Jinsy B

Total 7149 Posts

ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിന് ആശ്വാസമായി മഴയെത്തുന്നു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന

ഉംറ നിർവഹിക്കുന്നതിനിടെ കുഴഞ്ഞു വീണു; കണ്ണൂര്‍ സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരി മക്കയിൽ മരിച്ചു

ദോഹ: ഉംറ നിര്‍വ്വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനി കുഴഞ്ഞു വീണു മരിച്ചു. മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) ആണ് മരിച്ചത്. ഖത്തറില്‍ നിന്നും ഭര്‍ത്താവിനൊപ്പം ഉംറ നിര്‍വ്വഹിക്കാനായി പോയതായിരുന്നു. ഞായറാഴ്ച രാത്രിയില്‍ ഹറമില്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കവേ കുഴഞ്ഞ് വീഴുകയായിരുന്നു. പുലര്‍ച്ചെയോടെ മരണം സംഭവിച്ചു. ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തിയ ശേഷം ഉംറ ഗ്രൂപ്പിനൊപ്പമായിരുന്നു യാത്ര.

കോഴിക്കോടും തലശ്ശേരിയിലും അധ്യാപക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് വിശദമായി നോക്കാം

കോഴിക്കോട്: മാവൂരിലും തലശ്ശേരിയിലും അധ്യാപക നിയമനം നടത്തുന്നു. നിയമനം നടത്തുന്ന വിഷയങ്ങൾ എതെല്ലാമെന്നും യോ​ഗ്യതകളും എന്തെല്ലാമെന്നും വിശദമായി നോക്കാം. മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്എസ്ടി ഇംഗ്ലീഷ്, എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി ഫിസിക്കല്‍ സയന്‍സ്, എച്ച്എസ്ടി പാര്‍ട്ട് ടൈം ഉറുദു എന്നീ ഒഴിവുകളുണ്ട്. ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം മെയ്

ഏത് വറ്റാത്ത കിണറും വറ്റിക്കുന്ന കൊടും വേനല്‍: എന്നാല്‍ കൊയിലാണ്ടിയുടെ ഈ ഭാഗത്തെ കിണറുകള്‍ മുമ്പത്തേക്കാള്‍ ജലസമൃദ്ധം.. കാരണമുണ്ട്

കൊല്ലം: മുമ്പെങ്ങുമില്ലാത്തതരത്തില്‍ ചൂട് കൂടിയിട്ടും വേനല്‍മഴ കനിയാതിരുന്നിട്ടും കൊല്ലം ചിറയും പരിസരപ്രദേശങ്ങളിലെ കിണറുകളും ജലസമൃദ്ധം. മുന്‍കാലങ്ങളില്‍ വേനല്‍ക്കാലത്തുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം ചിറയിലും പരിസരത്തെ വീടുകളിലും ഇപ്പോഴുമുണ്ടെന്ന് പ്രദേശവാസികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ചെറുതുംവലുതമായി നൂറോളം കുളങ്ങളുള്ള കൊയിലാണ്ടിയിലെ വരള്‍ച്ച നേരിടാന്‍ ജലസ്രോതസ്സുകള്‍ നവീകരിച്ച് സംരക്ഷിക്കപ്പെടണമെന്ന ആവശ്യമുയരുമ്പോഴാണ് അതിന് ഏറ്റവും വലിയ തെളിവായി കൊല്ലം ചിറ നിലകൊള്ളുന്നത്. ഈ

വീണ്ടും ജീവനെടുത്ത് അരളി; പത്തനംതിട്ടയിൽ അരളിച്ചെടിയുടെ ഇല കഴിച്ച പശുവും കിടാവും ചത്തു

പത്തനംതിട്ട: അടൂർ തെങ്ങമത്ത് അരളിച്ചെടിയുടെ ഇല കഴിച്ച പശുവും പശുക്കിടാവും ചത്തു. മഞ്ചുഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ നാലു മാസം പ്രായമായ കിടാവും നാല് വയസ് പ്രായമുള്ള പശുവുമാണ് ചത്തത്. കഴിഞ്ഞ വെളളിയാഴ്ചയാണ് സംഭവം. അരളി തീറ്റയ്ക്കൊപ്പം അബദ്ധത്തിൽ നൽകിയതാണ് മരണകാരണം. പോസ്റ്റ്മോർട്ടത്തിലുടെയാണ് അരളി ഇലയിൽനിന്നുള്ള വിശാംശമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ജില്ലാ വെറ്ററിനറി ഓഫീസർ ഇത് സ്ഥിരീകരിച്ചു.

