Category: യാത്ര

Total 60 Posts

കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ ഒരു തോണിയാത്ര, പ്രകൃതിയൊരുക്കിയ പച്ചപ്പിന്റെ കോട്ട; കൊയിലാണ്ടിയില്‍ നിന്നും രണ്ടുമണിക്കൂര്‍ കൊണ്ടെത്താം വള്ളിക്കുന്നിലെ കണ്ടല്‍ക്കാടുകളില്‍

കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ തോണിയില്‍ സഞ്ചരിച്ച്, പ്രകൃതിയൊരുക്കിയ ഹരിതാഭകണ്ട്, സായാഹ്നത്തില്‍ അറബിക്കടലിലെ സൂര്യാസ്തമയം ആസ്വദിക്കണോ? വള്ളിക്കുന്നിലേക്ക് വരൂ… കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വില്‍ സഞ്ചാരികൾക്കായി കടലുണ്ടിപ്പുഴയിലെ ദൃശ്യഭംഗി കാത്തിരിപ്പുണ്ട്. വെള്ളത്തിനു നടുവിലെ പച്ചപ്പിന്റെ കോട്ട പോലെയാണ് വള്ളിക്കുന്നിലെ കണ്ടൽക്കാടുകൾ ദൂരക്കാഴ്ചയിൽ. കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലുമാണ് കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ് വ്യാപിച്ചുകിടക്കുന്നത്. 50 ഹെക്ടറോളം

കേരളത്തിലെ ഊട്ടിയിലെ കാടും പുൽമേടും കാണാം, ഒപ്പം കടൽകാറ്റേറ്റ് ചരിത്ര നിർമ്മിതികളുടെ ഭംഗിയും ആസ്വദിക്കാം; പോകാം കാസർകോടൻ കാഴ്ചകൾ കാണാൻ

പരീക്ഷാച്ചൂട് കഴിഞ്ഞ് കുട്ടികള്‍ അവധിയാഘോഷിക്കുന്ന തിരക്കിലാണ്. അതിനാൽ തന്നെ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന മലയാളികൾക്കാവശ്യവും കുടുംബത്തോടൊപ്പം സന്തോഷ നിമിഷങ്ങൾ പങ്കിടാൻ പറ്റുന്ന ഇടങ്ങളാണ്. അതിന് പറ്റിയെ നല്ലൊരു ഓപ്ഷനാണ് കാസർകോട് ജില്ല. ചരിത്രമുറങ്ങുന്ന ബേക്കല്‍ കോട്ടയും നിത്യഹരിതവനങ്ങളും പുൽച്ചെടികളുടെ പച്ചപ്പും കോടമഞ്ഞുമുള്ള റാണിപുരവും ബീച്ചുകളുമുള്‍പ്പെടുന്ന കാസര്‍കോടന്‍ കാഴ്ചകള്‍ കണ്ട് ഈ അവധിക്കാലം നിങ്ങൾക്ക് ആഘോഷമാക്കാം. കേരളത്തിന്റെ

പെരുന്നാളിന് കുടുംബവുമായി ഒന്ന് കറങ്ങണ്ടേ? ഒറ്റ ദിവസം കൊണ്ട് കോഴിക്കോട് തന്നെ ആര്‍ത്തുല്ലസിക്കാന്‍ ഇതാ 10 സ്ഥലങ്ങള്‍

ഈ പെരുന്നാള്‍ യാത്ര കോഴിക്കോടിന്റെ മണ്ണിലേക്കായാലോ? പെരുന്നാള്‍ ദിനങ്ങള്‍ കുടുംബത്തോടൊപ്പം മനോഹരമാക്കാന്‍ തയ്യാറെടുക്കുന്നവരെ കാത്തിരിക്കുകയാണ് കോഴിക്കോട്. ഒറ്റ ദിവസം കൊണ്ട് കണ്ടുതീര്‍ക്കാനായി പത്തോളം സ്ഥലങ്ങള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വാദ്യകരമാക്കാനും ഉല്ലസിക്കാനും കഴിയുംവിധം കോഴിക്കോടിന്റെ മടിത്തട്ടിലൂടെ പോയിവരാം. കോഴിക്കോടിന്റെ സ്വന്തം മിഠായി തെരുവ്, കാപ്പാട് ബീച്ച്, കോഴിക്കോടിന്റെ ഗവി എന്നറിയപ്പെടുന്ന വയലട, കടലുണ്ടി പക്ഷി

