കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സിലറെ പുറത്താക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


തിരുവനന്തപുരം: നിയമന നടപടികളിലെ അപാകതയെ തുടര്‍ന്ന് രണ്ട് വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കി. കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ എം കെ ജയരാജും സംസ്‌കൃത സര്‍വകലാശാല വിസി ഡോ എം വി നാരായണനെയുമാണ് പുറത്താക്കിയത്.

നിയമനത്തില്‍ യു.ജി.സി നിയമവും ചട്ടവും പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വിസിമാരെ പുറത്താക്കുന്നത് സംബന്ധിച്ച് വാദം കേട്ട ശേഷം തീരുമാനമെടുക്കാന്‍ കോടതി നല്‍കിയ ആറാഴ്ചത്തെ സമയപരിധി വ്യാഴാഴ്ച അവസാനിക്കും.