Category: പൊതുവാര്‍ത്തകൾ

Total 2820 Posts

കോഴിക്കോട് പ്രോവിഡന്‍സ് വിമന്‍സ് കോളേജില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം

ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്‌സ്, കൊമേഴ്‌സ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്‌മെന്റ്, മലയാളം, സുവോളജി, സൈക്കോളജി, ഫിസിയോളജി, പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ബോട്ടണി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കെമിസ്ട്രി, ഇക്കണോമിക്‌സസ് എന്നീ വിഷയങ്ങളിലാണ് അധ്യാപക ഒഴിവ്. താത്പര്യമുള്ളവര്‍ അപേക്ഷ നേരിട്ടോ തപാലിലോ മേയ് നാലിനുള്ളില്‍ സമര്‍പ്പിക്കണം.

പുതുപ്പാടിയില്‍ യുവാവിന് കുത്തേറ്റ സംഭവം; പ്രതി പിടിയില്‍

പുതുപ്പാടി: പുതുപ്പാടിയില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. പുതുപ്പാടി സ്വദേശി ശ്യാം ചന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുപ്പാടി നൊച്ചിയില്‍ മുഹമ്മദ് നവാസിനാണ് (30) കഴിഞ്ഞദിവസം കുത്തേറ്റത്. വ്യാഴാഴ്ച രാത്രി 9.45 ന് ശ്യാം ചന്ദ്രന്‍ പുതുപ്പാടി പഞ്ചായത്ത് ബസാറില്‍വച്ച് ഒരു വയോധികനെ മര്‍ദിച്ചിരുന്നു. തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇതു ചോദ്യം ചെയ്ത അഷറഫ്

അര്‍ധരാത്രിയിലും തീരാത്ത വോട്ടിംങ് ആവേശം; ജില്ലയില്‍ പോളിംങ് അവസാനിച്ചത് 11.47 ന്, കൊയിലാണ്ടിയില്‍ 76.72 ശതമാനം പോളിംങ്

കോഴിക്കോട്: വോട്ടെടുപ്പിന്റെ അവസാന നിമിഷത്തില്‍ വോട്ടര്‍മാര്‍ ഒഴുകിയെത്തിയതോടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആവേശകരമായ പോളിങ്. കോഴിക്കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളില്‍ രാവിലെമുതല്‍ കനത്തപോളിങ്ങാണ് രേഖപ്പെടുത്തിയത്. കൊയിലാണ്ടിയില്‍ 76.72 ശതമാനം പോളിംങ് ആണ് രേഖപ്പെടുത്തിയത്. വൈകീട്ട് 6 മണിയ്ക്ക് ശേഷം വോട്ട്‌ചെയ്യാനായി എത്തിയവരുടെ നീണ്ട നിരയാണ് കാണാന്‍ കഴിഞ്ഞത്. രാവിലെ 6 മണിയ്ക്ക് ആരംഭിച്ച വോട്ടിംഗ് രാത്രി

കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം, 18 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു കര്‍ണാടക സ്വദേശി മരിച്ചു. പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത്‌നിന്നും ഉടുപ്പിയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് അപകടം. കോഹിനൂര്‍ എന്ന പേരില്‍ സര്‍വ്വസീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് മണ്ണൂര്‍ വളവില്‍ വച്ച് ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയ ശേഷം മറിയുകയായിരുന്നു. മരിച്ചയാളെ

നരക്കോട് എല്‍.പി സ്‌കൂളില്‍ വോട്ടെടുപ്പ് നീണ്ടത് പത്തുമണിയോളം; കാത്തിരുന്ന് മുഷിഞ്ഞ് വോട്ടര്‍മാര്‍

മേപ്പയ്യൂര്‍: വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തില്‍ വിവിപാറ്റ് യന്ത്രം തകരാറിലായതുകാരണം നരക്കോട് വോട്ടിങ് നടപടികള്‍ നീളുന്നു. നരക്കോട് എല്‍.പി സ്‌കൂളിലെ 113ാം നമ്പര്‍ ബൂത്തിലാണ് സംഭവം. വോട്ടെടുപ്പ് കഴിയുന്ന ആറുമണിക്കുശേഷവും അന്‍പതോളം പേര്‍ ക്യൂവില്‍ ടോക്കണ്‍ ലഭിച്ച് കാത്തിരിപ്പുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിവിപാറ്റ് തകരാലായത്. രണ്ടുമണിക്കൂറിനുശേഷം ഒമ്പതുമണിയോടെയാണ് യന്ത്രം കൊണ്ടുവന്ന് വോട്ടിങ് പുനരാരംഭിച്ചത്. 9.45 ഓടെയാണ് വോട്ടിങ്

വിവാഹമണ്ഡപത്തിൽ നിന്നും നേരെ പോളിങ്ങ് ബൂത്തിലേക്ക്; കൗതുകമായി കൊയിലാണ്ടിയിലെയും ബാലുശ്ശേരിയിലെയും നവദമ്പതികളുടെ വോട്ടിം​ഗ്

