കൊയിലാണ്ടി ഗവ: ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം


കൊയിലാണ്ടി: ഗവ.ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത – എം.ബി.എ/ബിബിഎ/ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമ, ഏതെങ്കിലും ഡിജിടി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും എംപ്ലോയ്ബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ടി. ഓ. ടി ഷോര്‍ട് ടേം കോഴ്സും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.

ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ആന്റ് പ്ലസ് ടു/ഡിപ്ലോമ ലെവല്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങളും ആയവയുടെ പകര്‍പ്പുകളും സഹിതം മാര്‍ച്ച് നാലിന് രാവിലെ 11 മണിയ്ക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാക്കണം. ഫോണ്‍ : 0496 2631129, 9495135094.