പുറക്കാട് പാറോളി വയലില്‍ തീപിടിത്തം


പുറക്കാട്: പുറക്കാട് കള്ള് ഷാപ്പിന് സമീപമുള്ള പാറോളി വയലില്‍ തീപിടിത്തം. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. സാമൂഹ്യവിരുദ്ധര്‍ തീയിട്ടതാണെന്ന് സംശയിക്കുന്നു.

കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഗ്രേഡ് എ.എസ്.ടി.ഒ മജീദ് എമ്മിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ നിധി പ്രസാദ്, എന്‍.പി.അനൂപ്, കെ.സനല്‍രാജ്, കെ.പി.റഷീദ് ഹോം ഗാര്‍ഡ് പ്രദീപ് എന്നിവര്‍ ദൗത്യത്തില്‍ പങ്കാളികളായി.