കോഴിക്കോട് മുക്കം എൻ.ഐ.ടിയില്‍ പ്രാഫസര്‍ക്ക് കുത്തേറ്റു


കോഴിക്കോട് മുക്കം എന്‍ഐടിയില്‍ പ്രാഫസര്‍ക്ക്  കുത്തേറ്റു. സിവില്‍ എഞ്ചിനീയറിംഗ് അധ്യാപകന്‍ ഡോ. കെ ജയചന്ദ്രനാണ് കുത്തേറ്റത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

എംടെക് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തെത്തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്അധ്യാപകനെ കുത്തിയതെന്നാണ് പ്രഥമിക വിവരം. പ്രതിയെ കുന്നമംഗലം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. .

പരിക്കുപറ്റിയ ജയചന്ദ്രനെ മുക്കത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.