Category: Uncategorized

Total 3374 Posts

നവാഗതര്‍ക്ക് സ്വാഗതം; ഹയർ സെക്കണ്ടറി വിഭാഗം പ്രവേശനോത്സവം കളറാക്കി പയ്യോളിയിലെയും നടുവത്തൂരിലെയും സ്‌കൂളുകള്‍

കോട്ടക്കൽ: കുഞ്ഞാലിമരക്കാർ ഹയർ സെക്കന്ററി സ്കൂളിൽ ഒന്നാം വർഷ ഹയർ സെക്കണ്ടറി വിഭാഗം പ്രവേശനോത്സവം ‘വരവേൽപ്പ്’ പ്രശസ്ത കവിയും വിദ്യാരംഗം ജില്ലാ കൺവീനറുമായ ബിജു കാവിൽ നിർവഹിച്ചു. ഡിവിഷൻ കൺവീനർ അഷ്‌റഫ്‌ കോട്ടക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അഖിലേഷ് ചന്ദ്ര ടി.സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട്‌ സുഭാഷ് കെ.ടി, ഹെഡ്മാസ്റ്റർ സിറാജുദ്ധീൻ, ഷമീം അഹമ്മദ്‌, ഇസ്മായിൽ

തുറയൂർ പാലച്ചുവട്‌ വണ്ണാറകൈ റഫീഖ് അന്തരിച്ചു

പയ്യോളി: തുറയൂർ പാലച്ചുവട്‌ വണ്ണാറകൈ റഫീഖ് അന്തരിച്ചു. നാല്‍പത്തിയെട്ട് വയസായിരുന്നു. പയ്യോളി ബസ് സ്റ്റാന്റിന് സമീപത്തെ പച്ചക്കറി കച്ചവടക്കാരനാണ്‌. ഉപ്പ: മുഹമ്മദ്. ഉമ്മ: മറിയംബി. ഭാര്യ: റൂഖിയ. മക്കൾ: റിസ്വാൻ, റൈഹാൻ സഹോദരങ്ങൾ: റൂഖിയ, രഹന, റഷീദ.

വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ കൊയിലാണ്ടി നഗരസഭയുടെ ആദരം

കൊയിലാണ്ടി: വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കൊയിലാണ്ടി നഗരസഭയിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പ്രതിഭാസംഗമം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ് നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത

നന്തിബസാര്‍ വീരവഞ്ചേരി കണയങ്കോട്ട് നാരായണന്‍ അന്തരിച്ചു

നന്തി ബസാര്‍: വീരവഞ്ചേരി കണയങ്കോട്ട് നാരായണന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു. ഭാര്യ: അനിത. മക്കള്‍: ഹരികൃഷ്ണൻ (സി.പി.ഐ.എം വീരവഞ്ചേരി വെസ്റ്റ് ബ്രാഞ്ചംഗം, ഡി.വൈ.എഫ്.ഐ നന്തി മേഖലാ ട്രഷറർ), വൈശാഖ്, വൈഷ്ണവ്. സഹോദരങ്ങള്‍: ദേവി നടുവത്തൂര്‍, സൗമിനി edകൂത്താളി, ശാന്ത കാരയാട്, പരേതനായ ഭാസ്‌കരന്‍ നായര്‍. സുരേഷ്. സംസ്‌കാരം നാളെ രാവിലെ എട്ടരയ്ക്ക് കണയങ്കോട് വീട്ടുവളപ്പില്‍ നടക്കും.

മുത്താമ്പി നാണോത്ത് ചന്ദ്രൻ നായർ അന്തരിച്ചു

കൊയിലാണ്ടി: മുത്താമ്പി നാണോത്ത് ചന്ദ്രൻ നായർ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭാര്യ: പ്രേമ (കുറുവങ്ങാട്). മക്കൾ: അനൂപ്, അരുൺ. മരുമകൾ: റോഷ്നി മേക്കോത്ത്. സഹോദരങ്ങൾ: ഓമന, മോഹനൻ, ശശി, പുഷ്പ, ഭവാനി, പരേതരായ ശിവദാസൻ, സോജ് കുമാർ. സംസ്കാരം: ചൊവ്വാഴ്ച രാവിലെ 9മണിക്ക് വീട്ടുവളപ്പിൽ.

വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രവാസി കാരയാടിന്റെ ആദരം

കാരയാട്: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രവാസി കാരയാടിന്റെ അംഗങ്ങളുടെ മക്കളായ വിദ്യർത്ഥികളെ പ്രവാസി കാരയാടിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു, എല്‍.എസ്.എസ്, യു.എസ്.എസ് തുടങ്ങിയ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പതിനാറോളം കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. പ്രവാസി കാരയാട് പ്രസിഡണ്ട് അബ്ദുൽ സലാം തറമ്മൽ അധ്യക്ഷത വഹിച്ചു. രാജേഷ് താപ്പള്ളി, മുനീർ

നീറ്റ് പരീക്ഷയിൽ കേരള ഒന്നാം റാങ്ക് നേടിയ ദീപ്നിയക്ക് ഹസ്ത പേരാമ്പ്രയുടെ സ്നേഹാദരം

പേരാമ്പ്ര: നീറ്റ് പരീക്ഷയിൽ കേരള ഒന്നാം റാങ്ക് നേടിയ അവളയിലെ ദീപ്നിയയെ പേരാമ്പ്ര ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സ്നേഹാദരം. ട്രസ്റ്റ് ചെയർമാൻ മുനീർ എരവത്ത് വീട്ടിൽ എത്തി പൊന്നാടയും ഉപഹാരവും കൈമാറി. ട്രസ്റ്റ് ജനറൽ സെക്രട്ടറി ഒ എം രാജൻ മാസ്റ്റർ , ബാബു ചാത്തോത്ത് , ഇ പ്രദീപ്കുമാർ , ഇ എം പദ്മിനി

മലപ്പുറത്ത് ദേശീയപാതയില്‍ കാര്‍ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിനി മരിച്ചു

പയ്യോളി: മലപ്പുറത്ത് വെച്ചുണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിനി മരിച്ചു. പയ്യോളി രണ്ടാംഗേറ്റിന് സമീപം കൃഷ്ണ ഹൗസില്‍ ദീപ്തി(40) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. കോട്ടക്കല്‍ എടരിക്കോട് പാലച്ചിറമാട് ദേശീയപാതയിലെ ഡിവൈഡറില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ദീപ്തിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍

വീശിയടിച്ച് കാറ്റ്; കൊയിലാണ്ടി ഒറ്റ കണ്ടത്തില്‍ റോഡിന് കുറുകെ മരം പൊട്ടി വീണു

കൊയിലാണ്ടി: ശക്തമായ മഴയിലും കാറ്റിലും മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി ഒറ്റകണ്ടത്തില്‍ റോഡിന് കുറുകെയാണ് മരം വീണത്. ഇന്ന് വൈകീട്ടോടെ പെയ്ത ശക്തമായ മഴയിലാണ് സംഭവം. റോഡിലേയ്ക്ക് മരം വീഴാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സ്ഥിരമായി ഇരുചക്രവാഹനങ്ങളും കാല്‍നടക്കാരും ഉള്‍പ്പടെ നിരവധി ആളുകള്‍ സഞ്ചരിക്കുന്ന വഴിയാണിത്.മരത്തിന്റെ മുകള്‍ഭാഗത്തെ വലിയ കൊമ്പ് മുറിഞ്ഞ് റോഡിന്

ക്യാമ്പയിനില്‍ പങ്കെടുത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ചികിത്സ; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മൂടാടി ഗ്രാമപഞ്ചായത്തും സഹാനി ഹോസ്പിറ്റലും ചേര്‍ന്ന് നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പ്

മൂടാടി: ഗ്രാമപഞ്ചായത്ത് സഹാനി ഹോസ്പിറ്റല്‍ നന്തി ബസാറുമായി ചേര്‍ന്ന്, സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വീരവഞ്ചേരി എല്‍പി സ്‌കൂളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 3,4, 5, 15 വാര്‍ഡുകളെ ഉള്‍പ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറല്‍ മെഡിസിന്‍, സര്‍ജറി, ശിശുരോഗ വിഭാഗം,