Category: പേരാമ്പ്ര
ടാർ പൊട്ടിപ്പൊളിഞ്ഞ് നൊച്ചാട് കൈതക്കൽ – മരുതേരി റോഡ്; മഴക്കാലത്ത് ദുരിതയാത്ര
പേരാമ്പ്ര: ടാർ പൊട്ടിപ്പൊളിഞ്ഞ കൈതക്കൽ- മരുതേരി റോഡില്‍ മഴക്കാലത്ത് ദുരിതയാത്ര. പുറ്റാട് അംഗൻവാടിക്ക് സമീപമാണ് പ്രശ്നം രൂക്ഷം. പുറ്റാട് യു.പി സ്കൂൾ, മരുതേരി എ.എം.എൽ.പി സ്കൂൾ, പുറ്റാട് അംഗൻവാടി, നടുക്കണ്ടിപ്പാറ ഹെൽത്ത് സെൻ്റർ, ചെറുകാശി ശിവക്ഷേത്രം, മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളിലെത്താൻ ആളുകൾ ഉപയോഗിക്കുന്ന പ്രധാന റോഡാണിത്. വളവും കുത്തനെയുള്ള കയറ്റവും ഒരുമിച്ചു
നാട്ടില്‍ നഴ്‌സ് ജോലി, വയനാട്ടിലെത്തിയാല്‍ ‘ഡോക്ടര്‍’; പേരാമ്പ്ര മുതുകാട് സ്വദേശി വയനാട് പോലീസിന്റെ പിടിയില്‍
പേരാമ്പ്ര: വ്യാജ ഡോക്ടർ ചമഞ്ഞ മുതുകാട് സ്വദേശി വയനാട് പോലീസിന്റെ പിടിയിൽ. മൂലയിൽ ജോബിൻ ആണ് അമ്പലവയൽ പോലീസിന്റെ പിടിയിലായത്. വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞു പരിശോധന നടത്തിയ ഇയാളെ പേരാമ്പ്രയിലെ വാടക വീട്ടിൽ നിന്നും ഇന്ന് പോലീസ് പിടികൂടുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ് ആയി ജോലി ചെയ്യുന്ന ജോബിൻ അമ്പലവയലിലെ സ്വകാര്യ
ഭക്ഷണം വൈകിയെന്ന് പരാതി; പേരാമ്പ്രയില്‍ ഹോട്ടല്‍ മാനേജരെ യുവാക്കള്‍ ആക്രമിച്ചു, മൂക്കിന് ഗുരുതര പരിക്ക്
പേരാമ്പ്ര: ഭക്ഷണം വൈകിയെന്ന് ആരോപിച്ച് ഹോട്ടല്‍ മാനേജറെ അക്രമിച്ചു. പേരാമ്പ്ര വടകര റോഡില്‍ മലബാര്‍ ഭവന്‍ ഹോട്ടലിലെ മാനേജര്‍ സിദ്ധിഖിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് സംഭവം. പേരാമ്പ്ര സ്വദേശിയായ യുവാക്കളാണ് അക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. പെരുന്നാള്‍ ലീവായതിനാല്‍ ഹോട്ടലില്‍ രാത്രിയില്‍ നല്ല തിരക്കായിരുന്നു. ഇതിനിടെയാണ് യുവാക്കള്‍ എത്തിയത്. ഓഡര്‍ ചെയ്ത ഭക്ഷണം
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം 10ന് പേരാമ്പ്രയില്‍
പേരാമ്പ്ര: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനവും കുടുംബ സംഗമവും ജൂൺ 10 ന് പേരാമ്പ്രയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാലത്ത് പേരാമ്പ്ര വി.വി ദക്ഷിണാ മൂർത്തി ടൗൺ ഹാളിൽ ഒരുക്കിയ പി.വി സുധൻ നഗറിൽ മുതിർന്ന അംഗം പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. താലൂക്ക് സമ്മേളനം
നൊച്ചാട് പനി ബാധിച്ച് ഒന്നരവയസ്സുകാരന്‍ മരിച്ചു
നൊച്ചാട്: പനി ബാധിച്ച് ഒന്നരവയസുകാരന്‍ മരിച്ചു. മുളിയങ്ങല്‍ ഈങ്ങാരി ഷംസീറിന്റെ മകന്‍ യസീം ആണ് മരിച്ചത്. ഇന്നലെയാണ് സംഭവം. പനി അധികമായതിനെ തുടര്‍ന്ന് ആദ്യം പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇവിടെ നിന്നും തുടര്‍ചികിത്സയ്ക്കായി വൈകുന്നേരത്തോടെ കോഴിക്കോട് മെഡിക്കള്‍ കോളേജിലേക്ക് കുട്ടിയെ മാറ്റി. എന്നാല്‍ യാത്രാ മധ്യേ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഉടന്‍
വൃക്ഷതൈകള്‍ നട്ട്, പ്രതിഞ്ജ ചൊല്ലി സ്‌കൂളുകളും സംഘടനകളും; ഭൂമിക്ക് തണലേകി നാടെങ്ങും പരിസ്ഥിതിദിനാഘോഷം
