Category: അറിയിപ്പുകള്‍

Total 1127 Posts

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എംബിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം ബി എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. േകരള സര്‍വ്വകലാശാലയുടെയും എഐസിറ്റിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്‌സില്‍ ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ്, സിസ്റ്റംസ് എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ

അരിക്കുളം, മൂടാടി സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (4.2.2025) വൈദ്യുതി മുടങ്ങും

മൂടാടി: അരിക്കുളം മൂടാടി സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ)4.2.2025) വൈദ്യുതി മുടങ്ങും. അരിക്കുളം സെക്ഷന്‍ പരിധിയില്‍ കുഞ്ഞാലിമുക്ക് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ വരുന്ന കേളോത്ത് അമ്പലം, പച്ചിലേരി, അരിയൂറ റോഡ്, കൂമൂള്ളോട്ട് ഭാഗങ്ങളിലേക്ക് രാവിലെ 7.30 മണി മുതല്‍ 2 മണി വരെ വൈദ്യുതി മുടങ്ങും. മൂടാടി സെക്ഷന്‍ പരിധിയില്‍ രാവിലെ 7:30 മണി മുതല്‍ 12:00

പയ്യോളി കോട്ടക്കല്‍ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി

പയ്യോളി: പയ്യോളി കോട്ടല്‍ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. കോട്ടക്കല്‍ കോട്ടപ്പുറം പള്ളിത്താഴ ആദര്‍ശ്(22) നെയാണ് കാണാതായത്. ഇന്നലെ ഉച്ചയോടെ കണ്ണൂരില്‍ ജോലി ആവശ്യത്തിനായി പോയ ആദര്‍ശ് തിരിച്ച് വീട്ടിലെത്തിയിട്ടില്ലെന്നാണ് വീട്ടുകാരുടെ പരാതി. ദിവസവും ജോലിയ്ക്കായി കണ്ണൂരില്‍ പോയി വരുന്ന ആളാണെന്നും ഇന്നലെ മുതല്‍ കാണാനില്ലെന്നും ഫോണ്‍ സ്വിച്ച്ഓഫ് ആണെന്നും ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട്

കൊല്ലം സ്വദേശിയുടെ വളര്‍ത്തുപൂച്ചയെ കാണാനില്ല; കണ്ടെത്തി നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉടമ

കൊയിലാണ്ടി: കൊല്ലം സ്വദേശിയുടെ വളര്‍ത്തുപൂച്ചയെ കാണാതായതായി പരാതി. കൊല്ലം നരിമുക്ക് സ്വദേശി ഷാനിദിന്റെ പേര്‍ഷ്യന്‍ വെള്ളയും ബ്രൗണ്‍ കളര്‍ ചേര്‍ന്ന പൂച്ചയെ ആണ് കാണാതായിരിക്കുന്നത്. ഇന്നലെ രാത്രി 10 മണിയോടെയാണ് വീട്ടില്‍ നിന്നും കാണാതായത്. തങ്ങളുടെ പൂച്ചയെ സുരക്ഷിതമായി കണ്ടെത്തി നല്‍കുന്നവര്‍ക്ക് ഉടമ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 7510287963.

കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു; വിശദമായി അറിയാം

കൊയിലാണ്ടി: ഗവ. മാപ്പിള വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂളില്‍ അധ്യാപന നിയമനത്തിന് നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു. എച്ച്എസ്ടി മലയാളം വിഭാഗത്തില്‍ താല്‍ക്കാലിക നിയമനത്തിനു നാളെ നടത്താനിരുന്ന കൂടിക്കാഴ്ച സാങ്കേതിക കാരണങ്ങളാലാണ് മാറ്റിവച്ചത്.

കൊയിലാണ്ടി നഗരസഭയിലെ ആരും പരിഭ്രാന്തരാകേണ്ടതില്ല; നാളെ മുതല്‍ കൊയിലാണ്ടി നഗരസഭയിലെ വിവിധയിടങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം

കൊയിലാണ്ടി: നാളെ മുതല്‍ കൊയിലാണ്ടി നഗരസഭയിലെ വിവിധയിടങ്ങളില്‍ ഡ്രോണ്‍ സര്‍വ്വേ ആരംഭിക്കും. നഗരവികസത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഡ്രോണ്‍ നിരീക്ഷണം. നഗരസഭ പരിസരത്ത് നിന്നാരംഭിക്കുന്ന സര്‍വ്വേ രണ്ടാഴ്ച നീണ്ടുനില്‍ക്കും. കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതി പ്രകാരം നഗരസഭയിലെ തോടുകളുടെയും, കുളങ്ങള്‍, കൈവഴികള്‍, നീര്‍ച്ചാലുകള്‍ എന്നിവ രേഖപ്പെടുത്തുന്നതിനായാണ് സര്‍വ്വേ നടക്കുന്നത്. സാറ്റ്‌ലൈറ്റ് ദൃശ്യങ്ങള്‍ പോലെ ഇവ പകര്‍ത്തും.

ഫീസിളവുണ്ട്; പഠിക്കാം നോർക്കയിലൂടെ ഒ.ഇ.ടി, ഐ.ഇ.എൽ.ടി.എസ്, ജൻമ്മൻ കോഴ്സുകൾ

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ ഒ.ഇ.ടി, ഐ.ഇ.എൽ.ടി.എസ് (ഓഫ് ലെെൻ, ഓൺലെെൻ) ജര്‍മ്മന്‍ A1,A2, B1, B2 (ഓഫ് ലെെൻ) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2025 ഫെബ്രുവരി 07 നകം അപേക്ഷ നല്‍കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ

2025 അധ്യയന വര്‍ഷത്തെ സിബിഎസ്ഇ പൊതുപരീക്ഷ ഫെബ്രുവരി 15 മുതല്‍; കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

കോഴിക്കോട്: 2025 അധ്യയന വര്‍ഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷ ഫെബ്രുവരി 15 മുതല്‍ നടത്തും. പരീക്ഷയ്ക്ക് മുന്നോടിയായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 204 വിഷയങ്ങളിലായി 44 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിത പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമായിരിക്കും പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക. അനുവദനീയമായ വസ്തുക്കള്‍ ഇവയൊക്കെ അഡ്മിറ്റ് കാര്‍ഡും സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡും

കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; കോഴ്‌സുകള്‍ അറിയാം വിശദമായി

തിരുവനന്തപുരം : കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഫുള്‍സ്റ്റാക്ക് ഡെവലപ്പ്‌മെന്റ് പൈതണ്‍, സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് എത്തിക്കല്‍ ഹാക്കിങ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷനിലെ

എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജനുവരി 25 ന് രാവിലെ 10.30 ന് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. പ്ലസ് ടു, ഡിഗ്രി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായാണിത്. ബയോഡേറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായൂം അല്ലാത്തവര്‍ക്ക് 250