Category: കൊയിലാണ്ടി

Total 7258 Posts

കാത്തിരിപ്പിന് വിരാമം; ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ ഇനി ഉര്‍ദു ഡിഗ്രി കോഴ്സും

കൊയിലാണ്ടി: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ ഉര്‍ദു ഡിഗ്രി കോഴ്സ് അനുവദിച്ചു. 2024 അദ്ധ്യയന വര്‍ഷം മുതല്‍ ഉര്‍ദു നാലു വര്‍ഷ ബിരുദ കോഴ്സ് അനുവദിച്ച് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഉത്തരവിറക്കി. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല, ടി.പി രാമകൃഷ്ണന്‍ എന്നിവരുടെ ഇടപെടലിന്റെ ഭാഗമായാണ് നടപടി. 1995 മുതല്‍

”പാശ്ചാത്യരാജ്യങ്ങളില്‍ ഇതുപോലുള്ള വീഡിയോ കണ്ടപ്പോള്‍ ഒന്ന് അനുകരിച്ച് നോക്കിയതാണ്, ഷൂട്ട് ചെയ്തത് മൊബൈലിലും, ഇത്ര ഹിറ്റാകുമെന്ന് വിചാരിച്ചില്ല”; കൊയിലാണ്ടിയിലെ ‘കുളിസീന്‍’ വീഡിയോ പിറവിയെടുത്ത കഥപറയുകയാണ് പ്രശാന്ത് ചില്ല

കൊയിലാണ്ടി: ‘കൊയിലാണ്ടി ബസ് സ്റ്റാന്റിലെ ഉച്ചച്ചൂടില്‍ നിന്ന് രക്ഷയ്ക്കായി തലയിലൂടെ വെള്ളമൊഴിച്ചു കൊടുക്കുക’ റീല്‍സിലൂടെ വൈറലായ ഈ ദൃശ്യങ്ങള്‍ക്ക് പിന്നിലുള്ള കഥപറയുകയാണ് അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ ക്യു.എഫ്.എഫ്.കെ കൂട്ടായ്മ അംഗം പ്രശാന്ത് ചില്ല. പാശ്ചാത്യരാജ്യങ്ങളില്‍ പല സ്ഥലത്തും ചൂടുമായി ബന്ധപ്പെട്ട് ഈ രീതിയിലുള്ള വീഡിയോകള്‍ റീല്‍സ് രൂപത്തില്‍ കണ്ടിട്ടുണ്ട്. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഏറെ വൈറലായ

കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ പാഴ്ചെടികളും ചെളിയും നിറഞ്ഞ് നാശോന്മുഖമായി കിടക്കുന്നത് നാനൂറോളം കുളങ്ങൾ; ആര് സംരക്ഷിക്കും കൊയിലാണ്ടിയിലെ ഈ കുളങ്ങളെ ?

പി.കെ രവീന്ദ്രനാഥന്‍ കൊയിലാണ്ടി: നഗരസഭയിലെ കുളങ്ങള്‍ പാഴ്ച്ചെടികളും ചെളിയും നിറഞ്ഞ് നശിക്കുന്നു. 2023-24 ബജറ്റില്‍ ‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയില്‍ കുളങ്ങള്‍ ശുചീകരിക്കാനായി 25 ലക്ഷം നീക്കിവെച്ചിരുന്നു. എന്നാല്‍ സജീവമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. നഗരസഭയില്‍ 97 കുളങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഭൂരിഭാഗവും ആരാധനാലയങ്ങളുടെ ഉടമസ്ഥതയിലും ചിലത് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുമാണ്. ചെറിയ ശതമാനം മാത്രമാണ് പൊതുകുളം

”ആറേഴ് മാസമായി കടലില്‍ വള്ളമിറക്കിയിട്ട്, 75ഓളം വള്ളങ്ങളാണ് വെറുതെയിട്ടേക്കുന്നത്, മുമ്പൊന്നുമനുഭവിച്ചിട്ടില്ലാത്തത്ര ദുരിതത്തിലാണ്, ”; കൊടുംചൂട് കാരണമുണ്ടായ ദുരിതത്തെക്കുറിച്ച് കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളികള്‍

