Category: പ്രാദേശിക വാർത്തകൾ
നരിപ്പറ്റയില്‍ വീടിന് മുകളില്‍ നിന്ന് വീണ 18കാരന് മരിച്ചു
കോഴിക്കോട്: നരിപ്പറ്റയില്‍ വീടിന് മുകളില്‍ നിന്ന് വീണ 18കാരന് മരിച്ചു. നരിപ്പറ്റ കോയ്യാലിലെ ചെവിട്ടുപാറ റഷീദിന്റെയും സഫീറയുടെയും മകന് റഫ്നാസ് (18) ആണ് മരിച്ചത്. നിര്‍മ്മാണത്തിലിരിക്കുന്ന കോണ്‍ക്രീറ്റ് വീടിന്റെ മുകളില്‍ നിന്ന് ഇന്നലെ വൈകുന്നേരം താഴേക്ക് കാല് വഴുതി വീണ റഫ്നാസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്ന്് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
കല്ലാച്ചിയില്‍ മജ്ബൂസ് കഴിച്ച കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദിയും; ചായ കുടിച്ച ഏഴുവയസുകാരന് ഭക്ഷ്യവിഷബാധ: പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം
നാദാപുരം: ഹോട്ടല്‍ ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയും വയറിളക്കവും. കല്ലാച്ചി-നാദാപുരം ടൗണികളിലെ കടകളില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ബുദ്ധിമുട്ടുണ്ടായത്. കല്ലാച്ചിയിലെ ഫുഡ് പാര്‍ക്ക് ഹോട്ടലില്‍ നിന്ന് മജ്ബൂസ് കഴിച്ച കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദിയും റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് സ്ഥാപനം ആരോഗ്യവകുപ്പ് അധികൃതര്‍ അടപ്പിച്ചു. നാദാപുരം ബസ് സ്റ്റാന്റിലെ ബേക്ക് പോയിന്റ് എന്ന സ്ഥാപനത്തില്‍
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; കോഴിക്കോട് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട് ജില്ല ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. കേരളത്തിന് മുകളിലും സമീപത്തുമായി ചക്രവാത ചുഴി നിലനില്‍ക്കുകയാണ്. അതോടൊപ്പം തന്നെ വടക്കന്‍ കേരളം മുതല്‍ വിദര്‍ഭവരെ ന്യുനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ രണ്ടിന്റെയും സ്വാധീനത്തില്‍ അടുത്ത നാല് ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
കൊല്ലം മന്ദമംഗലത്ത് പുതിയോട്ടിൽ മാണിക്യം അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം മന്ദമംഗലം പുതിയോട്ടിൽ മാണിക്യം അന്തരിച്ചു. എൺപത്തിയേഴ് വയസ്സായിരുന്നു. പരേതനായ പുതിയോട്ടിൽ രാമനാണ് ഭർത്താവ്. മക്കൾ: ശശി, സുരേഷ്, വത്സല. മരുമക്കൾ : ഉഷ, പ്രീത, വേലായുധൻ. സഞ്ചയനം വ്യാഴാഴ്ച നടക്കും.
ബാലുശ്ശേരി സ്വദേശി വ്ലോഗെർ റിഫ മെഹ്നുവിന്റേത് തൂങ്ങി മരണം; പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് അന്വേഷണസംഘത്തിന് കൈമാറി
കോഴിക്കോട്: ബാലുശ്ശേരി സ്വദേശി വ്ലോഗെർ റിഫയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നതാണെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറി. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം ലഭ്യമായിട്ടില്ല. റിഫയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് പോസ്റ്റുമാർട്ടം നടത്തിയത്. ഈ മാസം ഏഴിനാണ് പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്ത
പ്രാദേശിക കല- സാമൂഹ്യ പ്രവർത്തകരുടെ സംഗമവേദിയായി മന്ദമംഗലം; സാംസ്കാരിക സദസ്സ് സംഘടിപ്പിച്ച് ചെന്താര വായനശാല
കൊയിലാണ്ടി: പ്രാദേശിക കലാകാരന്മാരെയും കലകളെയും പ്രോത്സാഹിപ്പിച്ച് മന്ദമംഗലത്ത് ചെന്താര വായനശാലയുടെ നേതൃത്വത്തിൽ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. സാദരം എന്ന പേരിൽ സംഘടിപ്പിച്ച വേദിയിൽ വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവരെ ആദരിച്ചു. പ്രശസ്ത നാടക കലാകാരനും സാംസ്കാരിക പ്രവർത്തകനുമായ മുഹമ്മദ് പേരാമ്പ്ര സദസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ഷാജി.പി.സി.കെ അധ്യക്ഷത വഹിച്ചു. മന്ദമംഗലത്തെ രാഷ്ട്രീയ സാമൂഹിക
കോഴിക്കോട് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്
കോഴിക്കോട്: കോഴിക്കോട് അടക്കം നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്. സംസ്ഥാനത്താകെ ഇന്ന് വ്യാപകമായി തന്നെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും ചക്രവാതച്ചുഴികളും ഇതിന്റെ സ്വാധീനഫലമായുള്ള ശക്തമായ പടിഞ്ഞാറന്‍ കാറ്റുമാണ് മഴയ്ക്ക് കാരണം. മത്സ്യതൊഴിലാളികള്‍ യാതൊരുകാരണവശാലും കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും
മൂടാടി ഗ്രാമപഞ്ചായത്തില്‍ ഗ്രാമസഭകള്‍ക്ക് തുടക്കം
മൂടാടി: പതിനാലാം പദ്ധതിയുടെ ഭാഗമായ മൂടാടി ഗ്രാമ പഞ്ചായത്ത് ഗ്രാമസഭകള്‍ ആരംഭിച്ചു. പതിനാറാം വാര്‍ഡില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഗ്രാമസഭകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം.കെ.മോഹനന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആസൂത്രണ സമിതി വൈസ് ചെയര്മാന് രഘുനാഥ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ്
കോഴിക്കോട് കൂളിമാട് കടവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണു
കോഴിക്കോട്: മാവൂരില്‍ കൂളിമാട് കടവില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നവീണു. ചാലിയാറിനു കുറുകെ മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ മൂന്ന് ബീമുകളാണ് തകര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. മലപ്പുറം ജില്ലയുടെ ഭാഗത്തെ തൂണുകള്‍ക്ക് മുകളിലെ ഭീമുകള്‍ ഇടിഞ്ഞു വീഴുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി
വളയത്ത് തണൽ മരം കടപുഴകി വീണ് വൻ നാശം; 11 കെ.വി പോസ്റ്റുകൾ മുറിഞ്ഞ് വീണു; നാലു പേർക്ക് വൈദ്യുതാഘാതമേറ്റു; കടകൾക്കും സാരമായ കേടുപാടുകൾ
വടകര: കനത്ത കാറ്റിലും മഴയിലും വളയത്ത് വൻ നാശ നഷ്ടം. തണൽ മരം ആയിരുന്ന വലിയ മരം റോഡിൽ കടപുഴകി വീണതാണ് നാശനഷ്ടത്തിന് കാരണം. 11 കെ വി വൈദ്യുതി പോസ്റ്റുകൾ റോഡിലേക്ക് മുറിഞ്ഞ് വീഴുകയും ആളുകൾക്ക് വൈധ്യുതി ആഘാതമേൽക്കുകയും ചെയ്തു. വളയം പാറക്കടവ് റോഡിൽ രാത്രി എട്ടേ മുക്കാലോടെയാണ് ഗവൺമെൻറ് ഹയർ സെക്കന്ററി സ്ക്കൂൾ