Category: പയ്യോളി

Total 597 Posts

നാട് മുഴുവന്‍ ഒരുങ്ങി; കീഴൂര്‍ ആറാട്ടും പൂവെടിയും ഇന്ന്

പയ്യോളി: കീഴൂര്‍ ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ടും പൂവെടിയും ഇന്ന് നടക്കും. രാവിലെ 9.30ന് ഓട്ടന്‍തുള്ളല്‍, 3.30ന് പഞ്ചവാദ്യമേളം, നാഗസ്വരമേളം തുടര്‍ന്ന് കുടവരവ്, തിരുവായുധം വരവ്, ഉപ്പും തണ്ടും വരവ്, കരക്കെട്ടുവരവ്, നാടും ജന്മക്കാരും വരവ് എന്നിവ നടക്കും. വൈകിട്ട് 6.30ന് കൊങ്ങന്നൂര്‍ ഭഗവതിയുടെ എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നാല്‍ യാത്രാവലിക്ക് ശേഷ് ആറാട്ട്‌ എഴുന്നള്ളത്ത് ആരംഭിക്കും. ആറാട്ട്

കരവിരുതിൻ്റെ അത്ഭുതങ്ങളും, കലാവിരുന്നും, രുചി വൈവിദ്യങ്ങളും; ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശല മേള ഡിസംബർ 20 മുതൽ ജനുവരി 6 വരെ

വടകര: പന്ത്രണ്ടാമത് അന്താരാഷ്ട്ര കരകൗശലമേള ഡിസംബർ 20 മുതൽ ജനുവരി 6 വരെ ഇരിങ്ങൽ സർഗാലയിൽ നടക്കും. പതിനഞ്ചോളം രാജ്യങ്ങളിൽ നിന്നും, ഇരുപത്തിനാല് സംസ്ഥാനങ്ങളിൽ നിന്നുമായി മുന്നൂറിൽ പരം കലാകാരന്മാരും, ഇരുന്നൂറ് ക്രാഫ്റ്റ് ഹബ്ബുകളും ഉൾകൊള്ളുന്ന പ്രത്യേകം തയ്യാറാക്കിയ ക്രാഫ്റ്റ് തീം വില്ലേജുകൾ, തെയ്യം, ഹാൻഡ്‌ലൂം, ടെറാകോട്ട, സ്‌പൈസസ്, വുഡ് കാർവിങ്, മുള, കളരി, അറബിക്ക്

പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തീയിട്ട് നശിപ്പിച്ച കേസ്‌; പ്രതി റിമാന്റില്‍, പൊതുമുതല്‍ നശിപ്പിച്ചതിനും സ്‌കൂട്ടര്‍ കത്തിച്ചതിനുമടക്കം രണ്ട് കേസുകള്‍

പയ്യോളി: പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ തള്ളികൊണ്ടുപോയി തീയിട്ട് നശിപ്പിച്ച കേസില്‍ പിടിയിലായ പ്രതി പുതിയോട്ടില്‍ ഫഹദിനെ റിമാന്റ് ചെയ്തു. സ്‌കൂട്ടര്‍ കത്തിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും അടക്കം രണ്ട് കേസുകളിലാണ് ഇയാള്‍ക്കെതിരെ പയ്യോളി പോലീസ് കേസെടുത്തിരിക്കുന്നത്. സ്‌ക്കൂട്ടര്‍ കത്തിച്ച കേസില്‍ ബി.എന്‍എ.സ് നിയമപ്രകാരം 329(3), 326 (1) എന്നീ വകുപ്പുകളും, സ്‌റ്റേഷനിലെ ഡോറിന്റെ ഗ്ലാസ്

അറുപത് കിലോയോളം ഭാരം, കണ്ടത് പറമ്പ് വൃത്തിയാക്കുന്നതിനിടെ; കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ജുമാമസ്ജിദിന് സമീപം ഭീമന്‍ പെരുമ്പാമ്പ് പിടിയില്‍

പയ്യോളി: കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ജുമാമസ്ജിദിന് സമീപത്തുനിന്നും ഭീമന്‍ പെരുമ്പാമ്പിനെ പിടികൂടി. നാട്ടുകാരുടെ നേതൃത്വത്തില്‍ മസ്ജിദിന് സമീപത്തുള്ള കാട് വൃത്തിയാക്കുന്നതിനിടെയാണ് 12 മണിയോടെയാണ് പാമ്പിനെ കണ്ടത്. തുടർന്ന് നാട്ടുകാർ പിടികൂടി ഒരു റമ്മില്‍ സൂക്ഷിക്കുകയായിരുന്നു. വൈകുന്നേരം 5.30ഓടെ വനംവകുപ്പ് ജീവനക്കാരെത്തി പാമ്പിനെ കൊണ്ടുപോയി. രണ്ടാഴ്ച മുമ്പ് ഇതിനടുത്തുള്ള പ്രദേശത്തുനിന്നും ഇതിനേക്കാള്‍ ചെറിയ പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. ഇതിന് മുമ്പും

പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ റോഡരികിലിട്ട് കത്തിച്ചു; പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസിലേൽപ്പിച്ച് നാട്ടുകാര്‍

