Rahna

Total 1493 Posts

കൊയിലാണ്ടി താലൂക്ക് പരിധിയില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുവാന്‍ വാഹനങ്ങള്‍, യന്ത്രങ്ങള്‍ എന്നിവ ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു; വിശദമായി അറിയാം

കൊയിലാണ്ടി: കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൊയിലാണ്ടി താലൂക്ക് പരിധിയില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി ആളുകളെയും മറ്റ് സാധനങ്ങളും കൊണ്ട് പോകുന്നതിനുളള വാഹനങ്ങള്‍, യന്ത്രങ്ങള്‍, മറ്റ് സാധന സാമഗ്രികള്‍ എന്നിവയുടെ ഉടമകള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 31 ന് വൈകീട്ട് മൂന്ന് മണിക്കകം താലൂക്ക് ഓഫീസിലെ ഡി സെക്ഷനില്‍ ഏല്‍പിക്കണം. അന്നേ ദിവസം നാല്

ചെങ്ങോട്ട് കാവ്- നന്തി ബൈപ്പാസ് നിര്‍മ്മാണം; പ്രതിസന്ധിയിലായ പന്തലായനി പ്രദേശം സന്ദര്‍ശിച്ച് അസിസ്റ്റന്റ് കളക്ടര്‍

കൊയിലാണ്ടി: ചെങ്ങോട്ട് കാവ് – നന്തി ബൈപ്പാസ് പ്രവൃത്തി കാരണം പ്രതിസസന്ധി നിലനില്‍ക്കുന്ന പന്തലായിനി പ്രദേശം അസിസ്റ്റന്റ് കലക്ടര്‍ ആയുഷ് ഗോയല്‍ ഐ.എ.എസ് നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. പന്തലായിനി കാട്ടുവയല്‍ റോഡില്‍ ബൈപ്പാസിന് കുറുകേ മൂന്ന് മീറ്റര്‍ ഉയരത്തിലും നാല് മീറ്റര്‍ വീതിയിലും ബോക്‌സ് കള്‍വെര്‍ട്ട് സ്ഥാപിക്കുക, വിയ്യൂര്‍ പന്തലായനി നിവാസികള്‍ നിലവില്‍ ഉപായാഗിച്ച് കൊണ്ടിരിക്കുന്ന

പൂക്കാട് വീടുകള്‍ കുത്തിപ്പൊളിച്ച് മോഷണം; 3 പേര്‍ പിടിയില്‍, മണിക്കൂറുകള്‍ക്കകം പ്രതികളെ സാഹസികമായി പിടികൂടി കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി: പൂക്കാട് വീടുകളില്‍ മോഷണം നടത്തിയവരെ സാഹസികമായി പിടികൂടി കൊയിലാണ്ടി പോലീസ്. ഇന്നലെ (വ്യാഴാഴ്ച) പുലര്‍ച്ചെ വീര്‍വീട്ടില്‍ ശ്രീധരന്റെ വീട്ടില്‍ നിന്നും വാതില്‍ കുത്തിപ്പൊളിച്ച് മോഷണം നടത്തിയ പ്രതികളെയാണ് പോലീസ് പിടികൂടിയത്. തമിഴ്‌നാട് തഞ്ചാവൂര്‍ ചെങ്കി പെട്ടി മുത്തു (32). തഞ്ചാവൂര്‍ വല്ലം എംജിആര്‍ നഗര്‍ വിജയന്‍ (38), മണി എന്നിവരാണ് പിടിയിലായത്. പിടിയിലായ മണി

ഓര്‍മ്മകളില്‍ പ്രിയ നേതാവ്; ആര്‍.യു ജയശങ്കരന്റെ 26 ആം ചരമവാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: ആര്‍.യു ജയശങ്കരന്റെ 26 ആം ചരമവാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു. കൊല്ലം ടൗണില്‍ വെച്ച് നടന്ന പരിപാടി സി.പി.എം ജില്ലാകമ്മിറ്റി അംഗം എ.എം റഷീദ് ഉദ്ഘാടനം ചെയ്തു. സി.കെ ഹമീദ് ചടങ്ങില്‍ സ്വാഗതം പറഞ്ഞു. കൊല്ലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍.കെ ഭാസ്‌ക്കരന്‍, അധ്യക്ഷത വഹിച്ചു. ടി.കെ ചന്ദ്രന്‍, അഡ്വ കെ. സത്യന്‍, എം പത്മനാഭന്‍,

ദുബായിക്ക് വിസിറ്റ് വിസയില്‍ പോകാന്‍ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്; രണ്ട് മാസത്തേക്ക് വേണ്ടത് 1.13ലക്ഷം, സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും!

