കഞ്ചാവുമായി ബാലുശ്ശേരി സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ പിടിയില്‍


കല്‍പ്പറ്റ: ബാലുശ്ശേരി സ്വദേശിയായ യുവാവിനെ കഞ്ചാവുമായി പിടികൂടി. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പൊലീസ് പിടികൂടിയത്. ബാലുശ്ശേരി ആലാത്തുംപൊയില്‍ വീട്ടില്‍ ടി.സി.അര്‍ജുന്‍ (22) ആണ് പൊലീസിന്റെ പിടിയിലായത്.

വ്യാഴാഴ്ച വൈകീട്ട് പട്രോളിങ്ങിനിടെ കര്‍ലാട് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വച്ചാണ് അര്‍ജുനെ പൊലീസ് പിടികൂടിയത്. ഇയാളുടെ ബാഗില്‍ നിന്ന് 137 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.

പടിഞ്ഞാറത്തറ എസ്.ഐ കെ.ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അര്‍ജുനെ പിടികൂടിയത്. എ.എസ്.ഐ വിജയന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബിന്‍, അനൂപ് കുമാര്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.