Category: പൊതുവാര്‍ത്തകൾ

Total 2718 Posts

വിഷുവിനൊപ്പം ഉത്സവാഘോഷങ്ങളെയും വരവേറ്റ് നാട്; ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോല്‍സവത്തിന് കൊടിയേറി

കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോല്‍സവത്തിന് കൊടിയേറി. ക്ഷേത്രം മേല്‍ തന്ത്രി അണ്ടലാടിമന പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മിഹത്വത്തിലാണ് കൊടിയേറിയത്. ഏപ്രില്‍ 12 മുതല്‍ 18 വരെ വിവിധ താന്ത്രിക ചടങ്ങുകളോടെയും, ആഘോഷ പരിപാടികളോടെയും ഉത്സവം ആഘോഷിക്കും. 3 ന് വൈകീട്ട് കൊടിയേറ്റം, ശ്രീഭൂതബലി, രാത്രി 7.30 ന് കുചേലന്‍ നാടകം, 14 ന് രാവിലെ ശ്രീഭൂതബലി

അരിക്കുളം മൂലത്ത്താഴെ വയലില്‍ തീപിടിച്ചു; പത്ത് ഏക്കറോളം കത്തിനശിച്ചു

കൊയിലാണ്ടി: അരിക്കുളത്ത് വയലില്‍ തീപിടിച്ചു. എട്ടാം വാര്‍ഡ് മൂലത്ത്താഴെയുളള വയലിലാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. തീപിടുത്തത്തില്‍ പത്ത് ഏക്കറോളം കത്തിനശിച്ചു. വയലില്‍ ഉണ്ടായിരുന്ന വാഴ, തെങ്ങ് എന്നിവയും കത്തിനശിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീപടരുന്നത് കണ്ട നാട്ടുകാര്‍ കൊയിലാണ്ടി ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ സ്റ്റേഷനില്‍ നിന്നും ഒരു യൂണിറ്റ് അംഗങ്ങള്‍ സംഭവസ്ഥലത്തേക്ക്

അത്തോളി കൂമുള്ളിയില്‍ ബസ് ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികന്‍ ഗുരുതരാവസ്ഥയില്‍

അത്തോളി: കൂമുള്ളിയില്‍ ബസ് ബൈക്കിലിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 2.30യോടെയാണ് സംഭവം. കൂമൂളളി വായനശാല ജംക്ഷനടുത്ത് വച്ചാണ് അപകടം സംഭവിച്ചത്. കുറ്റ്യാടിയ്ക്ക് പോകുന്ന ബസ് അത്തോളി ഭാഗത്തേക്ക് പോകുന്ന ബൈക്കിന് ഇടിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

ടൂറിസ്റ്റ് ​ഗെെഡ്, യാത്ര കഴിഞ്ഞ് തിരികെ വരുമ്പോൾ നാട്ടിലെത്തിക്കുന്നത് എം.ഡി.എം.എ.യും സ്റ്റാമ്പുകളും; കോഴിക്കോട് വൻ വയക്കുമരുന്ന് വേട്ട

കോഴിക്കോട് : നഗരത്തിൽ രണ്ടിടങ്ങളിൽനിന്നായി എം.ഡി.എം.എ. ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കൾ പിടികൂടി പോലീസ്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലൂർ ഇരിക്കാഞ്ചേരി പറമ്പിൽ ഇർഷാദ് (24) ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൂതങ്കര സ്വദേശി അൻഫാസിന്റെ (24) കൈയിൽനിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് വിവരം ലഭിച്ചു. എന്നാൽ അൻഫാസ് പോലീസിനെ

ചക്ക പറിക്കുന്നതിനിടെ പ്ലാവിൽ നിന്ന് വീണ് കൊടുവള്ളിയിൽ യുവാവ് മരിച്ചു

കോഴിക്കോട്: ചക്ക പറിക്കുന്നതിനിടെ പ്ലാവിൽ നിന്ന് വീണ് യുവാവ് മരിച്ചു. കൊടുവള്ളി ഒതയോത്ത് കണക്കനാംകുന്നുമ്മൽ സി.വി. ബഷീർ (39) ആണ് മരിച്ചത്. കൊടുവള്ളിയിൽ ഇന്നലെയാണ് സംഭവം. പ്ലാവിൽ കയറിയ ശേഷം തോട്ടി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ തോട്ടിയിൽ ഘടിപ്പിച്ച കത്തി ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതോടെ നില തെറ്റിയ ബഷീർ താഴേക്ക് വീണു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും

മലപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസ് പത്ത് അടി താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്; അപകടത്തിൽപെട്ടത് കോഴിക്കോട്- എറണാകുളം കെ.എസ്.ആർ.ടി.സി

മലപ്പുറം: തലപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റ്. ദേശീയ പാത നിർമാണ പ്രവർത്തനം നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് പത്ത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 15 ഓളം പേർക്ക്

ഇത് ഞാണംപൊയില്‍ കര്‍ഷക കൂട്ടായ്മയുടെ വിജയം; ചെങ്ങോട്ട്കാവില്‍ വിഷരഹിത ജൈവപച്ചക്കറി ചന്ത സംഘടിപ്പിച്ചു

കൊയിലാണ്ടി: ചെങ്ങോട്ട്കാവില്‍ വിഷരഹിത പച്ചക്കറി ചന്ത സംഘടിപ്പിച്ചു. ഞാണം പൊയില്‍ കാര്‍ഷിക കൂട്ടായ്മ ജൈവ രീതിയില്‍ വികസിപ്പിച്ച പച്ചക്കറികളാണ് വിപണനത്തിന് എത്തിച്ചത്. കീടനാശനികള്‍ ഉപയോഗിക്കാതെ നൂറുശതമാനവും ജൈവരീതിയില്‍ ഉല്‍പാദിപ്പിച്ച പച്ചക്കറികളാണ് വിഷു പ്രമാണിച്ച് ചന്തയില്‍ എത്തിച്ചത്. ഇന്നലെയും ഇന്നുമായി രണ്ട്ദിവസങ്ങളിലായാണ് ചന്ത സംഘടിപ്പിച്ചത്. ചെങ്ങോട്ടകാവ് ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ ജയശ്രീ കെ.ടി. കെ

കൊയിലാണ്ടിയില്‍ പര്യടനവുമായി വടകര ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി സി.ആര്‍. പ്രഫുല്‍ കൃഷ്ണ

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പര്യടനം നടത്തി വടകര ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി സി.ആര്‍. പ്രഫുല്‍ കൃഷ്ണ. രാവിലെ ഗുരു ചേമഞ്ചേരിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തികൊണ്ടായിരുന്നു പര്യടനത്തിന് തുടക്കം. ചേലിയ, കാട്ടില പീടിക, വെങ്ങളം, കണ്ണന്‍ കടവ്, ശിവജി നഗര്‍, പൊയില്‍ക്കാവ് ബീച്ച്, ചെറിയ മങ്ങാട്, ബപ്പന്‍കാട്, കുറുവങ്ങാട് സെന്‍ട്രല്‍ സ്‌കൂള്‍, പെരുവട്ടൂര്‍, കാവും വട്ടം,

പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനം കേന്ദ്ര ഏജൻസി അന്വേഷിക്കണം: തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ഷാഫി പറമ്പിൽ

പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചന കണ്ടെത്താൻ കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വടകര പാർലമെൻ്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കൂത്തുപറമ്പ് നിയമസഭ മണ്ഡലത്തിലെ പാനൂരിൽ ബോംബ് നിർമ്മിച്ചത് സി.പി.എം ജില്ലാ – സംസ്ഥാന നേതാക്കളുടെ അറിവോടെയാണ്. അതീവ ഗുരുതരമായ

ഹൈക്കോടതി അനുമതി നല്‍കി; കണ്‍സ്യൂമര്‍ ഫെഡ് വിഷു ചന്തകള്‍ നാളെ മുതല്‍

കൊച്ചി: വിഷു ചന്ത തുടങ്ങാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. കണ്‍സ്യൂമര്‍ഫെഡ് നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. അനുമതി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ സബ്‌സിഡി അടക്കമുള്ള സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിനുള്ള വിലക്ക് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തുടരും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിധി പ്രസ്താവിച്ചത്. മധ്യവര്‍ഗത്തിന്റെയും സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെയും ജീവിതാവസ്ഥ ബുദ്ധിമുട്ടു നേരിടുന്നു എന്നതും