പയ്യോളി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ എടുത്തുകൊണ്ടുപോയി തീയിട്ട് നശിപ്പിച്ചു. പയ്യോളി ഐപിസി റോഡില്‍ പുതിയോട്ടില്‍ സജിത്ത് എന്നയാളുടെ സ്‌കൂട്ടറാണ് നശിപ്പിച്ചത്‌. സംഭവത്തില്‍ പ്രദേശവാസിയായ യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് പോലീസിന് കൈമാറി. പുതിയോട്ടില്‍ ഫഹദ് (31) ആണ് പയ്യോളി പോലീസിന്റെ പിടിയിലായത്. ഇന്ന് പുലര്‍ച്ചെ 2മണിയോടെയാണ് സംഭവം. സജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 56

പയ്യോളിയില്‍ അതിഥി തൊഴിലാളിയ്ക്ക് മലമ്പനി ; പ്രതിരോധ നടപടികളുമായി ആരോഗ്യവിഭാഗം

പയ്യോളി: പയ്യോളി നഗരസഭയില്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളിയ്ക്ക് മലമ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിച്ച് നഗരസഭ അധികൃതര്‍. ഇയാള്‍ താമസിച്ചിരുന്ന കെട്ടിടം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഉള്‍പ്പടെയാണ് സന്ദര്‍ശിച്ചത്. രണ്ട് ദിവസം മുന്‍പാണ് കടുത്ത പനിയെ തുടര്‍ന്ന് തൊഴിലാളി ചികിത്സ തേടിയത്. മലമ്പനി ബാധിച്ച തൊഴിലാളിയെ

പയ്യോളിയില്‍ ചരക്ക് കയറ്റിപ്പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് ദേശീയപാത മതിലില്‍ ഇടിച്ച് അപകടം

പയ്യോളി: പയ്യോളിയില്‍ നിയന്ത്രണംവിട്ട ചരക്ക് ലോറി മതിലില്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ 11.30 തോടെ ദേശീയപാതയില്‍ സര്‍വ്വീസ് റോഡിലാണ് സംഭവം. ദേശീയപാതാ മതിലില്‍ ഇടിച്ച ലോറി സമീപത്തെ വശത്തെ മണ്ണില്‍ താഴ്ന്നുപോവുകയായിരുന്നു. മഹാരാഷ്ട്രയിലേയ്ക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയാണ് പയ്യോളി രണ്ടാംഗേറ്റിന് സമീപം സര്‍വ്വീസ് റോഡില്‍ അപകടത്തില്‍പ്പെട്ടത്. ലോറിയുടെ മുന്നില്‍ അശ്രദ്ധമായി പോവുകയായിരുന്ന ബൈക്കിനെ രക്ഷപ്പെടുത്താനുള്ള

സി.പി.എം പയ്യോളി ഏരിയ സമ്മേളനം ഡിസംബര്‍ 7,8 തിയ്യതികളില്‍; മൂടാടിയില്‍ മഹിളാ സംഗമം ചേര്‍ന്നു

പയ്യോളി: മൂടാടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹിളാ സംഗമം സംഘടിപ്പിച്ചു. ഡിസംബര്‍ 7,8 തിയ്യതികളില്‍ നന്തിയില്‍ വച്ച് നടക്കുന്ന സിപിഐഎം പയ്യോളി ഏരിയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായാണ് വനിതാ സംഗമം സംഘടിപ്പിച്ചത്. സിനി ആര്‍ട്ടിസ്റ്റും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്തു. സ്ത്രീപക്ഷ നിലജനാധിപത്യ മഹിള അസോസിയേഷന്‍ ഏരിയ

പയ്യോളിയിൽ വനിതാ കൗൺസിലറുടെ വീടിനു നേരെ അക്രമം; ജനൽ ചില്ലും മെയിൻ സ്വിച്ച് ബോർഡും അടിച്ചു തകർത്തു

പയ്യോളി : പയ്യോളി മുൻസിപ്പാലിറ്റിയിലെ വനിതാ കൌൺസിലരുടെ വീടിനു നേരെ അക്രമം. ഇരുപത്തിയോന്നാം വാർഡ് കൗൺസിലർ ഫാത്തിമയുടെ പെരുമാൾ പുരത്തെ സി പി ഹൌസിനു നേരെയാണ് അക്രമം ഉണ്ടായത്. വീടിന്റെ ജനൽ ചിലും മെയിൻ സ്വിച്ച് ബോർഡും ബൾബും അടിച്ചു തകർത്തു. ഇന്നലെ രാത്രി 10.45 ഓടെ ആയിരുന്നു സംഭവം. ആരോ വീടിന്റെ കാളിങ് ബെൽ

ഓരോ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക കൗണ്‍സിലിംഗ് ക്ലാസുകള്‍; കുഞ്ഞാലിമരക്കാര്‍ എച്ച്.എസ്.എസില്‍ കരിയര്‍ ക്ലിനിക് ക്ലാസുമായി സ്‌കൂള്‍ പി.ടി.എ

പയ്യോളി: വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ക്ലിനിക് സംഘടിപ്പിച്ച് കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂള്‍ പി.ടി.എ യുടെ ആഭിമുഖ്യത്തില്‍ സ്‌കൂളിലെ മുഴുവന്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് കരിയര്‍ ക്ലാസ് സംഘടിപ്പിച്ചത്. ജനറല്‍ ഓറിയന്റേഷന്‍ ക്ലാസിനു ശേഷം ഓരോ വിദ്യാര്‍ത്ഥികള്‍ക്കും വ്യക്തിപരമായ കൗണ്‍സിലിംഗ് ക്ലാസ്സ് കൂടി സംഘടിപ്പിച്ചിരുന്നു.വിവിധ വിഷയങ്ങളില്‍ പ്രാവീണ്യമുള്ള പത്തോളം ഫാക്കല്‍റ്റികള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കി. സിജി