Category: കൊയിലാണ്ടി

Total 7316 Posts

ഗാനമേളയും നാടകവുമൊക്കെയായി നാട് ഒന്നിച്ചു; ആറാം വാര്‍ഷികം ആഘോഷമാക്കി തിരുവങ്ങൂര്‍ ഹരിതം റസിഡന്‍സ് അസോസിയേഷന്‍

കൊയിലാണ്ടി: ആറാം വാര്‍ഷികം ആഘോഷമാക്കി തിരുവങ്ങൂര്‍ ഹരിതം റസിഡന്‍സ് അസോസിയേഷന്‍. ചടങ്ങില്‍ ഹയര്‍ സെക്കന്ററി, എസ്.എസ്.എല്‍.സി പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയ മേഘ്‌ന, അര്‍നാഥ്, കെ.വി ധനഞ്ജയ് എന്നിവരെ അനുമോദിച്ചു. പന്തലായനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം വിജയന്‍ കണ്ണഞ്ചേരി സ്വാഗതം പറഞ്ഞു. ഹരിതം പ്രസിഡണ്ട് വൈശാഖ് സദ്ഗമ

ചാരനിറമുള്ള സുന്ദരിപ്പൂച്ചയെ കണ്ടിരുന്നോ? മുചുകുന്ന് സ്വദേശിയുടെ വളര്‍ത്തുപൂച്ചയെ കാണാതായി

മുചുകുന്ന്: മുചുകുന്ന് സ്വദേശിയുടെ വളര്‍ത്തുപൂച്ചയെ കാണാതായി. മെയ് ഒമ്പതുമുതലാണ് രണ്ടു വയസ് പ്രായമുള്ള ചാരനിറത്തിലുള്ള ലസ്സി എന്നു പേരുവിളിക്കുന്ന പൂച്ചയെ നഷ്ടപ്പെട്ടത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9020498929 എന്ന നമ്പറില്‍ അറിയിക്കുക.

കൂരാച്ചുണ്ടില്‍ ഭര്‍തൃമതിയായ യുവതിയെ നഗ്നദൃശ്യങ്ങള്‍ കാണിച്ചും ഭീഷണിപ്പെടുത്തിയും ശല്യം ചെയ്തു; യുവാവ് അറസ്റ്റില്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ ഭര്‍ത്തൃമതിയായ യുവതിയെ മൊബൈലില്‍ നഗ്ന ചിത്രങ്ങള്‍ കാണിച്ചും ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. തൊട്ടില്‍പ്പാലം പാറശ്ശേരി കുണ്ടൂതോട് സ്വദേശിയായ ബിജോ സെബാസ്റ്റിയനാണ് അറസ്റ്റിലായത്. കൂരാച്ചുണ്ട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂരാച്ചുണ്ട് പോലീസ് ഇന്‍സ്പെക്ടര്‍ എല്‍.സുരേഷ് ബാബു, സബ് ഇന്‍സ്പെക്ടര്‍ പി.കെ.മനോജ്, എ.എസ്.ഐ രാജേഷ് കുമാര്‍ എന്നിവര്‍

ഇവര്‍ വളരും നന്മയും സഹാനുഭൂതിയുമുള്ള പൗരന്മാരായി; കുട്ടികള്‍ക്കായി അഡോളസെന്‍സ് ക്യാമ്പുമായി നെസ്റ്റ് കൊയിലാണ്ടി

കൊയിലാണ്ടി: നെസ്റ്റ് കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ മെയ് 13, 14 തിയ്യതികളിലായി ‘ഉള്ളോളമറിയാം’ പ്രീ അഡോളസെന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് അവര്‍ക്ക് വലിയ അനുഭവങ്ങള്‍ നല്‍കാമെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ 20 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെച്ചു കൊണ്ട് നന്മയുള്ള, സഹാനുഭൂതിയുള്ള ഒരു പൗരനാകാന്‍ വേണ്ട അനുഭവങ്ങള്‍

‘ആ നിമിഷം മരണത്തെ തൊട്ടുമുന്നിൽ കണ്ടു, രക്ഷപ്പെട്ടത് ഭാഗ്യമൊന്നുകൊണ്ട് മാത്രം’; കുറുവങ്ങാട്ടെ വാഹനാപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട ജയേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: കുറുവങ്ങാട് അനാമിക ട്രഡേഴ്സ് നടത്തുന്ന ജയേഷിന് പുനർജന്മം ലഭിച്ച അനുഭൂതിയാണ് രാവിലെ നടന്ന അപകടത്തിന് ശേഷം. എന്തെന്നാൽ ​ഗുരുതരമായി പരിക്കേൽക്കുകയോ മരണപ്പെടുകയോ പറ്റുമായിരുന്ന സാഹചര്യത്തിൽ നിന്നാണ് ഒരു പോറലുമേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കുറവങ്ങാട് നിയന്ത്രണം വിട്ട വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അനുഭവം കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവെച്ച് ജയേഷ്.

