Tag: Koorachundu

Total 17 Posts

കൂരാച്ചുണ്ടില്‍ മഴയെത്തുടര്‍ന്ന് ഉരുണ്ടെത്തിയ വലിയ പാറ ജനജീവിതത്തിന് ഭീഷണിയായി തുടരുന്നു; പാറ പൊട്ടിച്ചുമാറ്റാന്‍ നടപടിയെടുത്തില്ലെങ്കില്‍ സമരരംഗത്തിറങ്ങുമെന്ന് പ്രദേശവാസികള്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ കല്ലാനോട് ഇല്ലിപ്പിലായി മേഖലയില്‍ മഴയെ തുടര്‍ന്ന് ഉരുണ്ടുവന്ന വലിയ പാറ ജനജീവിതത്തിന് ഭീഷണിയായി തുടരുന്നു. ഏഴാം വാര്‍ഡിലെ ഇല്ലിപ്പിലായി എന്‍.ആര്‍.ഇ.പി പൂത്തോട്ട് ഭാഗത്താണ് എപ്പോള്‍ വേണമെങ്കിലും ഉരുണ്ട് താഴെ ജനവാസമേഖലയിലേക്ക് വീഴാമെന്ന നിലയില്‍ വലിയ പാറ നില്‍ക്കുന്നത്. പാറ ജനജീവിതത്തിന് എത്രത്തോളം അപകടകരമാണ് എന്ന കാര്യം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷനായ

കൂരാച്ചുണ്ട് കല്ലാനോട് മേഖലയില്‍ ഉഗ്ര ശബ്ദത്തോടെ തെന്നിനീങ്ങി പാറ; അപകട ഭീഷണിയില്‍ താഴ്‌വാരത്തെ ജനങ്ങള്‍

കൂരാച്ചുണ്ട്: കല്ലാനോട് ഇല്ലിപ്പിലായി മേഖലയില്‍ ഉഗ്രശബ്ദം കേട്ടത് പരിഭ്രാന്തി സൃഷ്ടിച്ചു ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ ഇല്ലിപ്പിലായി എന്‍.ആര്‍.ഇ.പി പൂത്തോട്ട് ഭാഗത്താണ് ശബ്ദമുണ്ടായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൂവത്തുംചോല എന്‍.ആര്‍.ഇ.പി മലഭാഗത്ത് വലിയ പാറ നീങ്ങിയതാണ് ശബ്ദത്തിന് കാരണമായതെന്ന് വ്യക്തമായതായി കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട കൊയിലാണ്ടി ന്യൂസ്

കൂരാച്ചുണ്ടില്‍ ഭര്‍തൃമതിയായ യുവതിയെ നഗ്നദൃശ്യങ്ങള്‍ കാണിച്ചും ഭീഷണിപ്പെടുത്തിയും ശല്യം ചെയ്തു; യുവാവ് അറസ്റ്റില്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ ഭര്‍ത്തൃമതിയായ യുവതിയെ മൊബൈലില്‍ നഗ്ന ചിത്രങ്ങള്‍ കാണിച്ചും ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. തൊട്ടില്‍പ്പാലം പാറശ്ശേരി കുണ്ടൂതോട് സ്വദേശിയായ ബിജോ സെബാസ്റ്റിയനാണ് അറസ്റ്റിലായത്. കൂരാച്ചുണ്ട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂരാച്ചുണ്ട് പോലീസ് ഇന്‍സ്പെക്ടര്‍ എല്‍.സുരേഷ് ബാബു, സബ് ഇന്‍സ്പെക്ടര്‍ പി.കെ.മനോജ്, എ.എസ്.ഐ രാജേഷ് കുമാര്‍ എന്നിവര്‍

കൂരാച്ചുണ്ടില്‍ ജനവാസമേഖലയില്‍ കാട്ടുപോത്ത്; ടൂറിസം കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

കൂരാച്ചുണ്ട്: കൂരാച്ചുണ്ടിയില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങി. ഇന്നലെ രാത്രിയോടെയാണ് കാട്ടുപോത്തിന്റെ സാന്നിധ്യം ആളുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിക്കുകയും അവര്‍ രാത്രി തന്നെ തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കാട്ടുപോത്തിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ കൂരാച്ചുണ്ട് ടൗണില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തെ വീട്ടുമുറ്റത്ത് കാട്ടുപോത്ത് എത്തിയിരുന്നു. പ്രദേശവാസികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

കൂരാച്ചുണ്ടില്‍ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയിൽ

കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി കഞ്ചാവുമായി മൂന്നു യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. കൂരാച്ചുണ്ട് ചുമപ്പുങ്കമറ്റത്തില്‍ സോണറ്റ് സന്തോഷ് (28), മലപ്പുറം എടവണ്ണപ്പാറ ഒമനൂര്‍ പറമ്പാട്ടുപറമ്പില്‍ മന്‍സൂര്‍ അലി (23), കൊണ്ടോട്ടി മുതുവല്ലൂര്‍ തവനൂര്‍ ദാറുല്‍ അമാന്‍ വീട്ടില്‍ അബുല്ലൈസ് (37) എന്നിവരാണ് അറസ്റ്റിലായത്. കൂരാച്ചുണ്ട് എസ്.ഐ. എസ്.ആര്‍ സൂരജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; കൂരാച്ചുണ്ടിൽ വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി

