Rahna

Total 4331 Posts

ഫുട്‌ബോള്‍ ആവേശം വീണ്ടും അറബ് മണ്ണിലേക്ക്; 2034 ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍

സൂറിച്ച്: 2034ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകും. ബുധനാഴ്ചയാണ് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2022ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ചതിന് ശേഷം ഗള്‍ഫ് മേഖലയിലേക്ക് ഇതാദ്യമായാണ് ലോകകപ്പ് എത്തുന്നത്. ഓസ്‌ട്രേലിയയും ഇന്തോനീഷ്യയും ലോകകപ്പ് വേദിക്കായി നേരത്തേ താല്‍പര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, അബഹ, നിയോം എന്നീ സൗദി നഗരങ്ങളിലെ 15

കോഴിക്കോട് കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍; വിൽപനയ്ക്കായി കൊണ്ടുവന്നത്‌ 179 ഗ്രാം കഞ്ചാവ്

കോഴിക്കോട്: വിൽപനയ്ക്കായി കൊണ്ടുവന്ന നിരോധിത മയക്കുമരുന്നായ കഞ്ചാവുമായി കോഴിക്കോട് രണ്ട് യുവാക്കള്‍ പിടിയില്‍. തലക്കുളത്തൂർ സ്വദേശി ചട്ടായിവീട്ടിൽ മുഹമ്മദ് ഫസൽ (32), മലപ്പുറം പുളിക്കൽ സ്വദേശി കിഴക്കയിൽ വീട്ടിൽ അജിത് (24) എന്നിവരെയാണ് ടൗണ്‍ പോലീസ് സ്റ്റേഷൻ എസ്.ഐയും സംഘവും ചേർന്ന് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ നടത്തിയ പെട്രോളിങ്ങിനിടെയാണ്‌ മേലെ പാളയത്ത് നിന്നും മയക്കുമരുന്ന് ഉപയോഗിച്ച്

വൈദ്യത ചാർജ് വർധനവിനെതിരെ പ്രതിഷേധം; കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിന് മുമ്പില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച്‌ യൂത്ത് കോൺഗ്രസ്‌

കൊയിലാണ്ടി: വൈദ്യുത ചാർജ് വർധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിന് മുമ്പില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് വൈകിട്ട് ഏഴ് മണിക്ക്‌ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് മുരളി തോറോത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ നിഹാൽ അധ്യക്ഷത വഹിച്ചു. എം.കെ സായിഷ്,

പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തീയിട്ട് നശിപ്പിച്ച കേസ്‌; പ്രതി റിമാന്റില്‍, പൊതുമുതല്‍ നശിപ്പിച്ചതിനും സ്‌കൂട്ടര്‍ കത്തിച്ചതിനുമടക്കം രണ്ട് കേസുകള്‍

പയ്യോളി: പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ തള്ളികൊണ്ടുപോയി തീയിട്ട് നശിപ്പിച്ച കേസില്‍ പിടിയിലായ പ്രതി പുതിയോട്ടില്‍ ഫഹദിനെ റിമാന്റ് ചെയ്തു. സ്‌കൂട്ടര്‍ കത്തിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും അടക്കം രണ്ട് കേസുകളിലാണ് ഇയാള്‍ക്കെതിരെ പയ്യോളി പോലീസ് കേസെടുത്തിരിക്കുന്നത്. സ്‌ക്കൂട്ടര്‍ കത്തിച്ച കേസില്‍ ബി.എന്‍എ.സ് നിയമപ്രകാരം 329(3), 326 (1) എന്നീ വകുപ്പുകളും, സ്‌റ്റേഷനിലെ ഡോറിന്റെ ഗ്ലാസ്

കൊയിലാണ്ടിയില്‍ വീണ്ടും തെരുവുനായ അക്രമണം; കണ്ടോത്ത് സ്വദേശിയായ വയോധികന് കടിയേറ്റു, കാലിന് പരിക്ക്‌