പേരാമ്പ്ര എ.യു.പി സ്ക്കൂൾ പരിസ്ഥിതിദിനാഘോഷം പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്‌കൂള്‍, ഫോറസ്ട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാവനത്തിലേക്ക് ഒരു തൈനടീൽ പരിപാടി സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജർ അലങ്കാർ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥി പ്രതിനിധികൾ വൃക്ഷതൈ നട്ടു. ഹെഡ്മാസ്റ്റർ പി.പി മധു അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് ക്ലബ് കണ്‍വീനര്‍കെ.എം സാജു,
എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയെ ഇനി ഇവർ നയിക്കും
പേരാമ്പ്ര: ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തിൽ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പേരാമ്പ്ര നിയോജക മണ്ഡലം എം.എസ്.എഫ് കൗൺസിൽ യോഗം പേരാമ്പ്രയിൽ ചേർന്നു. മൂസ കോത്തമ്പ്ര യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി എം.കെ ഫസലുറഹ്മാൻ, ജനറല്‍ സെക്രട്ടറിയായി അൻസിൽ കീഴരിയൂർ, ട്രഷററായി ആഷിഖ് പുല്ല്യോട്ട് എന്നിവരെയും എം.പി ശുഐബ്, സൽമാൻ വാല്യക്കോട്, മിക്ദാദ് പുറവൂർ (വൈസ് പ്രസിഡന്റുമാർ),
രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; ബാലുശ്ശേരി കണ്ണാടി പൊയിലില്‍ നിന്നും 200 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു
പേരാമ്പ്ര: ബാലുശ്ശേരി കണ്ണാടി പൊയിലില്‍ നിന്നും 200 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും ഗ്യാസ് സിലിണ്ടറും എക്‌സൈസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് 2മണിയോടെ പേരാമ്പ്ര എക്സൈസ് കുന്നിക്കൂട്ടം മലകളിൽ നടത്തിയ വ്യാപക റെയ്ഡിലാണ് വാഷും ഉപകരണങ്ങളും കണ്ടെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ
പേരാമ്പ്ര എരവട്ടൂരില്‍ വീടിനോട് ചേര്‍ന്നുള്ള അടുക്കളഭാഗത്ത് തീപിടിച്ച് അപകടം
പേരാമ്പ്ര: എരവട്ടൂരില്‍ വീടിനോട് ചേര്‍ന്നുള്ള അടുക്കളഭാഗത്ത് തീപിടിച്ച് അപകടം. മലേരി മീത്തല്‍ കുഞ്ഞഹമ്മദ് എന്നയാളുടെ വീട്ടില്‍ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. അടുപ്പില്‍ നിന്നുള്ള തീ സമീപത്ത് സൂക്ഷിച്ചിരുന്ന വിറകിലേക്ക് പടര്‍ന്ന് തീ പിടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അടുക്കളയുടെ 90% കത്തി നശിച്ചിട്ടുണ്ട്. ഇലക്ട്രിക് ഉപകരണങ്ങള്‍ അടുക്കളയില്ലാത്തിനാലാണ് വലിയ അപകടം ഒഴിവായത്. വിവരം ലഭിച്ചതിനെ
കാത്തിരിപ്പ് അവസാനിക്കുന്നു, കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഇനി ഓര്‍മ; വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ കാവിൽ-കുട്ടോത്ത് റോഡ് നവീകരണത്തിന് 95 ലക്ഷം
വടകര: വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ കാവിൽ-കുട്ടോത്ത് റോഡിന് ശാപമോഷം. 95 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് നവീകരിക്കുന്നത്. കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 50 ലക്ഷം ഉൾപ്പെടെ വിനിയോഗിച്ചാണ് നവീകരണം നടക്കുക. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നേരത്തെ 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. തുടർന്ന് എംഎൽഎ