Category: Push.

Total 5 Posts

അവധിയിൽ മാറ്റം; മുഹറം അവധി ആഗസ്ത് ഒൻപതിന്

കൊയിലാണ്ടി: മുഹറത്തോടനുബന്ധിച്ച സർക്കാർ പ്രഖ്യാപിച്ചിരുന്ന അവധിയിൽ മാറ്റം. ആ​ഗസ്റ്റ് എട്ടിൽ നിന്ന് ഒമ്പതാം തിയ്യതിയിലേക്കാണ് പൊതു അവധി സർക്കാർ പുനർ നിശ്ചയിച്ചത്. മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനർനിശ്ചയിച്ചത്. സ്കൂളുകൾക്ക് പുറമെ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയവയ്ക്കും അന്നേ ദിവസം അവധിയായിരിക്കും.

മികച്ച സംവിധായകന്‍ സച്ചി, നടി അപര്‍ണ്ണ ബാലമുരളി, ബിജു മേനോനും നഞ്ചിയമ്മയ്ക്കും പുരസ്‌കാരം; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തിളക്കമാര്‍ന്ന നേട്ടങ്ങളോടെ മലയാളം. അന്തരിച്ച സച്ചിയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. അയ്യപ്പനും കോശിയും എന്ന ചിത്രമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും അജയ് ദേവഗണും പങ്കിട്ടു. സുരൈ പോട്ര് എന്ന ചിത്രം സൂര്യയ്ക്ക് പുരസ്‌കാരം സമ്മാനിച്ചപ്പോള്‍ തന്‍ഹാജി എന്ന ചിത്രത്തിലെ പ്രകടനമാണ് അജയ്

സി.ബി.എസ്.ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; ഫലമറിയാനായി ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാം 

  ന്യൂഡല്‍ഹി: ഏറെ നാളത്തെ കത്തിരിപ്പിനോടുവിൽ സി ബി എസ് ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 92.71 ശതമാനമാണ് ഇത്തവണത്തെ വിജയം. തിരുവനന്തപുരം മേഖലയ്ക്ക് ആണ് ഏറ്റവും ഉയര്‍ന്ന വിജയശതനമാനം (98.83). കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനത്തിന്റെ കുറവാണ് വിജയശതമാനത്തിലുണ്ടായത്.   ഫലമറിയാനായി ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാം: cbseresults.nic.in results.cbse.nic.in results.gov.in digilocker.gov.in

‘രണ്ടുപേര് ഫ്‌ളൈറ്റില്‍ കയറി കരിങ്കൊടി കാണിച്ചാല്‍… എന്തായാലും ഫ്‌ളൈറ്റില്‍ നിന്നും പുറത്തിറക്കാന്‍ കഴിയില്ലല്ലോ’ വിവാദ വാട്‌സ്ആപ്പ് ചാറ്റ്; കെ.എസ്.ശബരീനാഥ് അറസ്റ്റില്‍

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്ന വിധത്തില്‍ ചില വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചത് പ്രചരിച്ചതിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്‍ അറസ്റ്റില്‍. ‘രണ്ടുപേര് ഫ്‌ളൈറ്റില്‍ കയറി കരിങ്കൊടി കാണിച്ചാല്‍… എന്തായാലും ഫ്‌ളൈറ്റില്‍ നിന്നും പുറത്തിറക്കാന്‍ കഴിയില്ലല്ലോ’ എന്നുപറയുന്ന ശബരീനാഥിന്റേത് എന്ന് സംശയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ചോദ്യം

ഇത് റോഡാണ്, പക്ഷേ നടന്നുപോകാന്‍ പോലും ആരും ധൈര്യപ്പെടില്ല! കിടപ്പുരോഗികളുടെ പരിചരണത്തിനുപോലും ആര്‍ക്കും വരാന്‍ പറ്റാത്ത അവസ്ഥയെന്ന് പ്രദേശവാസികള്‍; കൊഴുക്കല്ലൂരിലെ സമന്വയ കൊക്കര്‍ണി റോഡിന്റെ ശോചനീയാവസ്ഥ ഇനിയും പരിഹരിച്ചില്ലെങ്കില്‍ നിരാഹാരസമരം നടത്തുമെന്ന് നാട്ടുകാര്‍

മേപ്പയ്യൂര്‍: 35 വര്‍ഷം പഴക്കമുള്ള റോഡാണ് കൊഴുക്കല്ലൂരിലെ സമന്വയ കൊക്കര്‍ണി റോഡ്. എന്നാല്‍ ഇന്ന് പേരിന് മാത്രമേ ഇത് റോഡാകുന്നുള്ളൂ, ചളിയും വെള്ളവും കെട്ടിനില്‍ക്കുന്ന കാല്‍നടയായി പോലും പോകാനാവാത്ത തോട് പോലെയാണ് ഈ റോഡെന്നാണ് നാട്ടുകാര്‍ പറയുന്നത്. രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാനും മറ്റുമാണ് നാട്ടുകാര്‍ ഏറെ പ്രയാസപ്പെടുന്നത്. കിടപ്പുരോഗികളെ പരിചരിക്കാന്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിനുപോലും ഇവിടുള്ള