Category: പ്രാദേശിക വാർത്തകൾ

Total 19966 Posts

നടുവത്തൂര്‍ തത്തംവള്ളിപൊയില്‍ ആയടത്ത് മീത്തല്‍ ദേവി അന്തരിച്ചു

കീഴരിയൂര്‍: നടുവത്തൂര്‍ തത്തംവള്ളിപൊയില്‍ ആയടത്ത് മീത്തല്‍ ദേവി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കേളു. മക്കള്‍: ശ്രീജ, പ്രസൂന, ആദിഷ്. മരുമക്കള്‍: ദാസന്‍ (മാവട്ട്), സജീവന്‍ (പയ്യോളി), അനുപമ (മണിയൂര്‍).

പേരാമ്പ്രയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: സംസ്ഥാനപാതയില്‍ കൈതക്കലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം. ഭീമ ഫര്‍ണിച്ചറിന് സമീപത്ത് രാത്രി 11.45 ഓടെയായിരുന്നു സംഭവം. വാളൂര്‍ സ്വദേശികളായ അഭയ്, മജീന്‍, കരുവണ്ണൂര്‍ സ്വദേശി ശരണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. KL 56 R 7507 നമ്പര്‍ ബുള്ളറ്റും KL 56 G 8867 ഹീറോ പാഷന്‍ പ്രോ ബൈക്കും ആണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ മൂന്നു

പേരാമ്പ്രയിൽ റോഡിലിറങ്ങിയ ഏഴ് വയസുകാരന്‍ ബൈക്കിടിച്ചു മരിച്ചു

പേരാമ്പ്ര: കക്കാട് വീട്ടില്‍ നിന്നും റോഡിലേക്കിറങ്ങിയ ഏഴ് വയസുകാരന്‍ ബൈക്കിടിച്ച് മരിച്ചു. മരുതോറചാലിൽ സബീഷിന്റെ മകൻ ധ്യാൻദേവ് ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 3.40ഓടെയാണ് ദാരുണമായ അപകടം നടന്നത്‌. വീട്ടിൽ നിന്നും റോഡിലേക്കിറങ്ങിയ കുട്ടിയെ ഈ സമയം അതുവഴി പോകുകയായിരുന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ കുട്ടിയെ ഉടന്‍ തന്നെ പേരാമ്പ്രയിലെ ഇ.എം.എസ് ആശുപത്രിയിൽ

അമ്പത്തിയൊന്ന് വയസിന്റെ ചെറുപ്പം, കഠിനാധ്വാനം; എടച്ചേരി പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ സതിയുടെ ബാഡ്മിന്റണ്‍ വിജയഗാഥ

എടച്ചേരി: ഓള്‍ ഇന്ത്യ പോലീസ് ബാഡ്മിന്റണ്‍ ക്ലസ്റ്ററിൽ തിളക്കമാര്‍ന്ന വിജയവമായി എടച്ചേരി പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സതി പി. വനിതാ വിഭാഗത്തില്‍ 50പ്ലസ് മിക്‌സ് ഡബിള്‍സ് വിഭാഗത്തില്‍ ഗോള്‍ഡും, 50 പ്ലസ് സിംഗിള്‍സില്‍ സില്‍വറും, 45 പ്ലസ് ഡബിള്‍സില്‍ ബ്രോണ്‍സും നേടിയാണ് സതി എടച്ചേരി പോലീസ് സ്‌റ്റേഷന്റെ അഭിമാന താരമായത്. എറണാകുളത്ത് കഴിഞ്ഞ

‘കൊയിലാണ്ടി താലൂക്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണമായ പങ്കുവഹിച്ച വ്യക്തിത്വം’; കെ.പി.കുഞ്ഞിരാമനെ അനുസ്മരിച്ച് സി.പി.എം

കൊയിലാണ്ടി: താലൂക്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണ്ണമായ നേതൃത്വം വഹിച്ച കെ.പി.കുഞ്ഞിരാമന്റെ 37-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. കെ.പി.കുഞ്ഞിരാമന്റെ വസതിയില്‍ നടന്ന പരിപാടി സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം എല്‍.ജി.ലിജീഷ് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.ചന്ദ്രശേഖരന്‍ അധ്യക്ഷനായി. കെ.ദാസന്‍ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ എ.ലളിത, യു.കെ.ചന്ദ്രന്‍, സി.കെ.സജീവന്‍