കൊയിലാണ്ടി: വേനല്‍ച്ചൂട് കനത്തതോടെ പണിയേതുമില്ലാതെ വറുതിയിലായിരിക്കുകയാണ് കൊയിലാണ്ടിയിലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍. വേനല്‍ച്ചൂടിനൊപ്പം കള്ളക്കടല്‍ പ്രതിഭാസമെന്ന മുന്നറിയിപ്പുകൂടിയായതോടെ പണിക്കുപോയിരുന്ന ചുരുക്കം ചില ആളുകള്‍ക്ക് കൂടി കടലില്‍ പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. മാസങ്ങളായി കടലില്‍ വള്ളമിറക്കാത്തതിനാല്‍ ഇപ്പോള്‍ ദുരന്തനിവാരണ അതോറിറ്റി നല്‍കിയിരിക്കുന്ന കള്ളക്കടല്‍ മുന്നറിയിപ്പൊന്നും തങ്ങളെ ഒട്ടും ബാധിക്കാന്‍ പോകുന്നില്ലെന്നാണ് കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളിയായ പ്രജോഷ് കൊയിലാണ്ടി ന്യൂസ്

മണ്ണിടിച്ചലുണ്ടായ കുന്ന്യോറമലയുടെ ഭാഗങ്ങളില്‍ ബലപ്പെടുത്തല്‍ തുടങ്ങി; വീടുകളിലേക്ക് മടങ്ങാന്‍ ഇനിയും എത്രകാലം കാത്തിരിക്കണമെന്നറിയാതെ പ്രദേശവാസികള്‍

കൊയിലാണ്ടി: ദേശീയപാതയുടെ ഭാഗമായ നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ കഴിഞ്ഞ മഴക്കാലത്ത് വലിയ തോതില്‍ മണ്ണിടിച്ചലുണ്ടായ ഭാഗത്ത് ബലപ്പെടുത്തല്‍ പ്രവൃത്തികള്‍ ആരംഭിച്ചു. ഏറ്റവും ഉയര്‍ന്ന ഭാഗത്തെ രണ്ടുവശത്തെയും കൂറ്റന്‍ മതിലുകള്‍ ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. മതിലിനുള്ളിലേക്ക് ഇരുമ്പ് കമ്പികള്‍ യന്ത്രം കൊണ്ട് അടിച്ചുകയറ്റി കോണ്‍ക്രീറ്റ് സ്‌പ്രേ ചെയ്ത് നിറയ്ക്കുകയാണ് ചെയ്യുന്നത്. മണ്ണിടിച്ചല്‍ കാരണം വീടുകള്‍ അപകടാവസ്ഥയിലായതോടെ

പുറക്കാട് പാറോളി വയലില്‍ തീപിടിത്തം

പുറക്കാട്: പുറക്കാട് കള്ള് ഷാപ്പിന് സമീപമുള്ള പാറോളി വയലില്‍ തീപിടിത്തം. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. സാമൂഹ്യവിരുദ്ധര്‍ തീയിട്ടതാണെന്ന് സംശയിക്കുന്നു. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഗ്രേഡ് എ.എസ്.ടി.ഒ മജീദ് എമ്മിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ നിധി പ്രസാദ്, എന്‍.പി.അനൂപ്, കെ.സനല്‍രാജ്, കെ.പി.റഷീദ് ഹോം ഗാര്‍ഡ് പ്രദീപ് എന്നിവര്‍ ദൗത്യത്തില്‍ പങ്കാളികളായി.

കൊയിലാണ്ടിയില്‍ ചാത്തോത്ത് ശ്രീധരന്‍ നായര്‍ അനുസ്മരണവും എന്‍ഡോവ്‌മെന്റ് വിതരണവും നിര്‍വഹിച്ച് പന്ന്യന്‍ രവീന്ദ്രന്‍

കൊയിലാണ്ടി: ചാത്തോത്ത് ശ്രീധരന്‍ നായര്‍ അനുസ്മരണയോഗവും എന്‍ഡോവ്‌മെന്റ് വിതരണവും പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. ഇ.കെ.അജിത് അദ്ധ്യക്ഷ്യം വഹിച്ചു. ഇ.കെ വിജയന്‍ എം.എല്‍.എ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലന്‍ മാസ്റ്റര്‍, ടി.വി.ബാലന്‍, എം.നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ചാത്തോത്ത് ശ്രീധരന്‍ നായര്‍ എന്‍ഡോവ് മെന്റ് പന്തലായനി ബി.ഇ.എം യു.പി സ്‌കൂള്‍, കോതമംഗലം ജി.എല്‍.പി സ്‌കൂള്‍ എന്നിവര്‍

