ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും പണിമുടക്കി; എന്താണ് സംഭവിച്ചത് എന്നറിയാതെ ആളുകള്‍


ന്യൂഡല്‍ഹി: സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും പണിമുടക്കി. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

ഉപയോഗിക്കുന്നതിനിടെ ഫോണുകളില്‍ നിന്നും കമ്പ്യൂട്ടറുകളില്‍ നിന്നും പെട്ടെന്ന്‌ ലോഗ് ഔട്ടാവുകയും പിന്നീട് ലോഗ് ഇന്‍ ചെയ്യാന്‍ കഴിയ്യാതെ പോയതുമാണ് ഫേസ്ബുക്കിന് സംഭവിച്ചത്. ഇതോടെ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഉപയോക്താക്കള്‍ ആശയകുഴപ്പത്തിലായി.

ഇന്‍സ്റ്റഗ്രാം ലോഗ് ഔട്ട് ആയില്ലെങ്കിലും നെറ്റ് വര്‍ക്ക് ഇഷ്യു വന്നത് പോലെ ഫീഡില്‍ ഒന്നും തന്നെ കാണാന്‍ സാധിച്ചില്ല. ഇതോടെ ഫേസ്ബുക്ക് ഡൗണ്‍, ഇന്‍സ്റ്റഗ്രാം ഡൗണ്‍, സക്കര്‍ബര്‍ഗ്, മെറ്റ എന്നീ ഹാഷ് ടാഗുകള്‍ എക്‌സില്‍(ട്വിറ്ററില്‍) നിറഞ്ഞിരിക്കുകയാണ്. അതേ സമയം സമയം എന്താണ് സംഭവിച്ചതെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല.