Tag: Balussery
ഇതിനകം ഉപകാരപ്രദമായത് നിരവധി രോഗികള്‍; ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ സ്‌നേഹാര്‍ദ്രം ഡയാലിസിസ് സെന്റര്‍ ആറാം വര്‍ഷത്തിലേക്ക്
ബാലുശ്ശേരി: 2018 നവംബര്‍ 26 ന് 5 മെഷീനുകളും 28 രോഗികളുമായി ആരംഭിച്ച ബാലുശ്ശേരി താലൂക് ആശുപത്രിയിലെ സ്‌നേഹാര്‍ദ്രം ഡയാലിസിസ് സെന്റര്‍ ആറാം വര്‍ഷത്തിലേക്ക്. 13 മെഷീനുകളും 63 രോഗികളുമുണ്ട് ഇവിടെ. തുടക്കത്തില്‍ ഒരു നിലയില്‍ ഉണ്ടായിരുന്ന യൂണിറ്റ് 2023 ല്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫലമായി മുകളിലത്തെ നിലയില്‍ 8 മെഷീനുകള്‍ ഉള്ള
ബന്ധുവുമായി സംസാരിക്കുന്നതിനിടെ ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിച്ചു; ബാലുശ്ശേരിയില്‍ സദാചാര ഗുണ്ടായിസമെന്ന് ആരോപണം, പരാതിയുമായി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും ബന്ധുക്കളും
ബാലുശ്ശേരി: കോക്കല്ലൂരില്‍ സദാചാര ഗുണ്ടായിസത്തില്‍ വിദ്യാര്‍ഥിനിക്കും ബന്ധുവായ യുവാവിനും പരിക്ക്. ബന്ധുവായ യുവാവുമായി സംസാരിച്ചിരിക്കുന്നത് ചോദ്യം ചെയ്‌തെത്തിയ സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പരാതി. കോക്കല്ലൂര്‍ അങ്ങാടിയില്‍ ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിട്ട് റോഡിലേക്കിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അതുവഴി വന്ന ബന്ധുവായ യുവാവുമായി സംസാരിച്ചുനില്‍ക്കെയാണ് സംഭവം.
ബാലുശ്ശേരിയില്‍ നാടന്‍ തോക്കും തിരകളുമായി മൂന്നുപേര്‍ പിടിയില്‍
ബാലുശ്ശേരി: ബാലുശ്ശേരിയില്‍ നാടന്‍ തോക്കും തിരയുമായി മൂന്നുപേര്‍ പിടിയില്‍. എം എം പേരമ്പ കോട്ടക്കുന്നുമ്മല്‍ ഷംസുദ്ദീന്‍ (58), തലയാട് തൈക്കണ്ടി സുനില്‍ കുമാര്‍ (53), എം എം പേരമ്പ മൊകയില്‍ അനസ് (48) എന്നിവരാണ് പിടിയിലായത്. ബാലുശ്ശേരി കാഞ്ഞിക്കാവ് കുയ്യനകണ്ടിയില്‍ വെച്ചാണ് തോക്കും തിരയുമായി ഇവര്‍ പിടിയിലായത്. സിംഗിള്‍ ബാരല്‍ തോക്കും തിരയുമാണ് പിടിച്ചെടുത്തത്.
”എന്നോട് കളിക്കല്ലേ, എന്നോട് പണം ചോദിക്കാറായോ?” ബാലുശ്ശേരിയിൽ മദ്യപിച്ച് എസ്.ഐ ഹോട്ടലില്‍ ബഹളമുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ബാലുശ്ശേരി: മദ്യപിച്ച് ഹോട്ടലില്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ ലഭിച്ച ബാലുശ്ശേരി എസ്.ഐ ഹോട്ടലില്‍ ബഹളമുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എ.രാധാകൃഷ്ണനാണ് ഹോട്ടലില്‍ ബഹളം വെച്ചത്. സംഭവത്തെ തുടര്‍ന്ന് രാധാകൃഷ്ണനെ ഇന്ന് സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ബാലുശ്ശേരി അറപ്പീടികയിലുള്ള ഹോട്ടലില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതാണ്
മദ്യപിച്ച് ഹോട്ടലില്‍ ബഹളമുണ്ടാക്കിയ സംഭവം: ബാലുശ്ശേരിയിലെ ഗ്രേഡ് എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍
ബാലുശ്ശേരി: മദ്യപിച്ച് ഹോട്ടലില്‍ ബഹളമുണ്ടാക്കിയ എസ്.ഐയ്‌ക്കെതിരെ നടപടി. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എ.രാധാകൃഷ്ണനെ സസ്‌പെന്റ് ചെയ്തു. ബാലുശ്ശേരി അറപ്പീടികയിലുള്ള ഹോട്ടലില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതാണ് എസ്.ഐയെ പ്രകോപിച്ചതെന്നാണ് വിവരം. ഹോട്ടലുടമകളുടെ പരാതിയില്‍ എസ്.ഐയ്‌ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. എസ്.ഐ മദ്യലഹരിയിലെത്തി