പേരാമ്പ്ര: കൂരാച്ചുണ്ടില്‍ നിന്നും മാരകമയക്കുമരുന്നായ എം.ഡി.എം.എ പിടിച്ചെടുത്തു. കൂരാച്ചുണ്ട് പഴേരി റിയാസിന്റെ വീട്ടില്‍ നിന്നും വില്‍പനയ്ക്കായി സൂക്ഷിച്ച ലഹരിമരുന്നാണ് പോലീസ് പിടിച്ചെടുത്തത്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. പേരാമ്പ്ര ഡിവൈഎസ്പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂരാച്ചുണ്ട് ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ സുനില്‍ കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. വീട്ടിൽ നിന്നും കണ്ടെടുത്ത എംഡിഎംഎയ്ക്ക് 1.020 ഗ്രാം തൂക്കം വരുമെന്ന്

‘മധു ബോധയില്‍ സാലയില്‍ കട്ടിപ്പിടുത്ത്, ഉറുണ്ട് പുറണ്ട് മല്ലുക്കട്ടും ഇവര്‍കള്‍താന്‍ റംസാദ്, റഷീദ്…..’; കൂരാച്ചുണ്ടില്‍ കഴിഞ്ഞ മാസം നടന്ന ‘തല്ലുമാല’ തമിഴ് ചാനലിലെ ഹിറ്റ് വാർത്ത, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു (വീഡിയോ കാണാം)

പേരാമ്പ്ര: സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ കൂരാച്ചുണ്ട് ടൗണില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഏറ്റുമുട്ടല്‍ തമിഴ് മാധ്യമവും ഏറ്റെടുത്തതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു കൂരാച്ചുണ്ട് ടൗണില്‍ വെച്ച് നടുറോഡില്‍ രണ്ട് യുവാക്കള്‍ ഏറ്റുമുട്ടിയത്. അടിയുടെ ദൃശ്യങ്ങള്‍ അന്നു തന്നെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് തമിഴ്‌നാട്ടിലെ പ്രമുഖ മാധ്യമമായ പോളിമര്‍ ചാനലും

സിനിമാരംഗങ്ങളെ വെല്ലുന്ന തകര്‍പ്പന്‍ തല്ലുമാല; കൂരാച്ചുണ്ടില്‍ യുവാക്കള്‍ തമ്മിലുണ്ടായ അടിപിടിയുടെ ദൃശ്യങ്ങള്‍ കാണാം

കൂരാച്ചുണ്ട്: സിനിമാരംഗങ്ങള്‍ കണ്ടു നില്‍ക്കുന്ന ലാഘവത്തോടെ ജനങ്ങള്‍. ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെ തകര്‍പ്പന്‍ തല്ലുമാലയുമായി രണ്ട് യുവാക്കള്‍. ശനിയാഴ്ച്ച കൂരാച്ചുണ്ടിലുണ്ടായ അടിപിടിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. ഗുസ്തി മത്സരങ്ങളെ അനുസ്മരിപ്പിക്കുന്നരീതിയില്‍ ആരംഭിച്ച അടിപിടിക്കൊടുവില്‍ ഒരാള്‍ മറ്റൊരാളെ റോഡില്‍ തള്ളിയിടുന്നതും ദേഹത്ത് കയറിയിരുന്ന് മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കൂരാച്ചുണ്ട് സ്വദേശികളായ പാറക്കാടന്‍ റംഷാദ്, കല്ലുടമ്പന്‍ റഷീദ് എന്നിവര്‍

ചവിട്ടി വീഴ്ത്തി, ദേഹത്ത് കയറിയിരുന്ന് മര്‍ദ്ദിച്ചു; കൂരാച്ചുണ്ടില്‍ നടുറോഡില്‍ പട്ടാപ്പകല്‍ യുവാക്കള്‍ തമ്മില്‍ അടിപിടി, സംഭവം പൊലീസ് സ്റ്റേഷന് തൊട്ടടുത്ത്

കൂരാച്ചുണ്ട്: പട്ടാപ്പകല്‍ നടുറോഡില്‍ അടിപിടി. കൂരാച്ചുണ്ട് ടൗണിലാണ് സംഭവം. രണ്ട് പേര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. പൊലീസ് സ്റ്റേഷന് 500 മീറ്റര്‍ മാത്രം അകലെയാണ് സംഭവമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ഇരുവരും തമ്മില്‍ അടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പൊലീസ് എത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയാണ് ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചത്. കൂരാച്ചുണ്ട് സ്വദേശികളായ റംഷാദ്, റഷീദ് എന്നിവര്‍ക്കെതിരെ പൊലീസ്

കേരളത്തിലെത്തിയത് സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി; കൂരാച്ചുണ്ടില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. കൂരാച്ചുണ്ടില്‍ താമസിച്ചിരുന്ന റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. മൂന്നുമാസം