‘കൊടും ചൂടില്‍ നിന്ന് ആശ്വാസം, കുളിക്കാം, നൂറ് രൂപ മാത്രം’ കൊയിലാണ്ടിയില്‍ നിന്നുള്ള ‘കുളിസീന്‍’ വൈറലാവുന്നു

കൊയിലാണ്ടി: പകല്‍ പത്തുമണിക്കുശേഷം കൊയിലാണ്ടി ബസ് സ്റ്റാന്റിലൂടെ അടുത്തെങ്ങാനും പോയിട്ടുണ്ടോ? സ്റ്റാന്റില്‍ നിന്നും പുറത്തിറങ്ങി അല്പം നടക്കുമ്പോഴേക്കും വിയര്‍ത്തു കുളിക്കും, കൊടും ചൂടില്‍ ഇപ്പോള്‍ തളര്‍ന്നുവീഴുമെന്ന് തോന്നും. ഒരു ബക്കറ്റ് വെള്ളം കിട്ടിയാല്‍ തലയിലൂടെ ഒഴിക്കാനാഗ്രഹിക്കും. അത്തരം ആഗ്രഹങ്ങളുള്ളവര്‍ക്ക് കുളിക്കാന്‍ സൗകര്യം ലഭിച്ചാലോ? രസമായിരിക്കും അല്ലേ. ആ രസികന്‍ നിമിഷങ്ങള്‍ റീല്‍സിലൂടെ ചിത്രീകരിച്ച് വൈറലായിരിക്കുകയാണ് കൊയിലാണ്ടിയിലെ

പറമ്പില്‍ കെട്ടിയ പശുവിന് അസ്വസ്ഥത, പിന്നീട് കുഴഞ്ഞുവീണു; ചേമഞ്ചേരിയില്‍ വേനല്‍ച്ചൂട് സഹിക്കാന്‍ കഴിയാതെ കറവപ്പശു ചത്തു

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ വേനല്‍ചൂട് സഹിക്കാന്‍ കഴിയാതെ കറവപ്പശു കുഴഞ്ഞു വീണു ചത്തു. ചേമഞ്ചേരി കക്കാട്ട് മാലതിയുടെ പശുവാണ് ഇന്ന് പുലര്‍ച്ചെ ചത്തത്. വ്യാഴാഴ്ച പറമ്പില്‍ കെട്ടിയ പശുവിന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടറെ വിളിച്ചുവരുത്തി ചികിത്സ കൊടുത്തിരുന്നു. എങ്കിലും രാത്രിയോടെ വീണ്ടും അസ്വസ്ഥയുണ്ടാവുകയും പുലര്‍ച്ചെയോടെ ചാവുകയായിരുന്നു. ഒരു ലക്ഷം രൂപയോളം കൊടുത്ത് ഒരു മാസം മുമ്പ്

പ്രഗത്ഭരായ പരിശീലകരുടെ സാന്നിധ്യം; ഗുഡ്‌മോര്‍ണിംങ് ഹെല്‍ത്ത് ക്ലബ്ബും കൊല്ലം ചിറ റെസിഡന്‍സ് അസോസിയേഷനും സംഘടിപ്പിക്കുന്ന സൗജന്യ നീന്തല്‍ പരിശീലന ക്യാമ്പിന് മേയ് 5 മുതല്‍

കൊയിലാണ്ടി: പത്ത് ദിവസത്തെ സൗജന്യ നീന്തല്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഗുഡ്‌മോര്‍ണിംഗ് ഹെല്‍ത്ത് ക്ലബ്ബും കൊല്ലം ചിറ റെസിഡന്‍സ് അസോസിയേഷനും സംയുക്തമായാണ് നീന്തല്‍ പരിശീലനം സംഘടിപ്പിക്കുന്നത്. മെയ് 5 മുതല്‍ 14 വരെ കൊല്ലം ചിറയില്‍ വച്ചാണ് പരിശീലനം. രാവിലെ 7 മണി മുതല്‍ 9 മണിവരെയാണ് പരിശീലനം. മെയ് 5 ന് പന്തലായനി ബ്ലോക്ക് പ്രസിഡണ്ട്