ഗാനമേളയും നാടകവുമൊക്കെയായി നാട് ഒന്നിച്ചു; ആറാം വാര്‍ഷികം ആഘോഷമാക്കി തിരുവങ്ങൂര്‍ ഹരിതം റസിഡന്‍സ് അസോസിയേഷന്‍


കൊയിലാണ്ടി: ആറാം വാര്‍ഷികം ആഘോഷമാക്കി തിരുവങ്ങൂര്‍ ഹരിതം റസിഡന്‍സ് അസോസിയേഷന്‍. ചടങ്ങില്‍ ഹയര്‍ സെക്കന്ററി, എസ്.എസ്.എല്‍.സി പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയ മേഘ്‌ന, അര്‍നാഥ്, കെ.വി ധനഞ്ജയ് എന്നിവരെ അനുമോദിച്ചു.

പന്തലായനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം വിജയന്‍ കണ്ണഞ്ചേരി സ്വാഗതം പറഞ്ഞു. ഹരിതം പ്രസിഡണ്ട് വൈശാഖ് സദ്ഗമ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മജിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കവിയും തിരക്കഥാകൃത്തുമായ സത്യചന്ദ്രന്‍ പൊയില്‍ക്കാവ് മുഖ്യാതിഥിയായിരുന്നു. വിവിധമേഖലകളില്‍ പ്രാവീണ്യം തെളിയിച്ച ബാബു കിഴക്കയില്‍, ബിന്ദു ദിനേശ്, അരുണ്‍ പി.വി എന്നിവരെ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു. കൂടാതെ കര്‍ട്ടന്‍ പോരാമ്പ്ര, ലഹരി വിരുദ്ധ വിമുക്തിസന്ദേശവുമായി ജീവിതം മനോഹരമാണ് എന്ന നാടകം അവതരിപ്പിച്ചു. തുടര്‍ന്ന് ഗാനമേളയും, വിവിധകലാപരിപാടിളും അരങ്ങേറി.