Tag: Cannabis

Total 24 Posts

കഞ്ചാവുമായി ബാലുശ്ശേരി സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ പിടിയില്‍

കല്‍പ്പറ്റ: ബാലുശ്ശേരി സ്വദേശിയായ യുവാവിനെ കഞ്ചാവുമായി പിടികൂടി. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പൊലീസ് പിടികൂടിയത്. ബാലുശ്ശേരി ആലാത്തുംപൊയില്‍ വീട്ടില്‍ ടി.സി.അര്‍ജുന്‍ (22) ആണ് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് പട്രോളിങ്ങിനിടെ കര്‍ലാട് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വച്ചാണ് അര്‍ജുനെ പൊലീസ് പിടികൂടിയത്. ഇയാളുടെ ബാഗില്‍ നിന്ന് 137 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. പടിഞ്ഞാറത്തറ എസ്.ഐ കെ.ഷറഫുദ്ദീന്റെ

കൂരാച്ചുണ്ടില്‍ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയിൽ

കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി കഞ്ചാവുമായി മൂന്നു യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. കൂരാച്ചുണ്ട് ചുമപ്പുങ്കമറ്റത്തില്‍ സോണറ്റ് സന്തോഷ് (28), മലപ്പുറം എടവണ്ണപ്പാറ ഒമനൂര്‍ പറമ്പാട്ടുപറമ്പില്‍ മന്‍സൂര്‍ അലി (23), കൊണ്ടോട്ടി മുതുവല്ലൂര്‍ തവനൂര്‍ ദാറുല്‍ അമാന്‍ വീട്ടില്‍ അബുല്ലൈസ് (37) എന്നിവരാണ് അറസ്റ്റിലായത്. കൂരാച്ചുണ്ട് എസ്.ഐ. എസ്.ആര്‍ സൂരജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

കീഴരിയൂരിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി ബംഗാൾ സ്വദേശി പിടിയിൽ; തൂക്കി നൽകാനുള്ള ത്രാസും അറുപതിനായിരം രൂപയും പിടികൂടി (വീഡിയോ കാണാം)

കൊയിലാണ്ടി: കീഴരിയൂരിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് പിടിയിൽ. 100 ഗ്രാമിലേറെ കഞ്ചാവ്, മറ്റ് ലഹരിവസ്തുക്കൾ, കഞ്ചാവ് തൂക്കി നൽകാനുപയോഗിക്കുന്ന ത്രാസ്, പ്ലാസ്റ്റിക് കവർ, അറുപതിനായിരം രൂപ എന്നിവ സഹിതമാണ് ബംഗാൾ സ്വദേശി സാജിദിനെ കൊയിലാണ്ടി പൊലീസ് പിടികൂടിയത്. കീഴരിയൂർ ഗ്യാസ് ഏജൻസിക്ക് സമീപത്ത് വച്ചാണ് ഇയാളെ പിടിച്ചത്. സംശയം

കഞ്ചാവ് വാങ്ങാനെന്ന വ്യാജേനെ കുട്ടിയെക്കൊണ്ട് വില്‍പ്പനക്കാരനെ വിളിച്ചുവരുത്തി പോലീസില്‍ ഏല്‍പ്പിച്ചു; കോഴിക്കോട് മയക്കുമരുന്ന് കേസിലെ പ്രതിയെ ആസൂത്രിതമായി കുടുക്കി മയക്കുമരുന്നിൽ നിന്ന് മോചിതനായ വിദ്യാർത്ഥിയുടെ അച്ഛൻ

കോഴിക്കോട്: നഗരത്തിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാളെ ആസൂത്രിതമായി കുടുക്കി മയക്കുമരുന്നില്‍ നിന്നും മോചിതനായ വിദ്യാര്‍ഥിയുടെ അച്ഛന്‍. പൊറാട്ട നാസര്‍ എന്നറിയപ്പെടുന്ന പറവൂര്‍ സ്വദേശി അന്‍സാറിനെയാണ് ആസൂത്രിതമായി കുടുക്കി പോലീസിനെ ഏല്‍പ്പിച്ചത്. കഞ്ചാവ് വാങ്ങാനെന്ന വ്യാജേനെ കുട്ടിയെക്കൊണ്ട് വില്‍പ്പനക്കാരനെ വിളിച്ചുവരുത്തുകയായിരുന്നു. നര്‍ക്കോട്ടിക് സെല്ലും പോലീസും ഏറെനാളായി അന്വേഷിക്കുന്നയാളാണ് നാസര്‍. 35ഓളം പരാതികളാണ് ഇയാളുമായി ബന്ധപ്പെട്ട് നര്‍ക്കോട്ടിക് സെല്ലിന്

പയ്യോളിയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ കഞ്ചാവ് മാഫിയ കുത്തി പരിക്കേല്‍പ്പിച്ചു

പയ്യോളി: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. ഡി.വൈ.എഫ്.ഐ കോട്ടക്കല്‍ മേഖലാ സെക്രട്ടറി അതുല്‍ വി.ടിയെയാണ് മാഫിയാ സംഘം ആക്രമിച്ചത്. കഞ്ചാവ് ഉപയോഗിക്കുന്നതും വിതരണം ചെയ്യുന്നതും ചോദ്യം ചെയ്തതുമാണ് ആക്രമണത്തിന്റെ പ്രകോപനം. അറബിക് കോളേജിന് സമീപത്ത് വച്ച് മാരകായുധം ഉപയോഗിച്ച് കുത്തിയാണ് അക്രമികള്‍ അതുലിനെ കുത്തി പരിക്കേല്‍പ്പിച്ചത്. വലത് ഷോള്‍ഡറിന് താഴെ നെഞ്ചിലായാണ് കുത്തേറ്റത്. അതുലിനെ

