Saranya KV

Total 549 Posts

കെ.എസ്.എസ്.പി.യു ചേമഞ്ചേരി യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

പൂക്കാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ് യൂണിയൻ ചേമഞ്ചേരി യൂണിറ്റ് പ്രവർത്തക സംഗമം പൂക്കാട് കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ കെ.എസ്.എസ്.പി.യു സംസ്ഥാന സെക്രട്ടറി ടി.വി ഗിരിജ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ചേമഞ്ചേരി യുണിറ്റ് പ്രസിഡണ്ട് പി.ദാമോദരൻ ചടങ്ങിന്‌ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ.കെ മാരാർ പുതിയ അംഗങ്ങളെ സ്വീകരിച്ചു. കെ.എസ്.എസ്.പി.യു പന്തലായനി

കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ സൈക്കോളജി അപ്രന്റീസ് നിയമനം; വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ ‘ജീവനി’ പദ്ധതിയുടെ ഭാഗമായി ഒരു സൈക്കോളജി അപ്രന്റീസിനെ പ്രതിമാസം 17,600 രൂപ വേതനത്തില്‍ താല്‍കാലികമായി നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ് (എംഎ/എംഎസ് സി) യോഗ്യത. ക്ലിനിക്കല്‍ /കൗണ്‍സിലിംഗ് മേഖലയിലെ പ്രവൃത്തി പരിചയം, ജീവനിയിലെ പ്രവര്‍ത്തിപരിചയം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സിലിംഗ് ഡിപ്ലോമ എന്നിവ

പേരാമ്പ്രയിൽ ബൈക്ക് ബസിൽ ഇടിച്ച് അപകടം; എടവരാട് സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്ക്

പേരാമ്പ്ര: ബൈക്ക് ബസില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. എടവരാട് ചേനായി മഠത്തിൽ ഉണ്ണികൃഷ്ണൻ (41)ആണ് പരിക്കേറ്റത്. പേരാമ്പ്ര ബ്ലോക്ക് ഓഫീസിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. പേരാമ്പ്ര എൽഐസി ഓഫീസിന് സമീപം ബൈപാസ് റോഡിൽ നിന്നും കുറ്റ്യാടി റോഡിലേക്ക് കയറി വന്ന ബൈക്ക് കുറ്റ്യാടിക്ക് പോകുകയായിരുന്ന ലയൺ ബസിൽ ഇടിക്കുകയായിരുവെന്നാണ് ദൃക്‌സാക്ഷികൾ

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സഹായമില്ല, എയിംസില്ല; രണ്ട്‌ കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും ബജറ്റിൽ കേരളത്തിന് അവഗണന

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് കടുത്ത നിരാശ. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 2 4,000 കോടിയുടെ സാമ്പത്തിക പാക്കേജ് കേരളത്തിനായി അനുവദിക്കണമെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുള്‍പ്പെടെഒരു പദ്ധതിയോ പാക്കേജോ കേരളത്തിനായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാനത്ത് നിന്ന് രണ്ട്

ബജറ്റിന് പിന്നാലെ കേരളത്തിൽ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്‌; പവന് കുറ‍ഞ്ഞത് 2000 രൂപ

തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് പിന്നാലെ കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 2,000 (ഗ്രാമിന് 250) രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് കേരളത്തില്‍ 6495രൂപയും പവന് 51,960രൂപയുമായി. ബജറ്റിന് മുൻപ് രാവിലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ബജറ്റ് അവതരണത്തിന് പിന്നാലെയാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടായത്. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ

ജീവിതത്തിന്റെ മുക്കാല്‍പങ്കും പാര്‍ട്ടിയെ എല്ലാമെല്ലാമായി കണ്ട് ജീവിച്ച കമ്മ്യൂണിസ്റ്റ്, ടി.പി വധത്തിന് പിന്നാലെ തുടങ്ങിയ തിരിഞ്ഞുനടത്തം; കെ.കെ മാധവേട്ടന്റെ ജീവിതത്തിലൂടെ

പേരാമ്പ്ര: ഒരു തലമുറയുടെ കമ്മ്യൂണിസത്തിന്റെ ചരിത്രം പേറി ജീവിച്ച വ്യക്തിത്വമായിരുന്നു കെ.കെ.മാധവന്‍. വിമോചന പ്രവര്‍ത്തനങ്ങളോടുള്ള അടങ്ങാത്ത ആവേശം സിരകളില്‍ ആര്‍ത്തിരമ്പിയ യൗവ്വനം ഒരു പ്രസ്ഥാനത്തിന് സന്തോഷത്തോടെ സമ്മാനിച്ച ഒരുപാട് കമ്മ്യൂണിസ്റ്റുകാരില്‍ ഒരാളായിരുന്നു അദ്ദേഹം. അവിഭക്ത കമ്മ്യൂസ്റ്റുപാര്‍ട്ടിക്കാലത്തേ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തനം. 1956ലാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വമെടുകുന്നത്. 1954ലെ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പോടെയാണ് പാര്‍ട്ടി

