മേപ്പയ്യൂർ മടത്തുംഭാഗം എരഞ്ഞിക്കൽ പറമ്പാട്ട് – പുനത്തും താഴ റോഡ് നിർമ്മാണ പ്രവൃത്തിക്ക് തുടക്കം


മേപ്പയ്യൂർ: മടത്തുംഭാഗം എരഞ്ഞിക്കൽ പറമ്പാട്ട് – പുനത്തും താഴ കനാൽ റോഡ് നിർമ്മാണ പ്രവൃത്തി കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ അടങ്കൽ തുക ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം.

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.ടി രാജൻ അധ്യക്ഷനായി. വാർഡ് മെമ്പര്‍ ശ്രീനിലയം വിജയൻ, കൂവല ശ്രീധരൻ, പി.കെ അനീഷ്, മുജീബ് കോമത്ത്, കെ.എം രവീന്ദ്രൻ, മധു പുഴയരികത്ത്, ടി.ഒ ബാലകൃഷ്ണൻ, പറമ്പാട്ട് സുധാകരൻ എന്നിവര്‍ സംസാരിച്ചു.