ദുബായ്: ദുബായിലേയ്ക്ക് ഇനി വിസിറ്റ് വിസയില്‍ പോകുന്നത് അത്ര എളുപ്പമാവില്ല .സന്ദര്‍ശക വിസ സംബന്ധിച്ച നിയമങ്ങളില്‍ പുതിയ മാറ്റം അവതരിപ്പിച്ചിരിക്കുകയാണ് യുഎഇ. റിട്ടേണ്‍ ടിക്കറ്റും വിസയും കൂടാതെ ഹോട്ടല്‍ ബുക്കിംഗിന്റെ രേഖകളും ചെലവുകള്‍ക്കായി ഒരു നിശ്ചിത തുകയും കൈയ്യില്‍ കരുതണമെന്നാണ് യു.എ.ഇ യുടെ പുതിയ നിര്‍ദ്ദേശം. പുതിയ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് 5000 ദിര്‍ഹം വീതം പിഴ

ഉള്ളിയേരി മുണ്ടോത്ത് ചാലോട്ട് ശ്രീധരക്കുറുപ്പ് അന്തരിച്ചു

ഉള്ളിയേരി: ഉള്ളിയേരി മുണ്ടോത്ത് ചാലോട്ട്(ശ്രീനിലയം) ശ്രീധരക്കുറുപ്പ് അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: ശ്രീജിത്ത്, ശ്രീജേഷ്, ശ്രീജിഷ, മരുമക്കള്‍: സുമേഷ്, ദിഷ, മഹിമ. സഞ്ചയനം തിങ്കളാഴ്ച.

പ്രായപൂർത്തിയാകാത്തവ‍ർ വാഹനം ഓടിച്ചാൽ 25,000 പിഴ, ഒപ്പം വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കും രക്ഷിതാക്കൾക്ക് ജയിൽ ശിക്ഷയും; ജൂൺ ഒന്നുമുതൽ പുതിയ നിയമം

ന്യൂഡൽഹി: ജൂൺ ഒന്നുമുതൽ രാജ്യത്ത് പുതിയ റോഡ് നിയമങ്ങൾ നടപ്പിലാക്കാൻ പോകുന്നു. പുതിയ നിയമങ്ങൾ പ്രകാരം, പല നിയമലംഘനങ്ങളുടെയും പിഴയും വർദ്ധിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.  ഇത് പ്രകാരം പ്രായപൂർത്തിയാകാതെ വാഹനമോടിക്കുന്നതിനുള്ള പിഴത്തുകയിലും വ്യത്യാസം വരും. പുതിയ നിയമം അനുസരിച്ച്, പ്രായപൂർത്തിയാകാത്ത (18 വയസ്സിന് താഴെയുള്ള)യാളുടെ ഡ്രൈവിംഗ് പിടിക്കപ്പെട്ടാൽ, രക്ഷിതാവിനോ കുടുംബാംഗങ്ങൾക്കോ ​​25,000 രൂപ വരെ പിഴ

പ്രശസ്ത മിമിക്രി-ചലച്ചിത്രതാരം കോട്ടയം സോമരാജ് അന്തരിച്ചു

കോട്ടയം: മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മിമിക്രിരംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുളള കലാകാരനായിരുന്നു. കരുമാടി രജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിട്ടുണ്ട്. കൂടാതെ ടെലിവിഷന്‍, സ്റ്റേജ് പരിപാടികളുടെ തിരക്കഥാകൃത്തായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാംബൂ ബോയ്സ്, അഞ്ചര കല്യാണം, കണ്ണകി, ഫാന്റം, ഇലകള്‍ പച്ച

ദേശീയപാത റോഡുകളിലെ വെള്ളക്കെട്ട് നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം- എൻ.മുരളീധരൻ തൊറോത്ത്,

കൊയിലാണ്ടി: റോഡുകളിലെ വെള്ളക്കെട്ട് നീക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവവശ്യപ്പെട്ട് കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് മുരളീധരന്‍ തൊറോത്ത്. നാഷണല്‍ഹൈവേയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പലസ്ഥലങ്ങളിലും കനത്ത മഴ പെയ്തതിനാല്‍ വെള്ളക്കെട്ട് കാരണം വാഹന ഗതാഗതവും, കാല്‍നടയാത്ര പോലും ദുസ്സഹമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പൊയില്‍ക്കാവ്, ചേമഞ്ചേരി, പൂക്കാട്, തിരുവങ്ങൂര്‍ എന്നിവിടങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ടും യാത്രാ ദുരിതവും ഉണ്ടായിരിക്കുന്നത്.

 പൊയില്‍ക്കാവ് ടൗണില്‍ ചരക്ക് കയറ്റിപ്പോവുകയായിരുന്ന ഗുഡ്‌സ് ഓട്ടോ സ്‌കൂട്ടിയില്‍ ഇടിച്ച് അപകടം

കൊയിലാണ്ടി: പൊയില്‍ക്കാവ് ടൗണില്‍ സ്‌കൂട്ടിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. പൊയില്‍ക്കാവ് ബീച്ച് റോഡിലേയ്ക്ക് കടക്കുവാന്‍ ശ്രമിക്കവെ ചരക്ക് കയറ്റിപ്പോകുന്ന ഗുഡ്‌സ് ഓട്ടോ തട്ടുകയായിരുന്നു. മേലൂര്‍ കച്ചേരിപ്പാറ സ്വദേശികളായ അമ്മയും കുഞ്ഞും ഉള്‍പ്പെടെ മൂന്ന് ആളുകളായിരുന്നു സ്‌കൂട്ടിയില്‍ ഉണ്ടായിരുന്നത്. ഇവരെ നിസ്സാരപരിക്കുകളോടെ കൊയിലാണ്ടി