മാഹിയില്‍ നാളെ മുതല്‍ മൂന്ന് ദിവസം മദ്യം കിട്ടില്ല, മദ്യശാലകള്‍ക്ക് അവധി പ്രഖ്യാപിച്ചു


മാഹി: മാഹിയിലെ മദ്യഷാപ്പുകളും ബാറുകളും നാളെ മുതല്‍ മൂന്നു ദിവസം അടച്ചിടും. മാഹി ഉള്‍പ്പെടുന്ന പോണ്ടിച്ചേരിയില്‍ ഏപ്രില്‍ 19 ന് ലോകസഭാ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായാണ് മദ്യശാലകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

ഏപ്രില്‍ 17, 18,19 തീയ്യതികളിലാണ് മാഹിയിലെ മദ്യഷാപ്പുകള്‍ക്കും ബാറുകള്‍ക്കും അവധി ബാധകമാകുക. ഏപ്രില്‍ 26 ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന രണ്ടാഘട്ട ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രില്‍ 24, 25, 26, എന്നീ തീയ്യതികളിലും മാഹിയില്‍ മദ്യഷാപ്പുകള്‍ക്ക് അവധിയായിരിക്കും.