ഉള്ള്യേരി ടൗണില്‍ ബോംബെന്ന് സംശയിച്ച ടിന്നുകള്‍, പിന്നാലെ ബോംബ് സ്‌ക്വാഡെത്തി; ഒടുക്കം കണ്ടെത്തിയത് പ്രോട്ടീന്‍ പൗഡര്‍


 

ഉള്ള്യേരി: ടൗണിലെ ഹോട്ടലിന് സമീപത്ത് ബോംബ് കണ്ടെത്തിയെന്ന പ്രചരണം പരിഭ്രാന്തി പരത്തി. രാവിലെ ഏഴുമണിയോടെയാണ് സംഭവം.

തെങ്ങുകയറ്റ തൊഴിലാളികളാണ് ടൗണിലെ ഹോട്ടലിന് പിന്നില്‍ ബോംബുകളെന്ന് സംശയിക്കുന്ന ടിന്നുകള്‍ കണ്ടെത്തിയത്. ഉടന്‍ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു.

പൊലീസ് പരിശോധന നടത്തിയശേഷം പയ്യോളി ബോംബ് സ്‌ക്വാഡിനെയും ബാലുശ്ശേരി ഡോഗ് സ്‌ക്വാഡിനെയും വിവരം അറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി വിശദമായി നോക്കിയപ്പോഴാണ് ബോംബല്ലെന്നും ജിമ്മില്‍ നിന്നും ഉപേക്ഷിച്ച പ്രോട്ടീന്‍ പൗഡറുകളാണെന്നും മനസിലായത്.