ഇനി സുഖമമായി സഞ്ചരിക്കാം; മേപ്പയ്യൂര്‍ ഈശരോത്ത് മുക്ക് കുഞ്ഞോത്ത് താഴെ റോഡ് ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു


മേപ്പയൂര്‍:പണി പൂര്‍ത്തിയാക്കി മേപ്പയ്യൂര്‍ ഈശരോത്ത് മുക്ക് കുഞ്ഞോത്ത് താഴെ റോഡ് ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. 2023-24 മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.

അഞ്ച് ലക്ഷം രൂപ ചിലവിലാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിരിക്കുന്നത്. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ റോഡ് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ വി.പി ബിജു അധ്യക്ഷനായിരുന്നു. എം.വി സാബു, മഹേഷ് കുഞ്ഞോത്ത് കൂനിയത്ത് നാരായണന്‍, വിജില ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.