ഓണ്‍ലൈന്‍ തട്ടിപ്പ്; കൊയിലാണ്ടി സ്വദേശിനിയ്ക്ക് നഷ്ടമായത് 23ലക്ഷം രൂപ

കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പില്‍ രണ്ട് കോഴിക്കോട് സ്വദേശികളില്‍ നിന്നായി തട്ടിയെടുത്തത് ഒന്നരക്കോടി രൂപ. തിരുവമ്പാടി സ്വദേശിയായ ഡോക്ടറില്‍ നിന്നും കൊയിലാണ്ടി സ്വദേശിയായ യുവതിയില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. ഡോക്ടറുടെ 1.25കോടി രൂപയുടെ കൊയിലാണ്ടി സ്വദേശിനിയുടെ 23ലക്ഷം രൂപയുമാണ് നഷ്ടമായത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, വാട്‌സ്ആപ്പ് എന്നിവയിലൂടെയായിരുന്നു തട്ടിപ്പ്. ഓണ്‍ലൈന്‍ ട്രേഡിങ്ങിനെക്കുറിച്ച് ക്ലാസെടുത്ത് നല്‍കുകയാണ്

കോണ്‍ഗ്രസ് കരുത്തുറ്റത്താകേണ്ടത് നാടിന്റെ ഏറ്റവും വലിയ അനിവാര്യതയെന്ന് ഷാഫി പറമ്പില്‍; മൊയിലാട്ട് ദാമോദരന്‍ നായര്‍ സോഷ്യല്‍ വെല്‍ഫെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് തുറന്നു

മൂടാടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനം കരുത്തുറ്റതാവേണ്ടത് നാടിന്റെ ഏറ്റവും വലിയ അനിവാര്യതയാണെന്ന് സമീപകാല ചരിത്രങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് വടകര.എം.പി ഷാഫി പറമ്പില്‍. മൂടാടിയില്‍ മൊയിലാട്ട് ദാമോദരന്‍ നായര്‍ സോഷ്യല്‍ വെല്‍ഫെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പുതുതായി നിര്‍മ്മിച്ച ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊയിലാട്ട് ദാമോദരന്‍ നായരുടെ ഫോട്ടോ അഡ്വക്കേറ്റ്. കെ. പ്രവീണ്‍കുമാര്‍ അനാച്ഛാദനം ചെയ്തു.

പെരുമാള്‍പുരം പി.എന്‍.കെ. ഓമനമ്മ അന്തരിച്ചു

പയ്യോളി: പെരുമാള്‍പുരം പി.എന്‍.കെ ഓമനമ്മ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. ഭര്‍ത്താവ്: കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: വേണുഗോപാലന്‍, ദിലീപ് (ബോംബെ), കാഞ്ചന. മരുമക്കള്‍: ഷൈലജ, പ്രിയ, ബാലകൃഷ്ണന്‍ നായര്‍ (വീരവഞ്ചേരി). സംസ്‌കാരം: വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും

ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധത്തിന്റെ മനുഷ്യച്ചങ്ങല തീര്‍ത്ത് കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം പ്രവര്‍ത്തകര്‍

ചേമഞ്ചേരി: ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി ലഹരി വിരുദ്ധ ബോധവല്ക്കരണ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.വി.രാജന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ മുന്നോടിയായി കാഞ്ഞിലശ്ശേരി ഹാജി മുക്കില്‍ നൂറു കണക്കിനാളുകള്‍ അണിനിരന്ന മനുഷ്യച്ചങ്ങല തീര്‍ത്തു. അംഗങ്ങള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. വടകര റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സി.ജയപ്രസാദ് ലഹരി ഉപയോഗ ത്തിന്റെയും

കെല്‍ട്രോണില്‍ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍; പ്രൈമറി തലംമുതലുള്ള വിദ്യാര്‍ഥികള്‍ക്ക് അവസരം

കോഴിക്കോട്: കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ തുടങ്ങുന്നു. കെല്‍ട്രോണിന്റഎ കോഴിക്കോട് ജില്ലയിലുള്ള നോളജ്ഡ് സെന്ററിലാണ് പ്ലൈമറി തലം മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ കോഴ്‌സുകള്‍ക്കായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ഗ്രാഫിക് ഡിസൈന്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവര്‍ റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