കൊയിലാണ്ടി: വിവാഹമണ്ഡപത്തില്‍ നിന്നും നേരെ പോളിങ്ങ് ബൂത്തിലെത്തി നവദമ്പതികള്‍. കൊയിലാണ്ടി. ബാലുശ്ശേരി എന്നിവിടങ്ങളില്‍ നിന്നാണ് ഈ കൗതുക കാഴ്ച. കൊയിലാണ്ടി-മേലൂര്‍ മീത്തലെ കാരോല്‍ ഉദയകുമാറിന്റെ മകള്‍ ആദിത്യയും ബാലുശ്ശേരി പൂനത്ത് ചെറുവത്ത്താഴെ കുനിയില്‍ നവവധു അയനയുമാണ് വരന്മാരോടൊപ്പം പോളിംഗ് ബൂത്തിലെത്തി സമ്മദിദായവകാശം വിനിയോഗിച്ചത്. വാണിമേല്‍ സ്വദേശിയും സൈനികനുമായ ഇ വിഷ്ണു പ്രസാദാണ് ആദിത്യയുടെ വരന്‍. വെളിയാഴ്ച്ച

കന്നിവോട്ട് ആഘോഷമാക്കി യുവജനത, അവശതകളിലും തളരാത്ത വോട്ടിംങ് ആവേശം; കാണാം പേരാമ്പ്ര, ഓര്‍ക്കാട്ടേരി പോളിംങ് ബൂത്തിലെ ചിത്രങ്ങള്‍

പേരാമ്പ്ര: ശരീരം തളര്‍ത്തിയിട്ടും തളരാതെ വീല്‍ച്ചെയറില്‍ വോട്ട് ചെയ്യാനെത്തിയവര്‍, കന്നിവോട്ട് സമൂഹമാധ്യമങ്ങളിലൂടെ ആഘോഷമാക്കി പെണ്‍കുട്ടികള്‍, വിവാഹം കഴിഞ്ഞ് നേരെ വോട്ടുചെയ്യാനെത്തിയ വധുവും വരനും. ഇത്തരം നിരവധി കാഴ്ചകളാണ് പേരാമ്പ്ര നിയോജകണ്ഡലത്തിലെയും ബാലുശ്ശേരിയില്‍ നിന്നും വടകരയിലെ വിവിധ ബൂത്തുകളില്‍ നിന്നും കാണാന്‍ കഴിയുന്ന ദൃശ്യങ്ങള്‍. രാവിലെ തന്നെ ജോലികളെല്ലാം പൂര്‍ത്തിയാക്കി മിക്ക സ്ത്രീകളും പോളിംങ് ബൂത്തില്‍ നേരത്തെ

വോട്ടിംങ് അവസാന മണിക്കൂറിലേയ്ക്ക്; സംസ്ഥാനത്ത് പോളിങ് 60 ശതമാനത്തിലേക്ക് കടക്കുന്നു, കൊയിലാണ്ടിയില്‍ 45.99 ശതമാനം പോളിംങ്

വടകര: വീറും വാശിയും നിറഞ്ഞ പ്രചാരണച്ചൂട് പോളിങ്ങിലും തെളിയുന്നു. അഞ്ച് മണിയോടടുക്കുമ്പോള്‍ സംസ്ഥാനത്ത് പോളിങ് 60 ശതമാനത്തിലേക്ക് കുതിക്കുന്നു. കൊയിലാണ്ടിയില്‍ 45.99 ശതമാനം പോളിംങ് രേഖപ്പെടുത്തി. പോളിങ് ശതമാനം കൂടുന്നതിനനുസരിച്ച് വിജയപ്രതീക്ഷയിലാണ് മുന്നണികള്‍. വടകരയിലും ഇത്തവണ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. രാവിലെ 7മണിയോടെ തന്നെ പല ബൂത്തികളിലും നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. നിലവില്‍ സമാധാനപരമാണ് വടകരയിലെ

കേരള പോലീസിനൊപ്പം സെൻട്രല്‍ ആംഡ് പോലീസും; ശക്തമായ സുരക്ഷയിൽ വടകര മണ്ഡലത്തിലെ 43 ബൂത്തുകൾ, ചിത്രങ്ങൾ കാണാം

പേരാമ്പ്ര: മാവോവാദി ഭീഷണിയുള്ളതിനാൽ കനത്ത സുരക്ഷയാണ് ജില്ലയിലെ പോളിം​ഗ് ബൂത്തുകളിൽ വോട്ടിം​ഗ് നടക്കുന്നത്. ഭീഷണിയുള്ള വടകര മണ്ഡലത്തിലെ 43 ബൂത്തുകളില്‍ പ്രത്യേക സുരക്ഷയാണ് ഒരുക്കിയത്. പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷനില്‍ ആറ് പോളിങ് കേന്ദ്രത്തിലെ എട്ട് ബൂത്തുകളിലും കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു പോളിങ് കേന്ദ്രത്തിലെ ഒരു ബൂത്തും മാവോവാദി പ്രശ്‌ന ബാധിത ബൂത്തുകളെന്ന നിലയില്‍

‘വടകരയില്‍ പോളിങ് മന്ദഗതിയില്‍, ബൂത്തുകളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല’; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ.കെ രമ എംഎല്‍എ

വടകര: വടകരയില്‍ പോളിങ് മന്ദഗതിയിലെന്ന് കെ.കെ രമ എം.എല്‍.എ. പോളിങ്ങ് സമയം പകുതിയോളമെത്തുമ്പോള്‍ 31 ശതമാനം മാത്രം പേര്‍ക്കാണ് വോട്ട് ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടുള്ളുവെന്നും, ഇത് ആശങ്കാജനകമാണെന്നും രമ പറഞ്ഞു. വോട്ട് ചെയ്തതിനുശേഷം ബീപ് ശബ്ദം വരാന്‍ ഏറെ നേരം സമയമെടുക്കുന്നുണ്ടെന്നും, പോളിങ് ഉദ്യോഗസ്ഥര്‍ വടകരയില്‍ കുറവാണെന്നും രമ പറഞ്ഞു. ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത് സര്‍ക്കാരിന്റെ