തില്‍ അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ നിയമനം; വിശദമായി നോക്കാം

top1] പേരാമ്പ്ര: പേരാമ്പ്ര ഐസിഡിഎസ് പരിധിയിലെ കൂത്താളി പഞ്ചായത്തിലെ അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് കൂത്താളി പഞ്ചായത്ത് പരിധിയിലുള്ള സ്ഥിര താമസക്കാരായ പഞ്ചായത്തിലെ 18നും 35നും ഇടയില്‍ പ്രായമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 17ന് വൈകീട്ട് അഞ്ചിനകം പേരാമ്പ്ര ശിശു വികസന പദ്ധതി ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ഫോമും വിശദ

പേരാമ്പ്ര വാല്യക്കോട് തയങ്ങോളി മീത്തല്‍ എന്‍.പി ഗോപാലന്‍ അന്തരിച്ചു

പേരാമ്പ്ര: വാല്യക്കോട് തയങ്ങോളി മീത്തല്‍ എന്‍.പി ഗോപാലന്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. ദീര്‍ഘകാലം സി.പി.ഐ.എം വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: മൈഥിലി. മക്കള്‍: സിന്ധു (റെയില്‍വേ,വടകര), സീന(റെയില്‍വേ,മംഗലാപുരം), സിനീഷ് (ദേവൂസ് ഓട്ടോ വര്‍ക്സ്,പേരാമ്പ്ര). മരുമക്കള്‍: ഗോപാലന്‍( കൂരാച്ചുണ്ട്, റിട്ട.വിദ്യാഭ്യാസ വകുപ്പ്), രവീന്ദ്രന്‍ (ലവ് ലി ബേക്കറി, മേപ്പയ്യൂര്‍), ജിജിന (ചെറുവണ്ണൂര്‍) (സി.പി.ഐ.എം വാല്യക്കോട് ടൗണ്‍

പേരാമ്പ്ര കൂത്താളിയിൽ സ്കൂട്ടറിൽ വിദേശ മദ്യം കടത്താൻ ശ്രമം; മധ്യവയസ്കൻ റിമാൻഡിൽ

പേരാമ്പ്ര: കൂത്താളിയിൽ സ്കൂട്ടറിൽ വിദേശ മദ്യം കടത്താൻ ശ്രമിച്ച മധ്യവയസ്കൻ റിമാൻഡിൽ. കൂത്താളി എടത്തിന്റെ മീത്തൽ ദിനേശനാണ് റിമാൻഡിലായത്. ഇയാളുടെ വാഹനത്തിൽ നിന്നും 29 കുപ്പി വിദേശ മദ്യം പേരാമ്പ്ര പോലീസ് കണ്ടെത്തി. പേരാമ്പ്ര പോലീസ് ഇൻസ്‌പെക്ടർ ജംഷിദിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കല്ലാട്ട് കുട്ടിപ്പറമ്പിൽ റോഡിൽ പുത്തൻ വീട്ടിൽ എന്ന സ്ഥലത്ത്

കോലം കെട്ട ആരോഗ്യ വകുപ്പ്,ആരോഗ്യ മന്ത്രി രാജി വെക്കുക; പേരാമ്പ്രയിൽ യൂത്ത് ലീഗിന്റെ സമരാഗ്നി

പേരാമ്പ്ര: കോലം കെട്ട ആരോഗ്യ വകുപ്പ്, ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെക്കുക എന്ന ആവശ്യമുന്നയിച്ച് പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് സമരാഗ്നി എന്ന പേരിൽ പേരാമ്പ്രയിൽ പ്രകടനവും മന്ത്രിയുടെ കോലം കത്തിക്കൽ പ്രതിഷേധവും സംഘടിപ്പിച്ചു. സമരത്തിന് നിയോജക മണ്ഡലം പ്രസിഡന്റ് പി.സി മുഹമ്മദ്‌ സിറാജ്, ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി എന്നിവര്‍

ടെറസിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉള്ളിയേരി സ്വദേശിയായ യുവതി മരിച്ചു

