Jinsy B
അരങ്ങാടത്ത് വെള്ളംകോരിക്കൊണ്ടിരിക്കെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു
കൊയിലാണ്ടി: അരങ്ങാടത്ത് വെള്ളംകോരിക്കൊണ്ടിരിക്കെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. അപ്പൂസ് കോര്‍ണറില്‍ മാവള്ളിപ്പുറത്തൂട്ട് നാരായണന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല. റിംഗിട്ട കിണറാണ്. കിണറിന്റെ ആള്‍മറയും രണ്ട് മൂന്ന് പടവുമൊഴികെ മണ്ണിനടിയിലാണ്. പത്തുമീറ്ററോളം ആഴമുള്ള കിണറാണ് ഇടിഞ്ഞത്. നന്നായി വെള്ളമുണ്ടായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു.
സ്ഥലപരിമിതിയുണ്ടാക്കുന്ന പ്രയാസത്തിന് പരിഹാരമാകും; കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം, മൂന്നു കോടി രൂപയുടെ ഭരണാനുമതിയായി
കൊയിലാണ്ടി: സ്ഥലപരിമിതിയാല്‍ വീര്‍പ്പുമുട്ടുന്ന കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 3 കോടി രൂപയുടെ ഭരണാനുമതി ഉത്തരവായി. സ്ഥലപരിമിതി കാരണം പ്രയാസം നേരിടുന്ന കൊയിലാണ്ടി പൊലീസ് സ്റ്റേഷന് ഏറെ പ്രയോജനപ്രദമാകും പുതിയ കെട്ടിടം. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, അരിക്കുളം, കീഴരിയൂര്‍ പഞ്ചായത്തുകളും കൊയിലാണ്ടി നഗരസഭയുമുള്‍പ്പെടെ വലിയ പരിധിയുള്ള സ്റ്റേഷനാണ് കൊയിലാണ്ടി. തീരദേശവും ദേശീയപാതയുമെല്ലാം സ്റ്റേഷന്
പട്ടികജാതി വിദ്യാര്‍ഥികളുടെ പഠനത്തിന് ബ്ലോക്ക് പഞ്ചായത്തിന്റെ കൈത്താങ്ങ്; സേഫ്-പഠനമുറി ഗുണഭോക്താക്കള്‍ ഒത്തുകൂടി
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയിലെ സേഫ് – പഠനമുറി ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് വിപണ കേന്ദ്രം ഹാളില്‍ നടന്ന പരിപാടി പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ബിന്ദു സോമന് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് കെ
ആറാം വളവില്‍ ബസ് കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ആറാം ഹെയര്‍പിന്‍ വളവില്‍ ബസ് കുടുങ്ങിയതിനെ തുടര്‍ന്നാണ് ഗതാഗതം തടസപ്പെട്ടത്. ബംഗളുരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് തകരാറിലായത്. പുലര്‍ച്ച നാലു മണിയോടെയാണ് ബസ്സ് കുടുങ്ങിയതെന്നാണ് വിവരം. സെന്‍സര്‍ തകരാറില്‍ ആയാതായാണ് പ്രാഥമിക വിവരം. കമ്പനിയില്‍ നിന്നും മെക്കാനിക്ക് എത്തിയശേഷം മാത്രമേ പ്രശ്നം പരിഹരിക്കാനാവൂ. വലിയ വാഹനങ്ങള്‍
പെരുമാള്‍പുരം കിഴക്കേ ആനക്കണ്ടി വളപ്പില്‍ ഷെരീഫ അന്തരിച്ചു
പയ്യോളി: പെരുമാള്‍പുരം കിഴക്കേ ആനക്കണ്ടി (വളപ്പില്‍) ഷെരീഫ അന്തരിച്ചു. അന്‍പത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: അഷ്റഫ്. മകന്: ഫറാഷ് (ബഹ്റൈന്‍). സഹോദരങ്ങള്‍: ബഷീര്‍, നിസാര്‍, ഷാജി, നൗഫല്‍. ഖബറടക്കം: വൈകുന്നേരം 4.30ന് തിക്കോടി മീത്തലെ പള്ളിയില്‍. Summary: perumalpuram kizhakke anakkandi valappil shareefa passed away
സിഎൻജി ക്ഷാമത്തിന് പരിഹാരം ; വടകര, പയ്യോളി, നാദാപുരം എന്നീ സ്ഥലങ്ങളിൽ കൂടുതൽ സിഎൻജി ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു
