Category: കൊയിലാണ്ടി
സാരി ചലഞ്ചിനോട് അനുബന്ധിച്ച് കൊയിലാണ്ടിയിൽ മഹിളാ കോൺഗ്രസ് കൺവെൻഷൻ; ചടങ്ങിൽ ഭാരത് ജോഡോ യാത്രികൻ പി.വി.വേണുഗോപാലിന് ആദരം
കൊയിലാണ്ടി: സാരി ചലഞ്ചിനോട് അനുബന്ധിച്ച് കൊയിലാണ്ടിയിൽ മഹിളാ കോൺഗ്രസ് കൺവെൻഷൻ നടത്തി. സി.കെ.ജി സെന്ററിൽ ചേർന്ന കൺവെൻഷൻ കെ.പി.സി.സി അംഗം രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് ആസ്ഥാന മന്ദിരം നിർമ്മാണത്തിന്റെ ഭാഗമായാണ് മഹിളാ കോൺഗ്രസ് സാരി ചലഞ്ച് നടത്തുന്നത്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലെ മുഴുവൻ സമയ യാത്രികനായിരുന്ന പി.വി.വേണുഗോപാലിനെ
”അടിപ്പാത ഒരുതരി മാറില്ല, വേണമെങ്കില്‍ റോഡ് മാറ്റിപ്പണിതോ” ബൈപ്പാസില്‍ കൊല്ലം-നെല്ല്യാടി റോഡിന് തലവേദനയായി തലതിരിഞ്ഞ അണ്ടര്‍പാസ്
കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ കൊല്ലം മേപ്പയ്യൂര്‍ റോഡില്‍ നിര്‍മ്മിച്ച ആദ്യ അണ്ടര്‍പ്പാസ് വിവാദമാകുന്നു. നിലവിലെ കൊല്ലം മേപ്പയ്യൂര്‍ റോഡിന് എതിര്‍ദിശയിലാണ് അണ്ടര്‍പാസ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഉപയോഗപ്രദമാകണമെങ്കില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് ഈ ഭാഗത്തുള്ള റോഡ് മാറ്റിപ്പണിയേണ്ട സ്ഥിതിയാണ്. കൊല്ലം-മേപ്പയ്യൂര്‍ റോഡില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനാണ് അണ്ടര്‍പാസ് ഈ തരത്തില്‍ നിര്‍മ്മിക്കുന്നതെന്നും പിന്നീട് ഹൈഡ്രോളിങ് കംപ്രസര്‍ ഉപയോഗിച്ച്
ഉണ്ണിയാര്‍ച്ചമാരും പെണ്‍പുലികളും പിന്നെ നൂറുകണക്കിന് സ്ത്രീകളും; കൊയിലാണ്ടി നഗരത്തിന് കാഴ്ചാവിരുന്നായി കുടുംബശ്രീയുടെ ഘോഷയാത്ര
കൊയിലാണ്ടി: കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള കലോത്സവത്തിന് മുന്നോടിയായി നഗരസഭയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളിലെയും സ്ത്രീകള്‍ അണിനിരന്ന ഘോഷയാത്ര സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം കോതമംഗലം ജി.എല്‍.പി സ്കൂളില്‍ നിന്നാരംഭിച്ച ഘോഷയാത്ര കലാപരിപാടികള്‍ അരങ്ങേറുന്ന ടൗണ്‍ ഹാളില്‍ അവസാനിച്ചു. കൊയിലാണ്ടി നോര്‍ത്ത് സൗത്ത് എന്നീ രണ്ട് വിഭാഗങ്ങളില്‍ നിന്നായി 716 അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. പലനിറങ്ങളിലുള്ള ബലൂണുകള്‍
ഭാര്യയെ അണുനാശിനി കുടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു; പൊലീസിന്റെ കണ്ണുവെട്ടിച്ച് കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ വിമാനം പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ചടുലമായ നീക്കത്തില്‍ പിടികൂടി കൊയിലാണ്ടി മുന്‍ എസ്.ഐ ആയിരുന്ന സി.ബി.ഐ ഇന്‍സ്പെക്ടര്‍ നിപുണ്‍ ശങ്കറും സംഘവും
കൊയിലാണ്ടി: ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ സി.ബി.ഐ ചടുലനീക്കത്തിലൂടെ പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് സംഭവമുണ്ടായത്. ദീര്‍ഘകാലം കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായിരുന്ന നിപുണ്‍ ശങ്കറാണ് വിമാനത്തില്‍ കയറി പ്രതിയെ കസ്റ്റഡിയിലെടുത്തത്. കനേഡിയന്‍ പൗരനും കൊടുങ്ങല്ലൂര്‍ സ്വദേശിയുമായ ശ്രീകാന്ത് മേനോനെയാണ് സി.ബി.ഐ കസ്റ്റഡിയിലെടുത്തത്. എറണാകുളം ജില്ലയിലെ
കൊയിലാണ്ടി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ മരിച്ചു
