Jinsy B

Total 7021 Posts

ചൂടും തിരക്കുമൊന്നും പ്രശ്‌നമല്ലെന്നേ, വോട്ടു ചെയ്തിട്ടേ മടങ്ങുന്നുള്ളൂ; കൊയിലാണ്ടിയിലെ വോട്ടെടുപ്പ് കാഴ്ചകള്‍ ജോണി എംപീസിന്റെ ക്യാമറക്കണ്ണിലൂടെ

കൊയിലാണ്ടി: പോളിങ് ബൂത്തുകള്‍ക്ക് സമീപം ഉള്ള സൗകര്യത്തില്‍ കാത്തിരിപ്പ്, പ്രയാസമുള്ളവര്‍ വരുമ്പോള്‍ അവര്‍ക്കായി ഇരിപ്പിടത്തില്‍ നിന്ന് മാറിക്കൊടുക്കും, ഇനി ഒരു കൈ സഹായം വേണമെങ്കില്‍ അതിനും റെഡി ഇങ്ങനെപരസ്പരാശ്രയത്വത്തിന്റെ കേന്ദ്രമാവുകയാണ് ഓരോ ബൂത്തുകളും. രാവിലെ മുതല്‍ കൊയിലാണ്ടിയിലെ മിക്ക ബൂത്തുകളിലെയും കാഴ്ചയാണിത്. കാത്തിരിപ്പിന്റെ വിരസത ഒഴിവാക്കാന്‍ രാഷ്ട്രീയവും നാട്ടുവിശേഷങ്ങളും പറഞ്ഞിരിക്കും. ഒന്നും രണ്ടും മണിക്കൂര്‍ നീണ്ട

കൊയിലാണ്ടിയില്‍ കനത്ത പോളിങ്, നാലുമണിക്കൂറില്‍ പോള്‍ ചെയ്തത് 23.24% വോട്ടുകള്‍; പൊരിവെയിലിലും ബൂത്തുകളില്‍ നീണ്ട ക്യൂ

കൊയിലാണ്ടി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ കൊയിലാണ്ടിയില്‍ കനത്ത പോളിങ്. ഇതിനകം 23.24% ശതമാനം വോട്ടുകളാണ് കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ പോള്‍ ചെയ്തത്. കോഴിക്കോട് ജില്ലയില്‍ ആകെ 24.76% വോട്ടുകളാണ് നാലുമണിക്കൂറില്‍ പോള്‍ ചെയ്തത്. ഉച്ചച്ചൂട് കണക്കിലെടുത്ത് വോട്ടര്‍മാരില്‍ ഏറെപ്പേരും രാവിലെയാണ് വോട്ടിങ്ങിനായി തെരഞ്ഞെടുത്തതെന്നതിനാല്‍ വോട്ടിങ് തുടങ്ങുന്നതിന് മുമ്പുതന്നെ കൊയിലാണ്ടിയിലെ പല ബൂത്തുകള്‍ക്ക് മുമ്പിലും നീണ്ട ക്യൂ

” യു.ഡി.എഫിനെതിരായ വ്യാജ പ്രചരണങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല’ സീറ്റ് നിലനിര്‍ത്താന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും ഷാഫി പറമ്പില്‍

വടകര: തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിലും തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് എല്‍.ഡി.എഫെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. സോഷ്യല്‍ മീഡിയകളിലൂടെ വ്യാജ സ്‌ക്രീന്‍ഷോട്ടുകളും പോസ്റ്റുകളും പ്രചരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ഷാഫി കുറ്റപ്പെടുത്തി. ഇത്ര കടുത്ത വര്‍ഗീയത പ്രചരിപ്പിക്കരുതെന്നാണ് ഇക്കൂട്ടരോട് തനിക്കും പറയാനുള്ളതെന്നും ഷാഫി വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വടകരയിലെ ജനങ്ങളുടെ രാഷ്ട്രീയ അവബോധത്തിലും

