Saranya KV

Total 427 Posts

കണ്ണൂര്‍ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി

കണ്ണൂര്‍: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികൂടിരങ്ങളിൽ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി. മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, ഒ ഭരതന്‍ എന്നിവരുടെ സ്മൃതി കൂടിരങ്ങളിലാണ് കരി ഓയില്‍ ഒഴിച്ചത്. ”അക്രമണം ആസൂത്രിതമാണെന്നും ഇലക്ഷന്‍ സമയത്ത് സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാന്‍ ആലോചിച്ച് ചെയ്തതാണ് കരി ഓയില്‍ പ്രയോഗമെന്ന്” സിപിഎം നേതാക്കള്‍ മാധ്യമങ്ങളോട്

കടത്തനാടിന് ആവേശമായി ഷാഫി; പാലക്കാട്ടെ വൈകാരിക യാത്രയയപ്പിന് പിന്നാലെ വടകരയിൽ വൻ സ്വീകരണം

വടകര: ലോക്സഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് വൻവരവേൽപ്പ് നൽകി വടകര. ആയിരക്കണക്കിന് പ്രവർത്തകരാണ് ഷാഫിയെ കാണാനും സ്വീകരിക്കാനുമായി കോട്ടപ്പറമ്പ് മെെതാനത്തിൽ സംഘടിപ്പിച്ച കൺവെൻഷനിലേക്ക് ഒഴുകിയെത്തിയത്. വെെകീട്ട് ആറ് മണിയോടുകൂടി വടകരയിലെത്തിയ ഷാഫിയെ പുതിയ ബസ് സ്റ്റാന്റ് പരിസരം മുതൽ കോട്ടപ്പറമ്പ് വരെ ശിങ്കാരി മേളം, ബാന്റ് മേളം ഉൾപ്പെടെയുള്ളവയുമായി വമ്പൻ സ്വീകരണമാണ് പ്രവർത്തകർ

പൗരപ്രമുഖനും പ്രവാസി വ്യവസായിയുമായ പന്തിരിക്കര കൂടത്താം കണ്ടി മമ്മു ഹാജി അന്തരിച്ചു

പേരാമ്പ്ര: പൗരപ്രമുഖനും പ്രവാസി വ്യവസായിയും ആവടുക്ക മഹല്ല് കമ്മിറ്റിയുടെ മുൻ പ്രസിഡന്റും ഒട്ടനവധി സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായ പന്തിരിക്കര കൂടത്താം കണ്ടി മമ്മു ഹാജി അന്തരിച്ചു. മക്കൾ: നജ്മ, നവാസ്, നജീബ്, ഹൈറുനിസ്സ. മരുമക്കൾ: ശബീർ പൂനത്ത്, കബീർ പൂനൂർ, മറിയം വെങ്ങാലി, ഹാഫിയ ഓർക്കാട്ടേരി. സഹോദരന്മാർ: കുഞ്ഞസ്സൻ ഹാജി, ഫരീദ് ഹാജി, ഇബ്രാഹീം മൊയ്തു, ഹമീദ

നരിനടയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ സംഘടിപ്പിച്ച്‌ ഡി.വൈ.എഫ്‌.ഐ

പേരാമ്പ്ര: ഡി.വൈ.എഫ്‌.ഐ നരിനട യൂണിറ്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നരിനട അങ്ങാടിയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ സംഘടിപ്പിച്ചു. സൈമൺസ്‌ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാംമ്പ്‌ ഡി.വൈ.എഫ്‌.ഐ ചക്കിട്ടപാറ മേഖല സെക്രട്ടറി അമൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. രാവിലെ 10മണിയോടെ ആരംഭിച്ച ക്യാമ്പ് 2.30ഓടെ അവസാനിച്ചു. ഏതാണ്ട് നൂറില്‍പ്പരം ആളുകള്‍ ക്യാമ്പില്‍ പങ്കാളികളായി. റിജു രാഘവൻ, കെ.എം

‘പാലക്കാടല്ല, മട്ടന്നൂരിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക, ചെറുപ്പം പ്രായത്തിന്റേതല്ല, പ്രവർത്തനത്തിന്റേത്’; വിജയ പ്രതീക്ഷയുമായി കെ.കെ ശെെലജ കൂത്തുപറമ്പിൽ