പൂക്കാട് കലാലയത്തില്‍ സംഗീതാധ്യാപക ഒഴിവ്; വിശദമായി അറിയാം

കൊയിലാണ്ടി: പൂക്കാട് കലാലയത്തില്‍ സംഗീതാധ്യാപകരെ നിയമിക്കുന്നു. സംഗീതത്തില്‍ ഡിപ്ലോമയോ, ബിരുദമോ ഉള്ളവരെ കൂടാതെ ഗുരുകുല സമ്പ്രദായത്തില്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895421009 ഈ നമ്പറില്‍ വിളിക്കാവുന്നതാണ്.

സ്‌ക്കൂളുകള്‍ക്ക്‌ ഉള്‍പ്പെടെ അവധി; ഉള്ളിയേരി തെരുവത്ത്കടവ് വാർഡ് ഉള്‍പ്പെടെ ജില്ലയിലെ ഈ വാര്‍ഡുകളില്‍ ജൂലൈ 30ന് പ്രാദേശിക അവധി

ഉള്ളിയേരി: കോഴിക്കോട് ജില്ലയിലെ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷന്‍ (ചെക്യാട് ഗ്രാമപഞ്ചായത്തിലെ 1, 2, 12, 13, 14, 15 വാര്‍ഡുകള്‍ ഉള്‍പെട്ടതും തൂണേരി ഗ്രാമപഞ്ചായത്തിലെ 2, 3, 4 വാര്‍ഡുകള്‍ ഉള്‍പെട്ടതും), കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ മാട്ടുമുറി വാര്‍ഡ്, ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ തെരുവത്ത്കടവ് വാർഡ്, ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മങ്ങാട് ഈസ്റ്റ് വാർഡ് എന്നിവിടങ്ങളിൽ

അതിശക്തമായ കാറ്റ്; കീഴരിയൂരില്‍ മരങ്ങള്‍ കടപുഴകി വീണു

കീഴരിയൂര്‍: ഇന്ന് രാവിലെ വീശിയടിച്ച അതിശക്തമായ കാറ്റില്‍ കീഴരിയൂരില്‍ മരങ്ങള്‍ കടപുഴകി വീണു. അണ്ടിച്ചേരി താഴെ, എളമ്പിലാട്ട് താഴെ എന്നിവിടങ്ങളിലാണ് മരങ്ങള്‍ വീണത്. അണ്ടിച്ചേരി താഴെ കൈന്‍ഡ് പാലിയേറ്റീവിന് സമീപം രാവിലെ 11മണിയോടെയാണ് പ്ലാവ് കടപുഴകി റോഡിലേക്ക് വീണത്. ഇതോടെ ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പ്ലാവ് മുറിച്ചുമാറ്റുകയായിരുന്നു. എളമ്പിലാട്ട് താഴെ

അർജുന്റെ തിരിച്ചുവരവിനായി നാട് കാത്തിരിക്കുന്നു; രക്ഷാദൗത്യത്തിന് സഹായങ്ങളുമായി കൂരാച്ചുണ്ട് റെസ്‌ക്യൂ ടീമും, പ്രാര്‍ത്ഥനയോടെ കുടുംബം

കൂരാച്ചുണ്ട്: ഷിരൂരില്‍ കുന്നിടിഞ്ഞ് മണ്ണിനടിയില്‍ കുടുങ്ങിയ കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവരെ കണ്ടെത്താനായി കൂരാച്ചുണ്ട് റെസ്‌ക്യൂ ടീം അപകടസ്ഥലത്തെത്തി. ദുരന്ത മേഖലകളില്‍ വേഗത്തില്‍ ഇടപെടാന്‍ പരിശീലനം നേടിയ കെ.ആര്‍.ടീമിന്റെ എട്ടംഗ സംഘമാണ് ഞായറാഴ്ച രാവിലെ എട്ട് മണിയോടെ സ്ഥലത്തെത്തിയത്. എന്‍.ഡി.ആര്‍.എഫിന്റെ നിര്‍ദ്ദേശ പ്രകാരമാണ് രക്ഷാദൗത്യത്തിന് സഹായകരമായ ആയുധങ്ങളുമായി രണ്ട് വാഹനങ്ങളിലായി സംഘം എത്തിയത്. റെസ്‌ക്യൂ ടീം ട്രെയ്നർ