കര്‍ണാടകയിലെ ലൈംഗികാതിക്രമക്കേസ് പ്രതിച്ഛായ നഷ്ടപ്പെടുത്തി; പുതിയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ ജനതാദള്‍ എസ് സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ജെ.ഡി.എസ് സംസ്ഥാന നേതൃത്വം. കര്‍ണാടകയിലെ രേവണ്ണ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മെയ് ഒമ്പതിന് ജെ.ഡി.എസ് സംസ്ഥാന ഭാരവാഹിയോഗം ചേരും. എച്ച്.ഡി ദേവഗൗഡയുടെ നേതൃത്വത്തില്‍ ജെ.ഡി.എസ് ബി.ജെ.പിയുമായി ബന്ധം സ്ഥാപിച്ചപ്പോള്‍ വലിയ പ്രതിസന്ധിയിലേക്ക് കേരളത്തിലെ ജെ.ഡി.എസ് ഘടകം പോയിരുന്നു. വിഷയം പലതവണ ചര്‍ച്ച ചെയ്തശേഷം ദേശീയ

കോഴിക്കോട് എന്‍.ഐ.ടിയില്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. മൂന്നാംവര്‍ഷ ബി ടെക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി യോഗേശ്വര്‍ നാഥാണ് മരിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ നിലയിലാണ് മൃതദേഹം. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ അഞ്ചരയോടെ ആയിരുന്നു സംഭവം. മഹാരാഷ്ട്ര സ്വദേശിയാണ് യോഗേശ്വര്‍. മരിക്കുന്നതിന് മുമ്പ് യോഗേശ്വര്‍ നാഥ് വീട്ടിലേക്ക് മെസേജ്

ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന അരിക്കുളം സ്വദേശി മരിച്ചു

അരിക്കുളം: ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാഴ്ചയോളമായി ചികിത്സയില്‍ കഴിയുന്ന അരിക്കുളം സ്വദേശിയായ യുവാവ് മരിച്ചു. മന്ദങ്ങാപറമ്പത്ത് മലയില്‍ വളപ്പില്‍ കെ.സി.ബിജുവാണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസായിരുന്നു. കഴിഞ്ഞ 21 രാവിലെയാണ് വീടിന് സമീപത്തുവെച്ച് ബിജു സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചത്. വീടിനടുത്ത വിവാഹവീട്ടില്‍ നിന്നും മടങ്ങവെയായിരുന്നു സംഭവം. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം

ഇറാനിയന്‍ ബോട്ടില്‍ നിന്നും കൊയിലാണ്ടിയില്‍ പിടിയിലായത് തമിഴ്‌നാട് സ്വദേശികള്‍; വിദേശത്തെത്തിയത് ഒന്നരവര്‍ഷം മുമ്പ്, നേരിട്ടത് ക്രൂരപീഡനം

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇറാനിയന്‍ ബോട്ടില്‍ നിന്നും പിടിയിലായ മത്സ്യത്തൊഴിലാളികള്‍ തമിഴ്‌നാട് സ്വദേശികള്‍. തൊഴിലുടമയുടെ പീഡനത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നും ബോട്ടെടുത്ത് രക്ഷപ്പെട്ടവരാണ് കൊയിലാണ്ടിയിലെത്തിയത്. രാമനാഥപുരം സ്വദേശികളായ നിത്യ തയാലന്‍, മുനീശ്വരന്‍, കവിസ് കുമാര്‍, കെ.അരുണ്‍ തയാലന്‍, രാജേന്ദ്രന്‍, കന്യാകുമാരി സ്വദേശി മരിയ ഡൈനില്‍ എന്നിവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഏപ്രില്‍ 24നാണ് ഇറാനിലെ കിഷ് തുറമുഖത്ത് നിന്നും

ദേശീയപാതയില്‍ അയനിക്കാട് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശികളായ മൂന്നുപേര്‍ക്ക പരിക്ക്

പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകുന്നേരം 5.10ഓടെയായിരുന്നു സംഭവം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വടകര ആവിക്കല്‍ സ്വദേശികളായ കരുണാകരന്‍ (64), സനില (38), സനൂപ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതേ സ്ഥലത്ത് നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. 24ാം മൈല്‍സില്‍ എം.എല്‍.പി സ്‌കൂളിന് സമീപത്തെ സര്‍വ്വീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഇറക്കത്തിലാണ് അപകടം നടന്നത്.