കൂരാച്ചുണ്ടില്‍ ഭര്‍തൃമതിയായ യുവതിയെ നഗ്നദൃശ്യങ്ങള്‍ കാണിച്ചും ഭീഷണിപ്പെടുത്തിയും ശല്യം ചെയ്തു; യുവാവ് അറസ്റ്റില്‍


കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ ഭര്‍ത്തൃമതിയായ യുവതിയെ മൊബൈലില്‍ നഗ്ന ചിത്രങ്ങള്‍ കാണിച്ചും ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. തൊട്ടില്‍പ്പാലം പാറശ്ശേരി കുണ്ടൂതോട് സ്വദേശിയായ ബിജോ സെബാസ്റ്റിയനാണ് അറസ്റ്റിലായത്.

കൂരാച്ചുണ്ട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂരാച്ചുണ്ട് പോലീസ് ഇന്‍സ്പെക്ടര്‍ എല്‍.സുരേഷ് ബാബു, സബ് ഇന്‍സ്പെക്ടര്‍ പി.കെ.മനോജ്, എ.എസ്.ഐ രാജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.