കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം, 18 പേര്‍ക്ക് പരിക്ക്


കോഴിക്കോട്: ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു കര്‍ണാടക സ്വദേശി മരിച്ചു. പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത്‌നിന്നും ഉടുപ്പിയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്.

ശനിയാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് അപകടം. കോഹിനൂര്‍ എന്ന പേരില്‍ സര്‍വ്വസീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് മണ്ണൂര്‍ വളവില്‍ വച്ച് ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയ ശേഷം മറിയുകയായിരുന്നു.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.