Category: പൊതുവാര്‍ത്തകൾ

Total 2885 Posts

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിരവധി സ്വര്‍ണ്ണമാല പിടിച്ചുപറി കേസുകള്‍; ഒടുവില്‍ പ്രതി പിടിയില്‍

തിരുവമ്പാടി: സ്വര്‍ണമാല പിടിച്ചുപറി കേസുകളിലെ പ്രതിയായ യുവാവ് പൊലീസ് പിടിയില്‍. കൊണ്ടോട്ടി കൊട്ടപ്പുറം ചോലയില്‍ ഹാരിസ് എന്ന റിയാസ് (35)നെയാണ് പിടികൂടിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഈ വര്‍ഷം നിരവധി സ്ത്രീകളുടെ സ്വര്‍ണമാല പിടിച്ചുപറിച്ച സംഭവങ്ങളിലെ പ്രതിയായിരുന്ന ഇയാള്‍. കോഴിക്കോട് റൂറല്‍ എ സ്.പി ഡോ. അര്‍വിന്ദ് സുകുമാറിന്റെ കീഴിലുള്ള സ്‌പെഷല്‍ സ്‌ക്വാഡ് കൊട്ടപ്പുറത്തുനിന്നാണ് റിയാസിനെ

‘സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളി, പ്രസംഗം നടത്തിയത്‌ കെ.കെ രമയുടെ സാന്നിധ്യത്തില്‍’; കെ.കെ ശൈലജ ടീച്ചറെയും മഞ്ജു വാര്യറെയും അപമാനിച്ച ആര്‍എംപി നേതാവിനെതിരെ നിയമനടപടിയെടുക്കണമെന്ന് ഡിവൈഎഫ്ഐ

വടകര: കെ.കെ ശൈലജ ടീച്ചറെയും മഞ്ജു വാര്യറെയും അപമാനിച്ച ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്റെ പേരില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ. ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണ്. കേരളത്തിലെ ഏറെ ബഹുമാനിക്കപ്പെടുന്ന സ്വപ്രയത്നത്താൽ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരികളെ പോലും ആർ.എം.പി – യു.ഡി.എഫ് നേതൃത്വം എത്ര മാത്രം നികൃഷ്ടമായ കണ്ണുകളോട്

കെ.കെ ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ആര്‍എംപി നേതാവ് കെ.എസ് ഹരിഹരന്‍

വടകര: കെ.കെ ശൈലജ ടീച്ചര്‍ക്കും നടി മഞ്ജു വാര്യര്‍ക്കുമെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ആര്‍എംപി നേതാവ് കെ.എസ് ഹരിഹരന്‍. സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്നലെ യുഡിഎഫും ആര്‍എംപിയും ചേര്‍ന്ന് വടകരയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ‘‘സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ കരുതിയത്, അവർ ചില സംഗതികൾ നടത്തിയാൽ തീരുമെന്നാണ്. ‘

ഇനി മെയിന്‍ സ്‌ക്രീനിലേക്ക് പോകാതെ കോളുകള്‍ മാനേജ് ചെയ്യാം; പുതിയ അപ്‌ഡേറ്റുമായി വാട്‌സ് ആപ്

കോളുകള്‍ക്കിടെ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുന്നതിനുള്ള അപ്‌ഡേഷനുമായി വാട്ട്‌സാപ്പ്. മെസേജ് അയക്കുന്നതിനൊപ്പം വീഡിയോ -ഓഡിയോ കോളുകള്‍ക്ക് വേണ്ടിയും ലക്ഷക്കണക്കിനാളുകള്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നുണ്ട്. ഇവര്‍ക്ക് വേണ്ടിയാണ് വാട്ട്‌സാപ്പ് ഓഡിയോ കോള്‍ ബാര്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് നേരത്തെ തന്നെ ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഐഒഎസിലും അവതരിപ്പിച്ചിരിക്കുകയാണ്. ഓഡിയോ കോള്‍ വിന്‍ഡോ മിനിമൈസ് ചെയ്യുമ്പോള്‍ ചാറ്റ്

പ്ലസ് വണ്‍ പ്രവേശനം; ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധന, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 5 ന്