മനാമ: കൊയിലാണ്ടി സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ചു. ഐസ് പ്ലാന്റ് റോഡിൽ മുഹമ്മദ് ഫസല്‍ വെളുത്തമണ്ണില്‍ ആണ് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വൈകീട്ട് നാലരയ്ക്കായിരുന്നു അന്ത്യം. ബഹ്റൈനിലെ ഫാര്‍മസിയില്‍ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. ബഹ്റൈന്‍ കെ.എം.സി.സി ഹൂറ ഗുദൈബിയ ഏരിയാ അംഗമാണ്. കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് ഫാത്തിമ കോട്ടോജിൽ സി.പി.കെ.അബൂട്ടിയുടെ
മൈതാനത്ത് ഇനി തീ പാറും; കേരള ഫയർ ആന്റ് റെസ്ക്യൂ ജില്ലാതല ഫുട്ബോൾ ടൂർണ്ണമെന്റിന് കൊയിലാണ്ടിയിൽ തുടക്കം
കൊയിലാണ്ടി: കേരള ഫയർ ആന്റ് റെസ്ക്യൂ കോഴിക്കോട് ജില്ലാതല ഫുട്ബോൾ ടൂർണ്ണമെന്റിന് കൊയിലാണ്ടിയിൽ തുടക്കമായി. രണ്ടു ദിവസങ്ങളിലായി കൊയിലാണ്ടി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലെയും ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന മത്സരത്തിൽ ജില്ലാ ഫയർ ഓഫീസർ അഷറഫ് അലി, മുൻ സർവീസസ് താരം കുഞ്ഞിക്കണാരൻ, സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി.പി, സതീഷ്
‘കൊയിലാണ്ടിയിലെ കുടിവെള്ള വിതരണ പദ്ധതിയിൽ വൻ ക്രമക്കേട്’; നഗരസഭാ കൗൺസിൽ യോഗത്തിൽ ആരോപണം, പ്രതിപക്ഷം ഇറങ്ങിപ്പോയി
കൊയിലാണ്ടി: നഗരസഭയിലെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് വൻ ക്രമക്കേട് നടന്നതായി പ്രതിപക്ഷം. നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ ഇക്കാര്യം ചൂണ്ടിക്കാട്ടി. ജനുവരി 13 ന് ഇതേ വിഷയത്തിൽ വന്ന അജണ്ട ക്രമക്കേട് ആരോപണത്തെ തുടർന്ന് പുനഃപരിശോധനയ്ക്കായി മാറ്റിവയ്ക്കുകയായിരുന്നു. 2021-2022 സാമ്പത്തിക വർഷത്തിൽ കുടിവെള്ള വിതരണത്തിന് ലിറ്ററിന് 22 പൈസ നിരക്കിൽ അഭിലാഷ് പി.പി എന്ന
ഇഞ്ചി കൃഷിയുടെ പേരില്‍ മലയാളികള്‍ കെ.എം.ഷാജിയെ ട്രോളിയപ്പോള്‍ ഷാജിയ്ക്ക് പിന്നാലെ പോയ കൊയിലാണ്ടിക്കാര്‍; തുറന്നത് ഇഞ്ചി കൃഷിയിലൂടെ പ്രവാസികള്‍ക്ക് പുതിയൊരു വരുമാന മാര്‍ഗം
കൊയിലാണ്ടി: അനധികൃത സ്വത്ത് സമ്പാദനം എന്ന ആരോപണം ഉയര്‍ന്നപ്പോള്‍ തന്റെ ആസ്തിയില്‍ വവന്വര്ധനയുണ്ടായത് ഇഞ്ചി കൃഷിയിലൂടെയാണെന്ന് മുന്‍ എം.എല്‍.എ കെ.എം ഷാജി പറഞ്ഞതും ഇതേത്തുടര്‍ന്നുണ്ടായ ട്രോളുകളും ഓര്‍മ്മയില്ലേ. വലിയൊരു വിഭാഗം മലയാളികള്‍ ട്രോളുകള്‍ കണ്ട് ചിരിച്ച സമയത്ത് ഷാജി പറഞ്ഞ ഇഞ്ചി കൃഷിയുടെ വരുമാന സാധ്യതകളെക്കുറിച്ച് ചിന്തിക്കുകയും പഠിക്കുകയും ചെയ്ത കൊയിലാണ്ടിയിലൂടെ ഒരു കൂട്ടം ചെറുപ്പക്കാരുണ്ട്.
”തോണിയൊന്നുലഞ്ഞപ്പോള് വീണതാണ്, കടലിലേക്ക് പോകാതെ ഞങ്ങള്‍ പിടിച്ച് കള്ളിയിലിട്ടു” മത്സ്യബന്ധനത്തിടെ മരിച്ച ചെങ്ങോട്ടുകാവ് സ്വദേശിയുടെ കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ ചെങ്ങോട്ടുകാവ് സ്വദേശി ഏഴുകുടിക്കല്‍ പാറക്കല്‍ താഴെ പ്രവീണ്‍ മരണപ്പെട്ടത് തോണിയില്‍ നിന്ന് വീണതിനെ തുടര്‍ന്നെന്ന് അപകട സമയത്ത് ഒപ്പമുണ്ടായിരുന്നയാള്‍. ഇടയ്ക്ക് വള്ളമൊന്ന് ഉലഞ്ഞപ്പോള്‍ പ്രവീണ്‍ വീഴുകയായിരുന്നെന്നും തങ്ങള്‍ ഉടനെ പിടിച്ച് കള്ളിയിലേക്ക് ഇട്ടപ്പോള്‍ വെള്ളം വേണമെന്ന് കൈകൊണ്ട് കാണിച്ചെന്നും തൊഴിലാളികള്‍ പറയുന്നു. തോണിയില്‍ നിന്നും വീണശേഷം ഒന്നും സംസാരിച്ചിട്ടില്ല. വെള്ളം കൊടുത്തെങ്കിലും പിന്നീട്