അന്താരാഷ്ട്ര അള്‍ട്രമാരത്തോണില്‍ ഒന്നാമതെത്തി നന്തി സ്വദേശി ടി.പി നൗഫല്‍; മാര്‍ച്ച് എട്ടിന് കോടിക്കല്‍ പൗരാവലിയുടെ ആദരവ്


നന്തി ബസാര്‍: ഖത്തറിലും സഊദിയിലും നടന്ന അള്‍ട്ര മാരത്തോണില്‍ ഒന്നാം സ്ഥാനം നേടി നാടിന്റെ അഭിമാനമായി മാറിയ ചക്കച്ചുറയില്‍ ടി.പി നൗഫലിനെ ജന്മനാട് ആദരിക്കുന്നു. കോടിക്കല്‍ പൗരാവലിയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

മാര്‍ച്ച് 8 വെള്ളിയാഴ്ച വൈകീട്ട് 3:30 ന് കോടിക്കലില്‍ നടക്കുന്ന പരിപാടി കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. കാനത്തില്‍ ജമീല എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുക്കും. ജനപ്രതിനിധികള്‍ കലാ കായിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

അനുമോദന പരിപാടിയുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാന്‍ മന്നത്ത് മജീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുന്നുമ്മല്‍ ബഷീര്‍, പി.കെ.ഹുസൈന്‍ ഹാജി, വി.കെ ഇസ്മായില്‍, നസീര്‍ മാസ്റ്റര്‍, ലിയാഖത്ത് മാസ്റ്റര്‍, സുധാകരന്‍ കയ്യാടത്ത്, റഷീദ് കൊളരാട്ടില്‍, ദിവാകരന്‍, സലിം കുണ്ടുകുളം, നിംനാസ്, യൂവി നൗഫല്‍, കെ.വി അഷ്‌റഫ്, അലി ഹരിത എന്നിവര്‍ സംസാരിച്ചു. പി.കെ മുഹമ്മദലി സ്വാഗതവും ഹഫ്‌സല്‍ പി.വി നന്ദിയും പറഞ്ഞു.

പരിപാടിയുടെ വിജയത്തിനായി മന്നത്ത് മജീദ് ചെയര്‍മാനും പി.കെ മുഹമ്മദലി ജനറല്‍ കണ്‍വീനറും കുന്നുമ്മല്‍ ബഷീര്‍ ട്രഷററുമായി കമ്മിറ്റി രൂപികരിച്ചു.