വോട്ടിങ് യന്ത്രം പണിമുടക്കി; വടകര മീത്തലെ അങ്ങാടിയില്‍ പോളിങ് തുടങ്ങാന്‍ രണ്ടരമണിക്കൂര്‍ വൈകി

വടകര: വോട്ടിങ് യന്ത്രത്തകരാറിനെ തുടര്‍ന്ന് വടകരയില്‍ വോട്ടിങ് തുടങ്ങാന്‍ രണ്ടര മണിക്കൂര്‍ വൈകി. മീത്തലെ അങ്ങാടിയിലെ ബൂത്ത് നമ്പര്‍ 81ലാണ് പോളിങ് തുടങ്ങാന്‍ വൈകിയത്. രാവിലെ അഞ്ചരയോടെ മോക്ക് പോള്‍ തുടങ്ങിയപ്പോള്‍ തന്നെ വോട്ടിങ് യന്ത്രത്തിലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വോട്ടിങ് നീണ്ടുപോകുകയായിരുന്നു. 8.35നാണ് പുതിയ വോട്ടിങ് യന്ത്രമെത്തിയത്. പിന്നീട് അന്‍പത് മോക്ക് പോളിങ് പൂര്‍ത്തിയാക്കിയശേഷം

കോഴിക്കോട് എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: നഗരത്തിലെ ടൗണ്‍ ബൂത്ത് നമ്പര്‍ 16ലെ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. കുറ്റിച്ചിറ മാളിയേക്കല്‍ അനീസ് അഹമ്മദ് ആണ് മരിച്ചത്. അറുപത്തിയാറ് വയസായിരുന്നു. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ്. വോട്ടെടുപ്പിനെ ബൂത്തില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ കോഴിക്കോട് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഫാറ്റി ലിവറിനെ നിസാരമായി കാണരുതേ; കരളിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ

വ്യായാമത്തിന്റെ കുറവും ഭക്ഷണരീതിയില്‍ വന്ന മാറ്റവും കാരണം ഇന്ന് പലരിലും കണ്ടു വരുന്ന അസുഖമാണ് ഫാറ്റി ലിവര്‍. കരളില്‍ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. പലപ്പോവും രോഗലക്ഷണങ്ങള്‍ കൂടുതലായി പുറത്തുകാണിക്കാറില്ല. ചെറിയ തോതില്‍ രോഗം ബാധിച്ചവര്‍ക്ക് വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും രോഗം മാറ്റിയെടുക്കാന്‍ സാധിക്കും. എന്നാല്‍ അമിതമായ രോഗം ബാധിച്ചവരില്‍ കരള്‍ മാറ്റി വയ്ക്കല്‍ ആണ്

വടകര മണ്ഡലത്തില്‍ 120 പ്രശ്‌നബാധിത ബൂത്തുകള്‍; ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് മേഖലയിലെ ചില ബൂത്തുകള്‍ മാവോയിസ്റ്റ് പ്രശ്‌ന സാധ്യതാ ബൂത്തുകള്‍, വോട്ടെടുപ്പ് കനത്ത സുരക്ഷയില്‍

വടകര: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പിന് ജില്ലയില്‍ കനത്ത സുരക്ഷ. ഭീഷണിയുള്ള വടകര മണ്ഡലത്തിലെ 43 ബൂത്തുകളില്‍ പ്രത്യേക സുരക്ഷ ഒരുക്കും. ഓരോ സ്റ്റേഷന് കീഴിലും അഞ്ച് വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് ദിവസം നിരന്തരം പെട്രോളിങ് നടത്തും. ഇതിന് പുറമെ പ്രത്യേകം സ്ട്രൈക്കിങ്ങ് ഫോഴ്സുകളും ബൂത്തുകളിലുണ്ടാവും. ആകെ 141 ബൂത്തുകളാണ് ജില്ലയില്‍ പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയത്. ഇതില്‍