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് ഏഴു ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് 30 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധന അനുവദിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് സീറ്റ് കൂട്ടുന്നത്. പ്ലസ് വണ്‍ പ്രവേശനത്തിന് മേയ് 16 മുതല്‍ 25 വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. ട്രയല്‍ 29-നും ആദ്യ

വിമാനത്തിന്റെ സീറ്റിനടിയിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമം; 52 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്ത് കസ്റ്റംസ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് 52 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റിനടിയിലുമായി ഒളിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 728 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണമാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്. ശനിയാഴ്ച രാവിലെ ദുബായില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന്, ശരീരത്തിനുള്ളില്‍

അറ്റകുറ്റപ്പണിക്കായി ഇറങ്ങി, എന്നാൽ തിരികെ കയറാനായില്ല; അത്തോളിയിൽ കിണറ്റിലിറങ്ങിയ തൊഴിലാളിയെ സുരക്ഷിതമായി പുറത്തെത്തിച്ച് സേന

അത്തോളി: കിണറ്റിൽ ഇറങ്ങി കയറാനാകാതെ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി കൊയിലാണ്ടി അ​ഗ്നിരക്ഷാ സേന. കിണറ്റിൽ അറ്റകുറ്റപ്പണിക്ക് ഇറങ്ങിയ മണി (48) യെയാണ് സമയോചിതമായ ഇടപെടലിലൂടെ സേന പുറത്തെത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ അത്തോളി പഞ്ചായത്തിലെ കൊളക്കാട് ആയിരുന്നു സംഭവം. കൊളക്കാട് സ്വദേശിയായ അരിയായി എന്നയാളുടെ വീട്ടിലെ കിണറിന്റെ അറ്റകുറ്റപ്പണിക്ക് എത്തിയതായിരുന്നു മണി. എന്നാൽ കിണറ്റിൽ

കണ്ണൂരിൽ വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂര്‍: തനിച്ചു താമസിക്കുന്ന റിട്ടയേര്‍ഡ് നഴ്സിങ് സൂപ്രണ്ടിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തൃച്ചംബരത്തെ നാരായണി (90)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസമായി നാരായണിയെ വീടിന് പുറത്തേക്ക് കണ്ടില്ല. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ത്യൻ സൈന്യത്തിൽ നഴ്‌സായിരുന്നു നാരായണി. പിന്നീട് സംസ്ഥാന ആരോഗ്യ വകുപ്പിൽ ജീവനക്കാരിയായിരുന്നു.

കോഴിക്കോട് കോൺഗ്രസിൽ അച്ചടക്ക നടപടി; കെ.പി.സി.സി. അംഗം കെ.വി. സുബ്രഹ്മണ്യനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കി

കോഴിക്കോട്: കോഴിക്കോട് കോൺഗ്രസിൽ അച്ചടക്ക നടപടി. കെ.പി.സി.സി അംഗം കെ.വി സുബ്രഹ്മണ്യനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കി. പാര്‍ട്ടിയേയും മുന്നണിയേയും പ്രതിരോധത്തിലാക്കുകയും പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തു എന്ന് ചൂണ്ടിക്കാണിച്ചാണ് കെ.പി.സി.സി. അധ്യക്ഷന്റെ നടപടി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോഴിക്കോട്ടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.കെ. രാഘവനെതിരെ പ്രവര്‍ത്തിച്ചു എന്ന് നേരത്തെ ആരോപണം

പൊതുസ്ഥലങ്ങളിലെ സൗജന്യ ചാർജിംഗ് പോയിൻറുകൾ ഉപയോ​ഗിക്കാറുണ്ടോ? ജ്യൂസ്-ജാക്കിംഗ് വഴി ഡാറ്റ ചോരും, നോക്കാം വിശദമായി

പൊതുസ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിൻറുകൾ ഉപയോ​ഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇവിടെ ഒളിഞ്ഞിരിക്കുന്ന വിപത്തിനെ കുറിച്ച് ആർക്കും ധാരണയില്ലെന്നതാണ് യാഥാർത്ഥ്യം. ഇത്തരം ചാർജിം​ഗ് പോയിന്റുകൾ വഴി ഹാക്കർമ്മാർക്ക് നമ്മുടെ ഡാറ്റ ചോർത്താൻ സാധിക്കുമെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്. ജ്യൂസ് ജാക്കിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. പൊതുചാർജ്ജിംഗ് പോയിൻറുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