മഴയത്ത് കെട്ട് പൊട്ടി പ്ലാസ്റ്റിക് മാലിന്യങ്ങൾ പരന്നൊഴുകി; കീഴരിയൂരിൽ അധികൃതരുടെ അനാസ്ഥ നാടിന് വിനയാകുന്നതായി ആരോപണം

കീഴരിയൂർ: പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുന്നതിലും സൂക്ഷിക്കുന്നതിലും സംസ്ക്കരിക്കുന്നതിലും കീഴരിയൂർ ഗ്രാമപഞ്ചായത്ത് കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി. വീടുകളിൽ നിന്നും നിർബന്ധപൂർവമായി 50 രൂപ ഫീസ് വാങ്ങി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്പ്രത്തുകരയിലാണ് സൂക്ഷിക്കുന്നത്. എന്നാൽ പൊടുന്നനേ പെയ്ത മഴയത്ത് കെട്ട് പൊട്ടി ഇവ പരന്നൊഴുകിയത് നാടിനാപത്തായി മാറിയെന്ന് മണ്ഡലം പ്രസിഡണ്ട് ഷിനിൽ

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ കൊയിലാണ്ടിയിൽ വിപുലമായ ഒരുക്കങ്ങൾ; എല്ലാ ഞാറാഴ്ച്ചയും ഡ്രൈ ഡെ, കിണറുകൾ ക്ലോറിനേഷൻ നടത്തും, സമ്പൂർണ ശുചിത്വ പ്രഖ്യാപനവും

കൊയിലാണ്ടി: നഗരസഭയിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനനങ്ങൾ ഏകോപിക്കുന്നതിന് നഗരസഭയിൽ സംഘാടക സമിതി രൂപീകരിച്ചു. മെയ് 15 മുതൽ 31 വരെ നഗരസഭയിൽ തീവ്ര ശുചീകരണ പരിപാടികൾ ആസൂത്രണം ചെയ്തു. മെയ് 18, 19 തിയ്യതികളിൽ 44 വാർഡുകളിലും ചെറു ടൗണുകളും വിപുലമായ രീതിയിൽ സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, തൊഴിലുറപ്പ് തൊഴിലാളികൾ,

സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി. സത്യനാഥന്‍ കൊലപാതകം; കുറ്റപത്രം സമർപ്പിച്ച് പോലീസ്

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറവയല്‍ സത്യനാഥന്റെ കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. കൊയിലാണ്ടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് 2000 പേജ് ഉള്ള കുറ്റപത്രം സമർപ്പിച്ചത്. പെരുവട്ടൂര്‍ സ്വദേശി അഭിലാഷ് വ്യക്തി വൈരാഗ്യം മൂലം സത്യനാഥനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 157 സാക്ഷികളുടെ മൊഴികളാണ്

നിയന്ത്രണം വിട്ട വാൻ കുതിച്ചെത്തിയത് യുവാവിന് അരികിലേക്ക്, മുൻവശത്ത് നിരത്തിയിട്ട ഇഷ്ടിക കട്ടകൾ തുണയായി; കുറുവങ്ങാട് യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി (വീഡിയോ കാണാം)

കൊയിലാണ്ടി: നിയന്ത്രണം വിട്ട വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. കുറവങ്ങാട് അനാമിക ട്രഡേഴ്സ് നടത്തുന്ന ജയേഷാണ് അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ കുറുവങ്ങാട് മാവിൻചുവടിന് സമീപമാണ് മിൽമയുടെ പിക്കറ്റ് വാൻ അപകടത്തിൽപ്പെട്ടത്. കൊയിലാണ്ടിയിൽ നിന്നും ഉള്ള്യേരി ഭാ​ഗത്തേക്ക് പോവുകയായിരുന്നു മിൽമയുടെ പിക്കപ്പ് വാൻ. കയറ്റം കയറുന്നതിനിടയിൽ നിയന്ത്രണം വിട്ട

കൊല്ലം ചിറയിൽ സൗജന്യ നീന്തൽ പരിശീലനം; പങ്കെടുത്തത് നൂറിലധികം കുട്ടികൾ

കൊയിലാണ്ടി: ഗീത വെഡിങ്സിൻ്റെ സഹായത്തോടെ ഗുഡ്മോണിങ് ഹെൽത്ത് ക്ലബ്ബും കൊല്ലംചിറ റസിഡൻസ് അസോസിയേഷനും സംയുക്തമായി രണ്ടാമത് സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. സൗജന്യ നീന്തൽ ക്യാമ്പിന്റെ സമാപന സമ്മേളനം കൊയിലാണ്ടി ഇൻസ്പെക്ടർ ഓഫ് പോലീസ് മെൽബിൻ ജോസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചിന്നൻ നായർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ക്രിക്കറ്റർ കേരള ക്രിക്കറ്റ് ടീം