കാത്തിരിപ്പിന് അവസാനമാകുന്നു, കോഴിക്കോട്ടുനിന്നും ഇനി ലക്ഷദ്വീപിലേക്ക് പറക്കാം, വിമാന സര്‍വ്വീസ് മെയ് ഒന്നുമുതല്‍

കരിപ്പൂര്‍: കോഴിക്കോട് നിന്നും ലക്ഷദ്വീപിലേക്കുള്ള വിമാന സര്‍വ്വീസ് മെയ് ഒന്നുമുതല്‍ ആരംഭിക്കും. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ലക്ഷദ്വീപിലെ അഗത്തിയിലേക്ക് വിമാനസര്‍വ്വീസ് നടത്തുന്നത്. എല്ലാദിസവും സര്‍വ്വീസുണ്ടാകുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. 78 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ.ടി.ആര്‍ വിമാനവുമായാണ് സര്‍വ്വീസ് നടത്തുന്നത്. ആദ്യമായാണ് ലക്ഷദ്വീപിലേക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും നേരിട്ട് സര്‍വ്വീസ് വരുന്നത്. വിനോദ സഞ്ചാരികള്‍ക്ക്

ഉള്ള്യേരി ടൗണില്‍ ബോംബെന്ന് സംശയിച്ച ടിന്നുകള്‍, പിന്നാലെ ബോംബ് സ്‌ക്വാഡെത്തി; ഒടുക്കം കണ്ടെത്തിയത് പ്രോട്ടീന്‍ പൗഡര്‍

  ഉള്ള്യേരി: ടൗണിലെ ഹോട്ടലിന് സമീപത്ത് ബോംബ് കണ്ടെത്തിയെന്ന പ്രചരണം പരിഭ്രാന്തി പരത്തി. രാവിലെ ഏഴുമണിയോടെയാണ് സംഭവം. തെങ്ങുകയറ്റ തൊഴിലാളികളാണ് ടൗണിലെ ഹോട്ടലിന് പിന്നില്‍ ബോംബുകളെന്ന് സംശയിക്കുന്ന ടിന്നുകള്‍ കണ്ടെത്തിയത്. ഉടന്‍ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് പരിശോധന നടത്തിയശേഷം പയ്യോളി ബോംബ് സ്‌ക്വാഡിനെയും ബാലുശ്ശേരി ഡോഗ് സ്‌ക്വാഡിനെയും വിവരം അറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി

കന്നി വോട്ടര്‍മാരുടെ ശ്രദ്ധയ്ക്ക്, ബൂത്തിനുള്ളില്‍ അബദ്ധം കാണിക്കരുത്; ബീപ് ശബ്ദം കേട്ടില്ലെങ്കില്‍ ശ്രദ്ധിക്കണം! വോട്ട് ചെയ്യുന്നതിനെക്കുറിച്ച് വിശദമായി അറിയാം

വടകര: പോളിങ്ങ് ബൂത്തിലേക്ക് പോവാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കന്നി വോട്ടര്‍മാര്‍ ആശങ്കയിലാണ്. പറഞ്ഞും അറിഞ്ഞും കേട്ടത് മാത്രം വച്ച് പോയാല്‍ എന്തേലും അബദ്ധം പറ്റുമോ എന്നതാണ് ചിലരുടെ ആശങ്ക. എന്നാല്‍ അത്തരത്തിലുള്ള പേടി നിങ്ങള്‍ക്ക് വേണ്ട. ബൂത്തിനുള്ളിലെ നടപടി ക്രമങ്ങളെക്കുറിച്ച് വിശദമായി മനസിലാക്കാം. 🔹സമ്മതിദായകൻ പോളിങ് ബൂത്തിലെത്തി ക്യൂവിൽ നിൽക്കുന്നു. 🔹വോട്ടറുടെ ഊഴമെത്തുമ്പോൾ പോളിങ്