ചീരയും പാവലും തക്കാളിയും പിന്നെ കഞ്ചാവും, എക്‌സൈസിനെ കണ്ട് പ്രതി ഓടി; കണ്ണൂരില്‍ അടുക്കള തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍

കണ്ണൂര്‍: കണ്ണൂര്‍ കൈതേരി കപ്പണയില്‍ വീടിനോട് ചേര്‍ന്നുള്ള അടുക്കള തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചത്. അടുക്കളത്തോട്ടത്തില്‍ പാവലും തക്കാളി ചെടികളുടെയും സമീപത്താണ് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നത് എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ പ്രതി പി.വി. സിജിഷ് ഓടി രക്ഷപ്പെട്ടു. നേരത്തെയും ഇയാള്‍

വിൽപ്പനയ്ക്കായി സ്കൂട്ടറിൽ കഞ്ചാവ് കടത്തി, വാഹന പരിശോനയ്ക്കിടെ കുടുങ്ങി; തിക്കോടി സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

വയനാട്: വിൽപ്പനയ്ക്കായി കഞ്ചാവ് കൊണ്ടുപോകുന്നതിനിടിയിൽ തിക്കോടി സ്വദേശികളായ രണ്ട് പേർ പിടിയിൽ. തിക്കോടി നരിക്കുനി വയല്‍ വി.വി. ഷൈജു (33), ഭഗവതിക്കണ്ടി ബി.കെ. ഷാക്കിര്‍ (25) എന്നിവരാണ് അറസ്റ്റിലായത്. പീച്ചംകോടില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ഇവരില്‍ നിന്ന് അരക്കിലോ കഞ്ചാവും സ്കൂട്ടറും പിടിച്ചെടുത്തു. വെള്ളമുണ്ട പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എ. ഷറഫുദ്ദീനും

ഭാര്യവീട്ടുകാരുടെ സഹായത്തോടെ കേരളത്തിലേക്ക് സ്ഥിരമായി കഞ്ചാവ് കടത്ത്; വടകരയിൽ യുവാവ് അറസ്റ്റിൽ

വടകര: അന്തർ സംസ്ഥാന കഞ്ചാവ് കടത്തുകാരനെ പിടികൂടി. മേപ്പയിൽ പുതിയാപ്പ് കല്ലുനിര പറമ്പത്ത് പ്രദീപിനെയാണ് വടകര പോലീസും ജില്ലാ പോലീസ് മേധാവിയുടെ ഡൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. ശനിയാഴ്ച രാവിലെയോടെ പ്രതിയുടെ വീട് റെയിഡ് ചെയ്താണ് പ്രതിയെ പിടികൂടിയത്. 1700 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഒറീസയിൽ നിന്നും വിവാഹം കഴിച്ച പ്രദീപ് ഭാര്യവീട്ടുകാരുടെ സഹായത്തോടെ സ്ഥിരമായി

കണ്ണൂരില്‍ കഞ്ചാവു നല്‍കി പതിനഞ്ചുകാരനെ പീഡിപ്പിച്ചു; കെണിയൊരുക്കി കാത്തിരുന്നു പ്രതിയെ അറസ്റ്റു ചെയ്ത് പൊലീസ്

കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് പതിനഞ്ചുകാരനെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി സ്വദേശി ഷെരീഫിനെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. കുട്ടി കഞ്ചാവ് വില്‍പനക്കാരുടെ വലയില്‍ പെട്ടത് അയല്‍വാസി കൂടിയായ മറ്റൊരു യുവാവ് വഴിയാണെന്നും പോലീസ് വ്യക്തമാക്കി. കോവിഡ് സമയത്ത് പഠിക്കുന്നതിന് വേണ്ടി കുട്ടി ഉപയോഗിച്ച ഫോണ്‍ നമ്പര്‍ അയല്‍വാസിയായ യുവാവ്

മുത്തങ്ങയില്‍ വാഹനപരിശോധനയ്ക്കിടെ പിടികൂടിയത് കഞ്ചാവും എം.ഡി.എം.എയും; കീഴ്പ്പയ്യൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ കസ്റ്റഡിയില്‍

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയിലെ എക്‌സൈസ് ചെക്ക് പോസ്റ്റിലെ വാഹനപരിശോധനയ്ക്കിടെ കഞ്ചാവും എം.ഡി.എം.എയുമായി രണ്ട് പേര്‍ കസ്റ്റഡിയില്‍. കൊയിലാണ്ടി കീഴ്പ്പയ്യൂര്‍ ചെറുവട്ടാട് കെ.ശ്രീരാം (25) കോഴിക്കോട് മാങ്കാവ് സ്വദേശി കെ.അബ്ദുള്‍ ഫാഹിം (22) എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ശ്രീരാമിന്റെ കയ്യില്‍ നിന്ന് 25 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. 0.4 ഗ്രാം എം.ഡി.എം.എയാണ് അബ്ദുള്‍ ഫാഹിമിന്റെ കൈവശം ഉണ്ടായിരുന്നത്.