ഗവര്‍ണര്‍ക്ക് വന്‍ തിരിച്ചടി; പുറത്താക്കിയ കാലിക്കറ്റ് വി.സിക്ക് തുടരാം, ചാന്‍സലറുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി


കോഴിക്കോട്: കാലിക്കറ്റ് വി.സി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ഗവര്‍ണറുടെ നടപടിക്ക് സ്റ്റേ പ്രഖ്യാപിച്ച് ഹൈകോടതി. വിവാദമായ ഉത്തരവ് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കാലിക്കറ്റ് വി.സി ഡോക്ടര്‍ എം.കെ ജയരാജനെ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയതായി ഉത്തരവിറക്കിയത്.

സ്ഥാനം ഒഴിയണം എന്ന ഉത്തരവിനെതിരെ വി.സി എം.കെ ജയരാജന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. യു.ജി.സി ചട്ടങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ ഗവര്‍ണര്‍ വി.സിയുടെ സ്ഥാനം അസാധുവാക്കി എന്ന് ഉത്തരവിറക്കിയത്. അതേ സമയം കാലടി വി.സി യെ പുറത്താക്കിയ നടപടിയില്‍ യാതൊരു ഉത്തരവും കോടതി പുറപ്പെടുവിച്ചില്ല.