10 കോടി നേടിയ ഭാഗ്യശാലി നിങ്ങളാണോ?; സമ്മർ ബംബർ ലോട്ടറി നറുക്കെടുത്തു, ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്


കോഴിക്കോട്: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മര്‍ ബമ്പര്‍ BR 96 പ്രഖ്യാപിച്ചു. SC 308797 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചിരിക്കുന്നത്. കണ്ണൂര്‍ പയ്യന്നൂരില്‍ വിറ്റ ടിക്കറ്റിന് ആണ് ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചിരിക്കുന്നത്.

രണ്ടാം സമ്മാനമായ 50 ലക്ഷം ടഅ 177547 എന്ന നമ്പറിനും ലഭിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

SA, SB, SC, SD, SE, SG എന്നിങ്ങനെ ആറ് സീരിസുകളിലായിരുന്നു സമ്മര്‍ ബമ്പര്‍ ലോട്ടറി വില്‍പ്പന നടന്നത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നല്‍കും. 5000, 2000, 1000, 500 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി 1,00,000 രൂപയാണ് ലഭിക്കുന്നത്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.