ബാലുശ്ശേരി സ്വദേശിയായ 24കാരന്‍ ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു
ബാലുശ്ശേരി: ബാലുശ്ശേരി സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. തുരുത്തിയാട് തത്തമ്പത്ത് വടക്കെ നടുവണ്ണിച്ചാലില്‍ നാളേരിക്കുഴി ചന്ദ്രന്റെ മകന്‍ സച്ചിന്‍ ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. ഫെബ്രുവരി 29നാണ് സച്ചിന് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റത്. സുഹൃത്തുക്കളൊന്നിച്ച് ഭക്ഷണം കഴിച്ച് റോഡിലൂടെ നടന്നുപോകുമ്പോള്‍ കാറിടിക്കുകയായിരുന്നു. സച്ചിന്‍ അപകടസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മൈക്രോബയോളജി ബിരുദധാരിയായ
ബാലുശ്ശേരി സ്വദേശിയായ സിവില്‍ പൊലീസ് ഓഫീസര്‍ വീട്ടില്‍ മരിച്ച നിലയില്‍
ബാലുശ്ശേരി: ബാലുശ്ശേരി സ്വദേശിയായ സിവില്‍ പൊലീസ് ഓഫീസര്‍ വീട്ടില്‍ മരിച്ച നിലയില്‍. കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജിതേഷ് ആണ് മരിച്ചത്. നാല്‍പ്പത് വയസായിരുന്നു. ബാലുശ്ശേരി ഇയ്യാടെ വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം. ഇന്നലെ സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോയതായിരുന്നു ജിതേഷ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ആശുപത്രിയിലേക്ക്
ബാലുശ്ശേരി മങ്ങാട് കോവിലകം ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
ബാലുശ്ശേരി: മങ്ങാട് കോവിലകം ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ഭണ്ഡാരത്തില്‍ പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഭഗവതി ക്ഷേത്രത്തോട് ചേര്‍ന്നുള്ള അയ്യപ്പക്ഷേത്രത്തിന്റെ ഭണ്ഡാരമാണ് കുത്തിത്തുറന്നത്. നിരവധി അയ്യപ്പഭക്തന്മാര്‍ പതിവായെത്തുന്ന ക്ഷേത്രമാണ്. മണ്ഡലകാലത്തെ വരുമാനം എടുത്തിരുന്നില്ല. ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഒരുമാസം മുമ്പ് ഇതിന്
ബാലുശ്ശേരിയില്‍ യുവാവ് ജീവനൊടുക്കിയ സംഭവം; വനിതാ സുഹൃത്തിന്റെ ഭീഷണിയെ തുടര്‍ന്നെന്ന് ഭാര്യയുടെ പരാതി
ബാലുശ്ശേരി: നന്മണ്ടയില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനിതാ സുഹൃത്തിനെതിരെ ഭാര്യയുടെ പരാതി. ടിപ്പര്‍ ലോറി ഡ്രൈവറായ നന്മണ്ട കരിക്കീരിക്കണ്ടി ജയേഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ ദീപയാണ് ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മാസങ്ങളായി വനിതാ സുഹൃത്തിനൊപ്പം വാടക വീട്ടിലായിരുന്നു ജയേഷിന്റെ താമസം. ഈ സുഹൃത്തിന്റെ ഭീഷണി തുടര്‍ന്നാണ് ജയേഷ് ആത്മഹത്യ ചെയ്തതെന്നാണ് ദീപ പരാതിയില്‍
ഇരുപതോളം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു; ബാലുശ്ശേരിയില്‍ സ്ത്രീയെ ഇടിച്ചശേഷം നിര്‍ത്താതെ പോയ കാറും ഡ്രൈവറും പൊലീസ് പിടിയില്‍
ബാലുശ്ശേരി: ബാലുശ്ശേരിയില്‍ സ്ത്രീയെ ഇടിച്ചശേഷം നിര്‍ത്താതെ പോയ കാറും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടരഞ്ഞി കൂമ്പാറ പുതുക്കാത്തൊടി മുഹമ്മദ് ഇര്‍ഫാന്‍ (26) ആണ് അറസ്റ്റിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കെ.എല്‍. 57 ജെ. 4380 കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. നവംബര്‍ 25ന് ബാലുശ്ശേരി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിന് മുന്നില്‍വെച്ചാണ് ഇയാള്‍ സഞ്ചരിച്ച വാഹനം സ്ത്രീയെ ഇടിച്ചത്. തൃക്കുറ്റിശേരി