വടകര: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഉപതെരഞ്ഞെടുപ്പ് നടക്കുക മട്ടന്നൂരിലായിരിക്കുമെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പ്രതികരിച്ചു. പാലക്കാട് തിരഞ്ഞെടുപ്പ് നടക്കുക രണ്ട് വർഷത്തിന് ശേഷമായിരിക്കും. സ്ഥാനാർത്ഥി ആരായാലും തനിക്ക് പ്രശ്നമില്ല. ചെറുപ്പം പ്രായത്തിന്റേതല്ല, പ്രവർത്തനത്തിന്റേതാണെന്നും അവർ പറഞ്ഞു. കൂത്തുപറമ്പ് മണ്ഡലത്തിലെ പര്യടനത്തിനിടെ സിറ്റിങ് എംപി തൃശൂരിലേക്ക് മാറിയതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു

‘പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് രണ്ട് ദിവസങ്ങളില്‍ മദ്യശാലകൾ അടച്ചിടണം’; പിഷാരികാവ് കാളിയാട്ട മഹോത്സവ കമ്മിറ്റി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ നാല്, അഞ്ച് തിയ്യതികളിൽ കൊയിലാണ്ടി താലൂക്കിൽ മദ്യശാലകൾ അടച്ചിടണമെന്നും നാലിന് വലിയ വിളക്ക് ദിവസം താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്നും പിഷാരികാവ് കാളിയാട്ട മഹോത്സവ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റിമാരായ പുനത്തിൽ നാരായണൻ കുട്ടിനായർ, പി.ബാലൻ,

‘കെ.കെ ശൈലജ ടീച്ചറെ വിജയിപ്പിക്കുക’: കൊയിലാണ്ടിയില്‍ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

കൊയിലാണ്ടി: പതിനെട്ടാമത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചറെ വിജയിപ്പിക്കുക എന്നാഹ്വാനം ചെയ്ത് എല്‍.ഡി.എഫ് കൊയിലാണ്ടി മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന കണ്‍വന്‍ഷന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട്‌ വിവിധയിടങ്ങളില്‍ നാളെ(11-03-2024) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട്‌ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 9മണി മുതല്‍ 3മണി വരെ കരിവീട്ടില്‍, കുട്ടന്‍കണ്ടി, കുട്ടന്‍കണ്ടി സ്‌ക്കൂള്‍, കരിവീട്ടില്‍ ടവര്‍, ആരോമപറമ്പ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. രാവിലെ 9മണി മുതല്‍ 2മണി വരെ രാമകൃഷ്ണറോഡ്, പള്ളിയറ, കണ്ണങ്കടവ്, അഴിക്കല്‍, കണ്ണങ്കടവ് നോര്‍ത്ത് എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും. ബൈപ്പാസ്

കണ്ണൂരിൽ തേനീച്ചക്കുത്തേറ്റ് വയോധികൻ മരിച്ചു

കണ്ണൂര്‍: മാലൂര്‍ പുരളിമലയിലെ മച്ചൂര്‍ മലയില്‍ വയോധികൻ തേനീച്ചക്കുത്തേറ്റ് മരിച്ചു. ആലാച്ചിയിലെ പൊയില്‍ മമ്മദ് (73) ആണ് മരിച്ചത്. എഴുപത്തിമൂന്ന് വയസായിരുന്നു. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കശുവണ്ടി പെറുക്കാന്‍ പോയപ്പോഴാണ് മമ്മദിന് തേനീച്ചയുടെ കുത്തേറ്റത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഖബറടക്കം നടക്കും. അതേസമയം മട്ടന്നൂരിനടുത്ത് ഉരുവച്ചാലില്‍ തേനീച്ചകളുടെ കുത്തേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഉച്ചയോടെ ആലാച്ചിയില്‍ വെച്ചാണ് തനീച്ചക്കൂട്ടം

‘നന്തിയില്‍ റെയില്‍വേ അടിപ്പാത നിര്‍മ്മിക്കുക’; കൊയിലാണ്ടി റെയില്‍വേ സബ്ഡിവിഷന്‍ എഞ്ചിനീയറുടെ ഓഫീസിലേക്ക് നാളെ ജനകീയ കമ്മിറ്റിയുടെ മാര്‍ച്ചും ധര്‍ണയും

നന്തിബസാര്‍: നന്തിയില്‍ റെയില്‍വേ അടിപ്പാത നിര്‍മ്മിക്കുക എന്ന ആവശ്യമുയര്‍ത്തി നന്തി റെയില്‍വേ അടിപ്പാത ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ കൊയിലാണ്ടി റെയില്‍വേ സബ്ഡിവിഷന്‍ എഞ്ചിനീയറുടെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നു. ഫയര്‍ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും രാവിലെ 10മണിക്ക് ആരംഭിക്കുന്ന മാര്‍ച്ച് ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി ദുല്‍ഖിഫില്‍ ഉദ്ഘാടനം ചെയ്യും. പ്രതിഷേധത്തില്‍ പരമാവധി ആളുകളെ