വടകര : സി.എൻ.ജി ഫില്ലിംഗ് സ്റ്റേഷനുകൾ ആവശ്യത്തിന് ഇല്ല എന്ന പരാതികൾക്ക് പരിഹാരം ആകുന്നു. വടകര , പയ്യോളി, നാദാപുരം എന്നീ സ്ഥലങ്ങളിൽ കൂടുതൽ സിഎൻജി ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതി. വടകര താലൂക്കിലെ സി.എൻ.ജി ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച വിഷയം കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ നിയമസഭയിൽ ചോദ്യമായി ഉന്നയിചിരുന്നു. തുടർന്ന്
ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം; മലപ്പുറത്ത് ഒമ്പത് പേർക്ക് എച്ച്ഐവി ബാധ
മലപ്പുറം: ലഹരി സംഘത്തിലുള്ളവർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരിയിൽ ഒരു സംഘത്തിലെ ഒമ്പത് പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിൽ ആണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. എച്ച്ഐവി സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം രോഗബാധയ്ക്ക് കാരണം. ജനുവരിയിൽ കേരള എയ്ഡ്സ്
ഉപഭോക്താക്കൾക്ക് തിരിച്ചടി; സ്വർണ വില വീണ്ടും മുകളിലേക്ക്, ഇന്നും വില കൂടി
തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് തിരിച്ചടിയായി കേരളത്തിൽ വീണ്ടും സ്വർണ വില മുകളിലേക്ക്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് വില 8,235 രൂപയായി. പവന് 320 രൂപയാണ് വർധിച്ചത്. പവന് ഇന്ന് 65,880 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കേരളത്തിൽ ഇന്നലെ ഒരു പവന് 65560 രൂപയായിരുന്നു. അതേസമയം വെള്ളിയുടെ വിലയിൽ
സ്വകാര്യ ബസ് കാറിനെ ഇടിച്ച് നിര്‍ത്താതെ പോയതിനെ ചൊല്ലി തര്‍ക്കം; കയ്യാങ്കളിയായതോടെ തടയാനെത്തിയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനം
കൊയിലാണ്ടി: ദേശീയപാതയില്‍ സ്വകാര്യ ബസ് കാറിനെ ഇടിച്ച് നിര്‍ത്താതെ പോയതിനെ ചൊല്ലി സംഘര്‍ഷം. തര്‍ക്കം പരിഹരിക്കാനായി ഇടപെട്ട പിക്കപ്പ് വാന്‍ ഡ്രൈവറെ ബസ് ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ഇന്ന് രാവിലെ കൊയിലാണ്ടി ബോയ്സ് സ്കൂളിന് മുന്‍വശം ദേശീയപാതയിലാണ് സംഭവം. കുറ്റിവയല്‍ സുനില്‍കുമാറിനെയാണ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. കൊയിലാണ്ടി സിവില്‍ സ്റ്റേഷന് സമീപത്തുവെച്ച് സ്വകാര്യ ബസ് കാറിനെ
ഗള്‍ഫ് സ്വപ്നംകണ്ട നൂറുകണക്കിന് ചെറുപ്പക്കാര്‍ക്ക് വഴികാട്ടിയയാള്; പാലക്കണ്ടി മമ്മി ഹാജിക്ക് അരിക്കുളത്തെ കോണ്‍ഗ്രസിന്റെ സ്നേഹാദരം
അരിക്കുളം: ഒരുകാലത്ത് ഗള്‍ഫ് സ്വപ്നം കണ്ടവര്‍ക്ക് വഴിവിളക്കായി കൂടെ നിന്ന പാലക്കണ്ടി മമ്മി ഹാജിക്ക് നാടിന്റെ ആദരം. അരിക്കുളം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തോടനുബന്ധിച്ചാണ് മമ്മി ഹാജിക്ക് ആദരവൊരുക്കിയത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം.നിയാസാണ് മമ്മി ഹാജിയെ നെഞ്ചോട് ചേര്‍ത്ത് ആദരിച്ചത്. സമൃദ്ധമായ ഒരു ഭാവി സ്വപ്നംകണ്ട് ഗള്‍ഫിലേക്ക് കുടിയേറിയ നൂറുകണക്കിന് ആളുകള്‍ക്ക്