സ്‌പോര്‍ട്സ് അക്കാദമി സോണല്‍ സെലക്ഷന് അപേക്ഷിക്കാം; വിശദമായി അറിയാം


കോഴിക്കോട്: സ്റ്റോര്‍ട്സ് അക്കാദമിയുടെ സോണല്‍ സെലക്ഷന് (2024) അപേക്ഷിക്കാം. അത്‌ലറ്റിക്‌സ്, ഫുട്ബാള്‍,വോളിബാള്‍, ബാസ്‌കറ്റ്ബാള്‍, ജൂഡോ, സ്വിമ്മിങ്, സൈക്ലിങ്, ഫെന്‍സിങ്, ആര്‍ച്ചറി, ഹോക്കി എന്നിവയിലേക്കാണ് അപേക്ഷ. ഏപ്രില്‍ 18ന് ഏഴ്, എട്ട്, പ്ലസ് വണ്‍ ക്ലാസുകളിലേക്കും ഏപ്രില്‍ 19ന് ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കുമാണ് അവസരം.

സ്ഥലം: ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജുക്കേന്‍ കോളജ്, വോളിബാള്‍, ഫുട്ബാള്‍, ബാസ്‌കറ്റ് ബാള്‍, അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ ജില്ല സെലക്ഷനില്‍ പങ്കെടുത്ത് യോഗ്യത നേടിയവര്‍ മാത്രം അപേക്ഷ നല്‍കുക.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്റ്റേറ്റ് സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ വെബ്‌സൈറ്റിലുള്ള ലിങ്ക് വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേ ഷന്‍ നടത്തണം. ഇതില്‍ നിന്ന് ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഐ.ഡി സെലക്ഷ ന്‍ നടക്കുന്ന കേന്ദ്രത്തില്‍ ഹാജരാക്കണം. ഫോണ്‍: 0495-2722593, 8078182593, 9961775522.