ഉള്ളിയേരി: വീട്ടിലെ ടെറസിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മാമ്പൊയില്‍ പിലാഞ്ഞോളി ഒ.സി അസ്മയാണ് മരിച്ചത്. നാല് ദിവസം മുമ്പ് വീട്ടിലെ ടെറസില്‍ നിന്നും വസ്ത്രം എടുക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം. ടെറസിലെ സ്റ്റെപ്പില്‍ നിന്നും താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ

പേരാമ്പ്ര എരവട്ടൂർ ചാത്തോത്ത് കല്യാണി അമ്മ അന്തരിച്ചു

പേരാമ്പ്ര: എരവട്ടൂർ ചാത്തോത്ത് കല്യാണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ ചാത്തോത്ത് കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: സി.എച്ച് മാധവൻ നായർ (എം.കെ സ്റ്റോർസ് കുലക്കച്ചവടം പേരാമ്പ്ര), ഓമന, ശ്യാമള (കല്പത്തൂർ), പരേതനായ സി.എച്ച് ശ്രീധരൻ നായർ (റിട്ട. സി.ആർ.പി.എഫ്). മരുമക്കൾ: കോമള, ബാലൻ നായർ (കൂട്ടാലിട), സ്മിത, രാമകൃഷ്ണൻ (കല്പത്തൂര്‍). സഹോദരങ്ങൾ: ആർ.കെ

ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം; പേരാമ്പ്ര ചാലിക്കര – പുളിയോട്ട്മുക്ക് സെക്ഷന്‍ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കുന്നു

പേരാമ്പ്ര : ചാലിക്കരയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികള്‍ പണിമുടക്കുന്നു. ഇന്ന് വൈകുന്നേരം നാലുമണിമുതല്‍ ആറ് മണിവരെയാണ് പണിമുടക്ക്. തുടര്‍ന്ന് വൈകുന്നേരം ആറുമണിക്ക് പുളിയോട്ട് മുക്കില്‍ പ്രതിഷേധ യോഗം നടക്കും. ചാലിക്കര – പുളിയോട്ട്മുക്ക് ഓട്ടോ സെക്ഷനിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കണിയാങ്കണ്ടി ഷമീറിന് നേരെയാണ് ആക്രമണമുണ്ടായത്. സാമൂഹ്യ ദ്രോഹികളുടെ ക്രൂര ആക്രമണത്തില്‍ ഗുരുതരമായി

പരിശോധിച്ചത് നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍; പാലേരിയില്‍ പത്രവിതരണക്കാരനെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ വാഹനവും ഡ്രൈവറും കസ്റ്റഡിയില്‍

പേരാമ്പ്ര: പാലേരി പാറക്കടവില്‍ പത്രവിതരണക്കാരനെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ വാഹനവും ഡ്രൈവറും പൊലീസ് കസ്റ്റഡിയില്‍. കോഴിവിതരണം ചെയ്യുന്ന ലോറിയും ഡ്രൈവറായ കൂടരഞ്ഞി സ്വദേശി പി.കെ.അനസുമാണ് പിടിയിലായത്. പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ജംഷീദിന്റെ നിര്‍ദേശപ്രകാരമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പാറക്കടവ് അരിയന്താരി ക്ഷേത്ര ബസ് സ്റ്റോപ്പിന് സമീപത്തുവെച്ചാണ് പാറക്കടവ് സ്വദേശിയായ തയ്യില്‍ കുഞ്ഞിക്കൃഷ്ണനെ ഇടിച്ച് തെറിപ്പിച്ച് വാഹനം

പേരാമ്പ്ര മാര്‍ക്കറ്റിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരിക്ക്‌

പേരാമ്പ്ര: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. പേരാമ്പ്ര മാര്‍ക്കറ്റിന് സമീപം മാസ് ഹൈപ്പര്‍ മാര്‍ക്കറ്റിന് മുമ്പില്‍ രാവിലെ 10.30ഓടെയാണ് സംഭവം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന കുന്നത്ത് മൂസ, മകള്‍ ഫാത്തിമ ഇര്‍ഫാന, ലീല, കുന്നത്ത് സെലീന എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുറ്റ്യാടി ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വരികയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചു