കൂരാച്ചുണ്ടില്‍ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയിൽ


കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി കഞ്ചാവുമായി മൂന്നു യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. കൂരാച്ചുണ്ട് ചുമപ്പുങ്കമറ്റത്തില്‍ സോണറ്റ് സന്തോഷ് (28), മലപ്പുറം എടവണ്ണപ്പാറ ഒമനൂര്‍ പറമ്പാട്ടുപറമ്പില്‍ മന്‍സൂര്‍ അലി (23), കൊണ്ടോട്ടി മുതുവല്ലൂര്‍ തവനൂര്‍ ദാറുല്‍ അമാന്‍ വീട്ടില്‍ അബുല്ലൈസ് (37) എന്നിവരാണ് അറസ്റ്റിലായത്.

കൂരാച്ചുണ്ട് എസ്.ഐ. എസ്.ആര്‍ സൂരജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. സോണറ്റ് സന്തോഷ് മുമ്പും ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

മന്‍സൂര്‍ അലിയെയും അബുല്ലൈസിനെയും മലപ്പുറത്ത് വധശ്രമക്കേസില്‍ പ്രതികളായതിനാല്‍ കൊണ്ടോട്ടി പോലീസിന് കൈമാറി.

കൂരാച്ചുണ്ട് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ നിന്നും കഴിഞ്ഞദിവസം പോലീസ് എം.ഡി.എം.എയും പിടികൂടിയിരുന്നു.

summary: three youths arrested with ganja in koorachund