കൊയിലാണ്ടി: തെരുവുനായയുടെ അക്രമണത്തില്‍ വയോധികന് പരിക്ക്‌. കണ്ടോത്ത് സ്വദേശി റിയാസ് മനസ്സിൽ ഹുസൈൻ കോയ എന്നയാള്‍ക്കാണ് പരിക്കേറ്റത്‌. പയറ്റുവളപ്പിൽ പ്രദേശത്തു വച്ച് ഇന്ന് വൈകുന്നേരം തെരുവുനായ കാലിമാണ് അക്രമണമുണ്ടായത്. നായ ഹുസൈന്റെ കാലിനാണ് കടിച്ചത്‌. ഉടന്‍ തന്നെ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി നഗരസഭയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരുവ് നായകളുടെ ശല്യം

പുനർനിർമിച്ച പേരാമ്പ്ര മേയന മീത്തൽ – കായൽ മുക്ക് റോഡ് നാടിന് സമര്‍പ്പിച്ചു

പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2024-25 ൽ ഉൾപ്പെടുത്തി പുനർനിർമിച്ച മേയന മീത്തൽ -കായൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട്‌ എൻ.പി ബാബു റോഡ് നാടിന് സമര്‍പ്പിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ശാരദ പട്ടേരികണ്ടി അദ്ധ്യക്ഷത വഹിച്ചു. 7 ലക്ഷം രൂപയാണ് അടങ്കൽ റോഡ് നിര്‍മ്മാണത്തിന്റെ അടങ്കല്‍ തുക. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ

നവസംരംഭകര്‍ ഒത്തുചേര്‍ന്നു; പേരാമ്പ്രയിലെ സംരംഭകര്‍ക്ക് പാഠങ്ങള്‍ പകര്‍ന്നുനല്‍കി വ്യവസായ വാണിജ്യ വകുപ്പ്

പേരാമ്പ്ര: ബ്ലോക്ക്‌ പഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പേരാമ്പ്രയില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത്‌ ഹാളിൽ രാവിലെ 10.30ന്‌ ആരംഭിച്ച ശില്‍പശാല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌എൻ.പി ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയിൽ സംരംഭങ്ങൾ ആരംഭിക്കാൻ താല്പര്യമുള്ള സംരംഭകർക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പാത്തുമ്മ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

പൂക്കാട്, മൂടാടി സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (12/12/24) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: പൂക്കാട്, മൂടാടി സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (12/12/24) വൈദ്യുതി മുടങ്ങും. രാവിലെ 9മണി മുതല്‍ വൈകിട്ട് 5 മണിവരെ തിരുവങ്ങൂർ ടെമ്പിൾ, വെറ്റിലപ്പാറ, വെറ്റിലപ്പാറ ഈസ്റ്റ് എന്നീ ഡി.ടി.ആര്‍ പരിധികളില്‍ ഹൈവേ വർക്കിൻ്റെ ഭാഗമായി വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. രാവിലെ 7.30 മുതല്‍ 10 മണിവരെ മൂടാടി സെക്ഷൻ പരിധിയിലെ

എലത്തൂര്‍ ഗവ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; ഇന്റര്‍വ്യൂ 16ന്

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഗവ. ഐ.ടി.ഐ എലത്തൂര്‍ (കോഴിക്കോട് ജില്ല), ഗവ. ഐ.ടി.ഐ പാണ്ടിക്കാട് (മലപ്പുറം ജില്ല), ഗവ. ഐ.ടി.ഐ കേരളാധീശ്വരപുരം (മലപ്പുറം ജില്ല), ഗവ. ഐ.ടി.ഐ നീലേശ്വരം (കാസറഗോഡ് ജില്ല), എന്നീ സ്ഥാപനങ്ങളില്‍ അരിത്തമാറ്റിക് കാല്‍ക്കുലേഷന്‍ കം ഡ്രോയിംഗ് (എ.സി.ഡി) ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ (ഒരു ഒഴിവ് വീതം) 2024-25 അദ്ധ്യയന വര്‍ഷത്തില്‍

എളാട്ടേരി കിഴക്കയിൽ ഉഷ അന്തരിച്ചു

ചെങ്ങോട്ടുകാവ്: എളാട്ടേരി കിഴക്കയിൽ ഉഷ അന്തരിച്ചു. അമ്പത്തിയാറ് വയസായിരുന്നു. ഭർത്താവ്: ശിവൻ. മക്കൾ: ഷിംജിത്ത് ലാൽ, ഷാംജിത്ത് ലാൽ. മ രുമകൾ: അമൃത. സഹോദരങ്ങൾ: സുജാത, വിനീഷ്, നിഷ. Description: Usha kizhakkayil usha passed away