Category: ചരമം

Total 2358 Posts

കൊല്ലം ചിറയ്ക്ക് സമീപം തളിയില്‍ ജാനകി അന്തരിച്ചു

കൊല്ലം: തളി ക്ഷേത്രത്തിന് സമീപം തളിയില്‍ ജാനകി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: തളിയില്‍ ശ്രീധരന്‍. മക്കള്‍: ശ്രീജേഷ്, ശ്രീജിത്ത്, രഞ്ജിത്ത് (കെ.എസ്.ആര്‍.ടി.സി), മരുമക്കള്‍: സിന്ധിത, അഖില (ജെ.ഡി.ടി വെള്ളിമാടുകുന്ന്). സംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

കീഴരിയൂര്‍ മുള്ളന്‍കണ്ടി കാര്‍ത്ത്യായനി അന്തരിച്ചു

കീഴരിയൂര്‍: മുള്ളന്‍കണ്ടി കാര്‍ത്ത്യായനി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. ചിത്രകാരനും നാടക പ്രവര്‍ത്തകനുമായ സജീവ് കീഴരിയൂര്‍ മകനാണ്. മരുമകള്‍: വിജിന. Summary: Keezhariyur Mullankandi Karthiyani passes away

തുവ്വക്കോട് മഠത്തിക്കണ്ടി മാധവി അന്തരിച്ചു

ചേമഞ്ചേരി : തുവ്വക്കോട് മഠത്തിക്കണ്ടി മാധവി അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ചെക്കിണി. മക്കള്‍: സത്യന്‍, സാവിത്രി, പ്രേമ, ശ്യാമള, ഗീത. മരുമക്കള്‍: രാജന്‍, പരേതനായ രാമകൃഷ്ണന്‍, ശ്രീനിവാസന്‍, ബാബുരാജ്, ജിഷ. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

കൊല്ലം ലുലു പുന്നക്കല്‍ വി.പി അബ്ദുല്‍ ഖാദര്‍ അന്തരിച്ചു

കൊയിലാണ്ടി: പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനും വര്‍ഷങ്ങളോളം കൊയിലാണ്ടി സിദ്ദീഖ് പള്ളിയില്‍ മുഅദ്ദിനുമായ കൊല്ലം ലുലു പുന്നക്കല്‍ വി.പി അബ്ദുല്‍ ഖാദര്‍ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: ഷഹര്‍ബാന്‍, മുസ്തഫ (കുവൈത്ത്), സെറീന, സല്‍മ. മരുമക്കള്‍: ഇബ്രാഹിം (നന്തി), അഫ്‌സല്‍ (കൊയിലാണ്ടി), സുല്‍ഫിക്കര്‍ (കൊയിലാണ്ടി), നസീമ (വടകര).

എളാട്ടേരി കിഴക്കയിൽ ഉഷ അന്തരിച്ചു

ചെങ്ങോട്ടുകാവ്: എളാട്ടേരി കിഴക്കയിൽ ഉഷ അന്തരിച്ചു. അമ്പത്തിയാറ് വയസായിരുന്നു. ഭർത്താവ്: ശിവൻ. മക്കൾ: ഷിംജിത്ത് ലാൽ, ഷാംജിത്ത് ലാൽ. മ രുമകൾ: അമൃത. സഹോദരങ്ങൾ: സുജാത, വിനീഷ്, നിഷ. Description: Usha kizhakkayil usha passed away

മേപ്പയ്യൂര്‍ ജനകീയ മുക്കിലെ സി.പി.എം പ്രവര്‍ത്തകന്‍ അയ്യങ്ങാട്ട് രാജന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: ജനകീയ മുക്കിലെ സി.പി.ഐ പ്രവര്‍ത്തകന്‍ ചാലുപറമ്പില്‍ താമസിക്കും അയ്യങ്ങാട്ട് രാജന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ഗീത. മക്കള്‍: അരുണ്‍ രാജ് (വാട്ടര്‍ അതോറിറ്റി പുറമേരി), അമല്‍രാജ് (വിദ്യാര്‍ഥി). സഹോദരങ്ങള്‍: ദേവി. പരേതരായ കൃഷ്ണന്‍, ശ്രീധരന്‍, ജാനു.

പുളിയഞ്ചേരി തെക്കയില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി തെക്കയില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. റിട്ടയേര്‍ഡ് ആര്‍മി, കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ലക്ഷ്മികുട്ടി. മക്കള്‍: അജിത്ത്കുമാര്‍, സുരേഷ് ബാബു(റിട്ടയേര്‍ഡ് ആര്‍മി),വിജയ. മരുമക്കള്‍: ഷൈമ, ഇന്ദുലേഖ, പ്രസാദ്. സഹോദരങ്ങള്‍: പാര്‍വതി മുച്ചുകുന്ന്, സരോജിനി പുനൂര്‍.  

വെങ്ങളം ഉപ്പാലക്കല്‍ വനജ അന്തരിച്ചു

വെങ്ങളം: ഉപ്പാലക്കല്‍ വനജ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: അശോകന്‍. സഹോദരങ്ങള്‍: ചന്ദ്രന്‍, ബാബു, ശിവദാസന്‍, ശശി, ചന്ദ്രിക, ഗിരിജ. സഞ്ചയനം ബുധനാഴ്ച.

വരട്ടഞ്ചേരി കുട്ടന്‍ ആശാരി അന്തരിച്ചു

പൊയില്‍ക്കാവ്: വരട്ടഞ്ചേരി കുട്ടന്‍ ആശാരി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: ദേവി. മക്കള്‍:ഉമേഷ്, ഗിരീഷ്, സതീശന്‍. മരുമക്കൾ: ഷിബില, സുസ്മിത. സഹോദരങ്ങള്‍: കേശവന്‍ വരട്ടഞ്ചേരി, പരേതരായ കാര്‍ത്തിയായനി, കുഞ്ഞി പെണ്ണൂട്ടി, വേലുക്കുട്ടി സഞ്ചയനം 12/12/2024 വ്യാഴാഴ്ച.

വെറ്റിലപ്പാറ മേലേടത്ത് ഗോപാലന്‍നായര്‍ അന്തരിച്ചു

വെറ്റിലപ്പാറ: മേലേടത്ത് ഗോപാലന്‍നായര്‍ (എം.ജി നായര്‍) അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. വിമുക്ത ഭടന്‍ ആയിരുന്നു. 1970-90 കാലഘട്ടത്തില്‍ വളരെ ഏറെക്കാലം ബറോഡയില്‍ ടയര്‍ കടകള്‍ നടത്തിയിരുന്നു. ഭാര്യമാര്‍: സത്യഭാമ, പരേതയായ കമലാക്ഷി അമ്മ. മക്കള്‍ : സുഷമ, സുനീത, സുരേഷ് ഉണ്ണി (പൊയില്‍ക്കാവ് സ്‌കൂള്‍, ആര്‍ട്ടിസ്റ്റ് പൂക്കാട് കലാലയം) മരുമക്കള്‍: ബാലകൃഷ്ണന്‍(അരിക്കുളം) രജനി, പരേതനായ മനോജ്കുമാര്‍