Category: Uncategorized
ലഹരിയുടെ ഉറവിടം കണ്ടെത്തി ഉന്മൂലനം ചെയ്യണം; അരിക്കുളത്ത് ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിച്ച് കോണ്‍ഗ്രസ്
അരിക്കുളം: ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിച്ച് അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി. മദ്യ വര്‍ജന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ലഹരിയുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തി നശിപ്പിക്കുകയാണ് വേണ്ടതെന്നും അതിന് പോലീസിനേയും എക്‌സൈസിനേയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുമാണ് വേണ്ടെതെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ലഹരിസംഘത്തിന്റെ വ്യാപനത്തിനെതിരെ കോണ്‍ഗ്രസ് വിപുലമായ പ്രചാരണ
പൊതുസ്ഥലങ്ങള്‍ ഹരിതാഭമാക്കി പാര്‍ക്കുകളും സ്‌നേഹാരാമങ്ങളും നിര്‍മ്മിച്ചതിന് അംഗീകാരം; സംസ്ഥാന പരിസ്ഥിതി സംഗമത്തിലേക്ക് കൊയിലാണ്ടി നഗരസഭയ്ക്ക് ക്ഷണം
കൊയിലാണ്ടി: പൊതുസ്ഥലങ്ങള്‍ ഹരിതാഭമാക്കി പാര്‍ക്കുകളും സ്‌നേഹാരാമങ്ങളും ഉണ്ടാക്കിയതിന് കൊയിലാണ്ടി നഗരസഭയ്ക്ക് അംഗീകാരം. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായാണ് പാര്‍ക്കുകളും മറ്റും നിര്‍മ്മിച്ചത്. പഴയ ബസ്റ്റാന്‍ഡിന് മുന്‍വശത്തായി ഹൈവേയോട് ചേര്‍ന്ന ‘ഹാപ്പിനസ് പാര്‍ക്ക് ‘, കൊടുക്കാട്ടുമുറി പുഴയോരത്ത് നിര്‍മ്മിച്ച ‘ജൈവവൈവിധ്യ പാര്‍ക്ക് ‘,സിവില്‍ സ്റ്റേഷന് സമീപത്ത് നിര്‍മ്മിച്ച ‘സ്‌നേഹാരാമം’,ബസ്റ്റാന്‍ഡ് പരിസരത്ത് യുഎ കാദറിന്റെ പേരിലുള്ള ‘യു എ
മേപ്പയ്യൂര്‍ നരക്കോട് റോഡില്‍ നിയന്ത്രണംവിട്ട കാര്‍ ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് അപകടം; ട്രാന്‍സ്‌ഫോമര്‍ തകര്‍ന്ന് കാറിന് മുകളിലേയ്ക്ക് വീണു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നരക്കോട് റോഡില്‍ നിയന്ത്രണംവിട്ട കാര്‍ ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. മേപ്പയ്യൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് ട്രാന്‍സ്‌ഫോമറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തില്‍ ട്രാന്‍സ്‌ഫോമര്‍ തകര്‍ന്ന് കാറിന്റെ മുകളിലേയ്ക്ക് വീണ നിലയിലാണുള്ളത്. ലൈനുകളും പൊട്ടി താഴെ വീണിട്ടുണ്ട്. കല്ലങ്കി ട്രാന്‍സ്‌ഫോമറാണ്
പഠനോത്സവുമായി ചേമഞ്ചേരി ഈസ്റ്റ് യു.പി സ്‌കൂള്‍
ചേമഞ്ചേരി: പഠനോത്സവം സംഘടിപ്പിച്ച് ചേമഞ്ചേരി ഈസ്റ്റ് യുപി സ്‌കൂള്‍. പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ രാജേഷ് കുന്നുമ്മല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ എക്‌സിക്യൂട്ടീവ് അംഗം ശ്രീ ഷാജി കെ എം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ബീന എം,എം പിടിഎ എക്‌സിക്യൂട്ടീവ് അംഗം നിഖിത പി, എസ്.ആര്‍.ജി കണ്‍വീനര്‍ എം.കെ രൂപേഷ്, സ്റ്റാഫ് സെക്രട്ടറി
‘ലഹരി വിരുദ്ധ പടപ്പുറപ്പാട്’; അരിക്കുളം പഞ്ചായത്തില്‍ ലഹരി വിപത്തിനെതിരെ മാര്‍ച്ച് 17 മുതല്‍ നാടകം ഉള്‍പ്പെടെ വിവിധ പരിപാടികള്‍
അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് മാര്‍ച്ച് 17 ,18, 21 ,22 തീയതികളില്‍ ബോധവല്‍ക്കരണം, കലാജാഥ, നാടകം എന്നിവ നടത്തുന്നു. ലഹരി വിപത്തിനെതിരെ ‘ലഹരി വിരുദ്ധ പടപ്പുറപ്പാട് ‘ എന്ന ആശയത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ആത്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി നടത്തുന്നത്. സ്‌കൂളുകള്‍ കുടുംബശ്രീ, രാഷ്ട്രിയ, സാമൂഹിക, സാംസ്‌കാരിക, മറ്റ് എല്ലാ
വേണ്ട ലഹരിയും ഹിംസയും; കാരയാട് ജാഗ്രതാ പരേഡുമായി ഡി.വൈ.എഫ്.ഐ
അരിക്കുളം: വർദ്ധിച്ചു വരുന്ന സിന്തറ്റിക് – രാസ ലഹരി വ്യാപനത്തിനെതിരെ ഡി.വൈ.എഫ്.ഐ കാരയാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജാഗ്രത പരേഡ് സംഘടിപ്പിച്ചു. തറമ്മല്‍ നിന്ന് ആരംഭിച്ച പരേഡ് പഞ്ചായത്ത് അംഗം വി.പി അശോകന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കുരുടിമുക്കില്‍ സമാപിച്ച പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ സഖാവ് ബി.പി ബബിഷ് ഉദ്ഘാടനം ചെയ്തു. സുബോധ്
കൊയിലാണ്ടിയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ചത് കോരപ്പുഴ സ്വദേശിനി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് കോരപ്പുഴ സ്വദേശിനി. കോരപ്പുഴ അഖില നിവാസില്‍ ഷൈജ (48) ആണ് ഇന്ന് വൈകുന്നേരം അപകടത്തില്‍ മരണപ്പെട്ടത്. ഇന്ന് 6.45 ഓടെയാണ് കൊയിലാണ്ടി ചിത്രാ ടാക്കീസിന് സമീപമാണ് അപകടം ഉണ്ടായത്. ടാങ്കര്‍ സ്‌കൂട്ടറില്‍ ഇടിച്ച ശേഷം കുറച്ചു ദൂരം റോഡിലൂടെ കൊണ്ടുപോവുകയായിരുന്നു. കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന
കൊയിലാണ്ടിയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ഇന്ന് രാത്രി 6.45 ഓടെ കൊയിലാണ്ടി ചിത്രാ ടാക്കീസിന് സമീപമാണ് അപകടം നടന്നത്. ടാങ്കർ സ്കൂട്ടറിൽ ഇടിച്ച ശേഷം കുറച്ചു ദൂരം കൊണ്ടുപോയി. കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന KL 32 E058 നമ്പര്‍ ലോറിയും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരികയായിരുന്ന
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ഏപ്രില്‍ 8,9 ന് കൊയിലാണ്ടിയില്‍; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്റെ കോഴിക്കോട് ജില്ലാ സമ്മേളനം ഏപ്രില്‍ 8,9 തിയ്യതികളില്‍ കൊയിലാണ്ടിയില്‍ വെച്ചാണ് നടക്കുന്നത്. കണ്‍വീനര്‍ ശ്രീധരന്‍ അമ്പാടി സ്വാഗതം പറഞ്ഞ യോഗത്തില്‍ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി
മടപ്പള്ളി കോളേജിലെ ബിരുദ വിദ്യാർത്ഥിനി തൂണേരിയിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ
തൂണേരി: വെള്ളൂര്‍ കോടഞ്ചേരിയില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന (19) നെയാണ് വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മടപ്പള്ളി ഗവ കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. വീട്ടില്‍ ഡാന്‍സ് പഠിക്കാനെത്തിയ കുട്ടികളാണ് സംഭവം കാണുന്നത്. രക്ഷിതാക്കള്‍ ഈ സമയം വീട്ടില്‍