അഗസ്ത്യകൂടം: കാടും കാട്ടരുവിയും കൊടുമുടിയും താണ്ടി ഒരു ട്രക്കിങ് അനുഭവം- സമീര്‍ നാഷ് എഴുതുന്നു

അഗസ്ത്യകൂട യാത്ര വലയൊരു സ്വപ്‌നമായിരുന്നു. സീസണില്‍ ഒരു ദിവസം കടത്തിവിടുന്നവരുടെ എണ്ണം 100 ആയി പരിമിതപ്പെടുത്തിയതിനാല്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം സന്ദര്‍ശനാനുമതി ലഭിക്കില്ല. പാസിനായി ഓണ്‍ലൈനില്‍ ശ്രമിക്കാറുണ്ടെങ്കിലും കിട്ടാറില്ല. ഇത്തവണ അതുകിട്ടി, അങ്ങനെ ആ ആഗ്രഹം സഫലമായി. ഈ വര്‍ഷത്തെ യാത്ര ജനുവരി 16 നാണ് ആരംഭിച്ചത്. ഫെബ്രുവരി ആറിനാണ് പാസ് കിട്ടിയത്. സമുദ്രനിരപ്പില്‍ നിന്ന് 6700 അടി

കൊടൈക്കനാലിലെ മഞ്ഞ്മൂടിയ പൈന്‍ മരക്കാടിനുള്ളില്‍ മഞ്ഞുമ്മല്‍ ബോയ്സ് ചെന്ന്പെട്ട ആ ഇരുണ്ട ഗുഹ ഏതാണ്; മരണത്തിന്റെ മണമുള്ള ഡെവിൾസ് കിച്ചണെക്കുറിച്ചറിയാം

യാത്രാ പ്രേമികള്‍ സിനിമാ പ്രേമികള്‍ കൂടിയാണെങ്കില്‍ അത്തരക്കാര്‍ക്ക് ഏറെ താല്‍പര്യപ്പെട്ട ഒരു കാര്യമാണ് സിനിമകള്‍ ഷൂട്ട് ചെയ്ത് പോയ ലൊക്കെഷനുകള്‍ തേടിപ്പിടിച്ച് പോയി അവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കല്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമലഹാസന്റെ ഗുണ എന്ന സിനിമയിലൂടെ നമ്മള്‍ കണ്ടുമറന്ന ഗുണ കേവ് ഇപ്പോള്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തുകയാണ്. ചിദംബരത്തിന്റെ സംവിധാനത്തില്‍ മലയാളത്തിലെ പുതുമുഖ താരനിര അണിനിരക്കുന്ന

കണ്ണൂരില്‍ 600 ഏക്കറില്‍ പരന്നുകിടക്കുന്ന അത്ഭുതം; മാടായിപ്പാറയിലെ കാഴ്ചകള്‍ കാണാന്‍ പോയിട്ടുണ്ടോ?

കണ്ണൂര്‍ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തില്‍, പഴയങ്ങാടിക്ക് അടുത്തായി സ്ഥിതിചെയ്യുന്ന കുന്നിന്‍ പ്രദേശമാണ് മാടായിപ്പാറ. വിവിധതരത്തിലുള്ള ചെടികളും പക്ഷികളും പൂമ്പാറ്റകളും നിറഞ്ഞ മാടായിപ്പാറ കണ്ണൂരില്‍ പ്രകൃതി ഒരുക്കിയ അത്ഭുതം തന്നെയാണ്. കണ്ണൂര്‍ നഗരത്തില്‍നിന്നും 25 കിലോമീറ്റര്‍ ദൂരത്താണ് അതിമനോഹരമായ ഈ പ്രദേശം. ഏകദേശം 600 ഏക്കറോളം പരന്നുകിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ്. പഴയകാലത്ത് നാവികര്‍ക്ക്

താജ്മഹലുള്‍പ്പെടെ ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് പറക്കാം; കോഴിക്കോട് നിന്ന് തുടങ്ങി കോഴിക്കോട് അവസാനിക്കുന്ന ഗോള്‍ഡന്‍ ട്രയാംഗിള്‍ പാക്കേജുമായ് ഐ.ആര്‍.സി.ടി.സി

