ആവളയില്‍ സ്‌കൂട്ടറില്‍ വില്‍പനയ്‌ക്കെത്തിച്ച 16 മദ്യക്കുപ്പിയുമായി യുവാവ് പിടിയില്‍


പേരാമ്പ്ര: സ്‌കൂട്ടറില്‍ വില്‍പ്പനയ്‌ക്കെത്തിച്ച 16 മദ്യക്കുപ്പിയുമായി യുവാവ് പിടിയില്‍. ചേരാപുരം സ്വദേശി നെല്ലിയുള്ള പറമ്പില്‍ വീട്ടില്‍ ശശികുമാറിനെയാണ് ആവളയില്‍ നിന്നും മദ്യവുമായി പോലീസ് പിടികൂടിയത്.

ഏകദേശം 8ലിറ്റര്‍ മദ്യമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. പേരാമ്പ്ര ഡി.വൈ.എസ്.പി കെ.എം ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മേപ്പയ്യൂര്‍ എസ്.ഐ ജയന്റെ നേതൃത്വത്തില്‍ ഡി,വൈ.എസ്.പി യുടെ സ്‌പെഷല്‍സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

16 കുപ്പി മദ്യം സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. മദ്യം കൊണ്ടുവന്ന സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്ത് കോടതിക്ക് കൈമാറി.