താജ്മഹല്‍ കാണാനാഗ്രഹിക്കാത്ത ആരുണ്ട്. എല്ലാ മലയാളികളും മനസില്‍ തോലോലിക്കുന്ന സ്വപ്നമാണ് ഒരിക്കലെങ്കിലും ആ പ്രണയമന്ദിരത്തിന് മുന്നില്‍ പോയി അത് പശ്ചാത്തലമാക്കി ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു ഫോട്ടോയെങ്കിലും എടുക്കണമെന്നത്.  ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ചരിത്രമുറങ്ങുന്ന ഇടങ്ങളിലും ഒറ്റയടിക്ക് പോയി വരാന്‍ ഒരു യാത്രാ പാക്കേജുമായി എത്തിയിരിക്കുകയാണ്  ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം

കുറ്റ്യാടി ബൈപ്പാസ് 2026ൽ യാഥാർത്ഥ്യമാക്കും; മന്ത്രി പി.എ മുഹമ്മദ് റിയാസ്

കുറ്റ്യാടി: പുതുവത്സര സമ്മാനമായി 2026 വർഷത്തിൻ്റെ തുടക്കത്തിൽ കുറ്റ്യാടി ബൈപ്പാസ് നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നങ്ങേലിക്കണ്ടിമുക്ക് വളയന്നൂർ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റ്യാടി താലൂക്ക് ആശുപത്രിക്കായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായ വിവരവും മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. ചടങ്ങിൽ കെ.പി കുഞ്ഞമ്മദ്

ഇത് നമ്മുടെ ‘മീശപ്പുലിമല’; കോടമഞ്ഞില്‍ പുതപ്പണിഞ്ഞ് സഞ്ചാരികളെ കാത്ത് കുറുമ്പാലക്കോട്ട

കൊയിലാണ്ടിക്കാര്‍ക്ക് മീശപ്പുലിമല ഫീല്‍ കിട്ടാന്‍ ഒരുപാട് ഒരുപാടൊന്നും യാത്ര ചെയ്യേണ്ട, നമ്മുടെ അടുത്ത് വയനാട്ടിലുണ്ട് മഞ്ഞ് പെയ്യുന്ന ഒരു മീശപ്പുലിമല, വയനാടിന്റെ കുറുമ്പാലക്കോട്ട. വയനാടിന്റെ ഒത്തനടുവിലാണ് കുറുമ്പാലക്കോട്ട. പേരില്‍ മാത്രമേ കോട്ടയുള്ളൂ. മലയില്‍ കോട്ടയൊന്നുമില്ല. സൂര്യോദയവും അസ്തമയവും മഞ്ഞുപുതച്ചു കിടക്കുന്ന പ്രകൃതിഭംഗിയും ആസ്വദിക്കാന്‍ ഇതിലും പറ്റിയ സ്ഥലം വേറെയില്ല. കല്‍പ്പറ്റയില്‍ നിന്ന് മാനന്തവാടി റോഡിലൂടെ കമ്പളക്കാട്

ഈയാഴ്ച കേരളം വിട്ടൊരു യാത്രയായാലോ? കൊയിലാണ്ടിയില്‍ നിന്നും ഒരുമണിക്കൂര്‍ കൊണ്ടെത്താം, ഫ്രഞ്ച് ഭരണത്തിന്റെ ചരിത്രശേഷിപ്പുകളിലേക്ക്

മാഹിയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരിക മദ്യമാണ്. മാഹിയ്ക്കുള്ളിലൂടെ യാത്ര ചെയ്യുമ്പോള്‍ ദേശീയപാതയ്ക്ക് ഇരുവശവും കാണാം മദ്യം നിറച്ച ചില്ലുകുപ്പികളുള്ള കടകള്‍. എന്നാല്‍ മദ്യം മാത്രമല്ല, മാഹിയിലെ ലഹരി. അതിമനോഹരമായ ഒരുപാട് സ്ഥലങ്ങളുള്ള കുഞ്ഞ് പട്ടണമാണിത്. ഏവരേയും ആകര്‍ഷിക്കുന്ന അത്തരം ചില കാഴ്ചകളിലേക്കാവട്ടെ ഈ വീക്കെന്‍ഡ് യാത്ര. ഹില്ലക്ക്: മാഹിയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാണിത്.